വാക്കുപാലിച്ച് കെ എൻ ബാലഗോപാൽ
ശ്യാമളയ്ക്കും കുടുംബത്തിനും വീടൊരുങ്ങുന്നു


സ്വന്തം ലേഖകൻ
Published on Sep 10, 2026, 12:15 AM | 1 min read
എഴുകോൺ
വീട് എന്ന സ്വപ്നം പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ശ്യാമളയും കുടുംബവും. കെ എൻ ബാലഗോപാൽ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായാണ് വെളിയം മാലയിൽ ചരുവിള പുത്തൻവീട്ടിൽ ശ്യാമളയുടെ ആറംഗ കുടുംബത്തിന് അടച്ചുറപ്പുള്ള വീടൊരുങ്ങുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ ശ്യാമളയും വൃദ്ധയായ അമ്മ ജാനകിയും ഉൾപ്പെടുന്ന കുടുംബം കഴിഞ്ഞിരുന്നത് ടാർപ്പാളിൻ മേഞ്ഞ കുഞ്ഞുകൂരയിലാണ്. സാങ്കേതിക പ്രശ്നങ്ങളാൽ ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കുന്നതിന് കാലതാമസമുണ്ടായി. മാലയിൽ ഭാഗത്ത് ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ബാലഗോപാൽ എംഎൽഎ ശ്യാമളയുടെ ദയനീയ അവസ്ഥ അറിയുന്നത്. ഉടൻ ശ്യാമളയുടെ കുടിൽ സന്ദർശിച്ച കെ എൻ ബാലഗോപാൽ വീട് നിർമാണത്തിൽ ഇടപെടുമെന്ന് ഉറപ്പുനൽകി. അടുത്ത ദിവസം കൊല്ലത്ത് നടന്ന ഗവ. കോളേജ് അധ്യാപകരുടെ സംഘടനയായ എകെജിസിടിയുടെ സംസ്ഥാന സമ്മേളനത്തിൽ ഉദ്ഘാടകനായി എത്തിയ കെ എൻ ബാലഗോപാൽ വീട് നിർമാണക്കാര്യം ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് എകെജിസിടി ശ്യാമളയ്ക്ക് വീട് നിർമിച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴം പകൽ 3.30ന് കെ എൻ ബാലഗോപാൽ എംഎൽഎ വീടിന്റെ കല്ലിടൽ നിർവഹിക്കും









0 comments