Deshabhimani

നേപ്പാളിൽനിന്ന്‌ ‘സോഫ്‌റ്റ്‌ ’ സ്‌റ്റോറി

ഏഷ്യൻ സോഫ്റ്റ്ബേസ്‌ ബോൾ ചാമ്പ്യൻഷിപ് ട്രോഫിയുമായി പ്രവീണ

ഏഷ്യൻ സോഫ്റ്റ്ബേസ്‌ ബോൾ ചാമ്പ്യൻഷിപ് ട്രോഫിയുമായി പ്രവീണ

avatar
സനു കുമ്മിൾ

Published on Aug 27, 2025, 12:51 AM | 1 min read


​കടയ്ക്കൽ ​

കൊല്ലത്തിന്റെ കായിക ഭൂപടത്തിൽ പേരെഴുതി ചേർത്ത താരമാണ്‌ കടയ്ക്കൽ മണലുവട്ടം സ്വദേശിനിയായ പി പ്രവീണ. മൂന്നാം ക്ലാസുമുതൽ അത്‌ലറ്റിക്‌സ്‌ മത്സരങ്ങളിലേക്കിറങ്ങി. പങ്കെടുത്തവയിലെല്ലാം വിജയിച്ചതോടെ ഏഴാം ക്ലാസിൽ സ്‌പോർട്‌സ്‌ ഹോസ്റ്റലിലേക്ക്‌ തെരഞ്ഞെടുത്തു. എട്ടാം ക്ലാസിൽ ആദ്യമായി കേരളത്തിനായി മത്സരിച്ചു. ഹയർ സെക്കൻഡറി പഠനം ആരംഭിച്ചതോടെ ബേസ്ബോളിലായി പരിശീലനം. പിന്നീടാണ്‌ സോഫ്റ്റ്ബേസ്ബോളിലേക്ക്‌ കളിമാറിയത്‌. കളി മാറിയതോടെ പ്രവീണ വിജയത്തിന്റെ പടവുകൾ കയറി. സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത്‌ ജില്ലയ്‌ക്കായി രണ്ടാംസ്ഥാനം നേടി. ജൂനിയർ ചാമ്പ്യൻഷിപ്പിൽ ബെസ്റ്റ് ഹിറ്ററായും യൂത്ത് ചാമ്പ്യൻഷിപ്പിൽ ബെസ്റ്റ് ക്യാച്ചറായും തെരഞ്ഞെടുത്തു. പിന്നീട് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചു. ഹരിയാനയിൽ നടന്ന ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ വനിതാ ടീമിന്റെ ക്യാപ്‌റ്റനായി ഒന്നാംസ്ഥാനം നേടി. തെലങ്കാനയിൽ നടന്ന യൂത്ത് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി വീണ്ടും ഗോൾഡ് മെഡൽ നേടി. ദേശീയ ചാമ്പ്യൻഷിലെ മികവാർന്ന പ്രകടനം ഇന്ത്യൻ വനിതാ ടീമിലെത്തിച്ചു. കഴിഞ്ഞ ജൂലൈയിൽ നേപ്പാളിലെ ഫൊക്കാറയിൽ നടന്ന ഏഷ്യൻ സോഫ്റ്റ്ബേസ്‌ ബോൾ ചാമ്പ്യൻഷിപ്പിൽ പ്രവീണ ഉൾപ്പെടുന്ന ടീം ഇന്ത്യക്കായി ഒന്നാംസ്ഥാനം നേടി ചരിത്രംക്കുറിച്ചു. മണലുവട്ടം ബിജുഭവനിൽ ബിജുവിന്റെയും പ്രിയയുടെയും മകളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home