06 June Tuesday

ടിക് ടോക്കിന് ഇന്ത്യയിൽ പൂർണ്ണ നിരോധനം; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

കൊച്ചി> ചൈനീസ്​ വീഡിയോ ആപ്പായ ടിക്​ ടോക്കിന്‌  കേന്ദ്രസർക്കാറിന്റെ വിലക്ക്‌.  സർക്കാർ നിർദേശത്തെ തുടർന്ന്​ ടെക്​ ഭീമനായ ഗൂഗിൾ ഇന്ത്യൻ പ്ലേ സ്​റ്റോറിൽ നിന്ന്​ ആപ്​ പിൻവലിച്ചു.

ടിക്‌ ​ ടോക്​ നിരോധിക്കാനുള്ള ഏപ്രിൽ മൂന്നിലെ മദ്രാസ്​ ഹൈകോടതിയുടെ ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ്​ ആപിന്​ വിലക്കേർപ്പെടുത്തിയത്‌.അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്ന്​ ടിക്​ ടോക്​ നിരോധിക്കാൻ മദ്രാസ്​ ഹൈകോടതി ഉത്തരവിട്ടിരുന്നു​. നിരവധി അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ആപ്‌ കാരണമാകുന്നതായി പരാതി ഇണ്ടായിരുന്നു.

ടി​ക്​ ടോക്​ നിരോധിക്കാൻ ആവശ്യപ്പെട്ട് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക്​ സർക്കാർ ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ, ഇരു കമ്പനികളും ഇതിന്​ മറുപടി നൽകിയിരുന്നില്ല. ചൈനയിലെ ബൈറ്റഡൻസ്‌ ടെക്‌നോളജി കമ്പനിയുടെ വീഡിയോ ഷെയറിങ് ആപ്‌ ആണ്‌ ടിക്‌ ടോക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top