കൊച്ചി > സോണിയുടെ എക്സ്പീരിയ റേഞ്ചിലെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയിലെത്തുന്നു. അതിശക്തമായ രണ്ടു ക്യാമറകളോടുകൂടിയാണ് എക്സ്പീരിയ എക്സ് ഇസഡ് ന്റെ വരവെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ട്രിപ്പിള്‍ ഇമേജ് സെന്‍സിങ് സാങ്കേതികവിദ്യയോടുകൂടിയ 23 മെഗാപിക്സലുള്ള പ്രധാന ക്യാമറയും 13 മെഗാപിക്സലുമായി വൈഡ് ആംഗിളോടുകൂടിയ മുന്‍ക്യാമറയുമാണ് പ്രധാന സവിശേഷതകള്‍. സാധാരണയെക്കാളും മൂന്നുമടങ്ങ് മിഴിവാര്‍ന്ന ചിത്രങ്ങള്‍ ഈ ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്താന്‍സാധിക്കുമെന്ന്കമ്പനിപറഞ്ഞു.കൂടുതല്‍ സര്‍ഗവൈഭവം വേണ്ടവര്‍ക്കായി ഷട്ടര്‍ സ്പീഡ്, ഫോക്കസ് കണ്‍ട്രോള്‍ തുടങ്ങി ധാരാളം ഫീച്ചറുകളുമുണ്ട്.
സെല്‍ഫിവിദഗ്ധനായ 13 മെഗാപിക്സല്‍ മുന്‍ക്യാമറയാണ് എക്സ്പീരിയ എക്സ് ഇസഡിനുള്ളത്. വഴുതിവീഴാത്ത ലൂപ് സര്‍ഫസോടുകൂടിയ പ്രീമിയം ഡിസൈനുംകൂടുതല്‍ സൌകര്യത്തിനായി പവര്‍ ബട്ടണില്‍ വിരലടയാള സ്കാനറുംപെട്ടെന്നുണ്ടാകുന്ന മഴയെയും വെള്ളം തെറിക്കലിനെയും ചെറുക്കാനുള്ള മികവുമാണ് മറ്റ് പ്രത്യേകതകള്‍. 10 മിനിറ്റ് ചാര്‍ജ്കൊണ്ട് 5.5 മണിക്കൂറുകളോളം പ്രവര്‍ത്തിക്കാന്‍കഴിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..