23 August Friday

ട്വിറ്റർ, സ്നാപ്ചാറ്റ് കമ്പനികളെ ആശങ്കയിലാഴ്‍ത്തി ടിക‌് ടോക‌് ഉയരെ

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

വിലക്കുകളിൽ പതറാതെ ടിക‌് ടോക‌്. മൂന്ന‌്  മാസത്തെ സെൻസർ ടവറിന്റെ കണക്കുകൾ പ്രകാരം ലോകത്ത‌് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ‌് ചെയ‌്തത‌് ചൈനീസ‌് ആപ്പായ ടിക‌്‌ടോക്കാണ‌്. 18.8 കോടി പേരാണ് ടിക് ടോക് ഡൗൺലോഡ് ചെയ്തത്. ഇതിൽ കൂടുതൽപേർ ഡൗൺലോഡ‌് ചെയ‌്തത‌് ഇന്ത്യയിലാണ‌്. വാട‌്സാപ്പും കൂടുതൽപേർ ഡൗൺലോഡ‌് ചെയ‌്ത ആപ്പുകളിൽ മുൻപന്തിയിൽ ഉണ്ട‌്. എന്നാൽ, കഴിഞ്ഞവർഷം മുന്നിൽനിന്ന ഫെയ‌്സ‌്ബുക്ക‌് ഇത്തവണ പിന്നിലായി.

ഇന്ത്യയിൽ 30 കോടി ഉപയോക്താക്കൾ ഉള്ള ഫെയ‌്സ‌്ബുക്കിനൊപ്പം നിൽക്കുന്ന തരത്തിൽ ചുരുങ്ങിയ കാലയളവ‌് കൊണ്ട‌് തന്നെ ടിക‌്ടോക‌് പ്രായഭേദമെന്യേ ജനങ്ങളിൽ ഇടം പിടിച്ചു.  

ടിക് ടോക്കിന്റെ അതിവേഗമുന്നേറ്റം ട്വിറ്റർ, സ്നാപ്ചാറ്റ് തുടങ്ങിയ കമ്പനികളെയും ആശങ്കയിലാഴ്‍ത്തി. ടിക് ടോക്കിന് ഇന്ത്യയിൽ 20 കോടി  ഉപയോക്താക്കളുണ്ട്. 2016ൽ സ‌ജീവമായ ടിക‌്ടോക്ക‌ിന‌് ഫെയ‌്സ‌്ബുക്കിന്റെ ഉപയോക്താക്കളുടെ കണക്കിനെ പെട്ടെന്ന‌് മറികടക്കാൻ കഴിയും ‌എന്നാണ‌് കണക്കുകൾ സൂചിപ്പിക്കുന്നത‌്. ഇന്ത്യയിൽ  നിരോധനം ഏർപ്പെടുത്തിയിരുന്ന ടിക്ക‌്ടോക്ക‌ിന‌് കർശനമായ നിബന്ധനകളോട‌് കൂടിയാണ‌് വീണ്ടും അനുമതി നൽകിയത‌്.


പ്രധാന വാർത്തകൾ
 Top