24 May Friday

ടിക‌് ടോക്‌ ഇനിയില്ല

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


ന്യൂഡൽഹി
ചൈനീസ‌് സാമൂഹ്യ മാധ്യമ വിനോദ ആപ്ലിക്കേഷനായ ടിക് ടോക്കിന്  ഇന്ത്യയിൽ വിലക്ക്‌. മദ്രാസ‌് ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന‌് കേന്ദ്ര ഐടി മന്ത്രാലയമാണ‌്  ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിനോട്  ആപ‌് നീക്കംചെയ്യാൻ ആവശ്യപ്പെട്ടത‌്.  ഗൂഗിളും ആപ്പിളും തങ്ങളുടെ പ്ലേസ‌്റ്റോറിൽനിന്ന‌് നീക്കി. മദ്രാസ്‌ ഹൈക്കോടതി നിർദേശത്തിനെതിരെ ടിക‌് ടോക്‌ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയോട‌് തീരുമാനിക്കാൻ  തിരിച്ചയക്കുകയായിരുന്നു.  കേസിൽ ബൈറ്റ‌് ഡാൻസിന‌് നിർദേശം സമർപ്പിക്കാൻ കോടതി സമയമനുവദിച്ചിട്ടുണ്ട‌്.

വീഡിയോകളില്‍ അശ്ലീലം കൂടിവരുന്നുണ്ടെന്നും സ്വകാര്യത സംബന്ധിച്ച ടിക് ടോക്കിന്റെ വ്യവസ്ഥകള്‍ സുതാര്യമല്ലെന്നും ഒട്ടേറെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും കാണിച്ചാണ് ടിക് ടോക‌് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
 


പ്രധാന വാർത്തകൾ
 Top