27 March Monday

അടിമുടി മാറും ടെലിഗ്രാം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

സാമൂഹ്യമാധ്യമമാണെങ്കിലും സിനിമ ഡൗൺലോഡ്‌ ചെയ്യാനാണ്‌ റഷ്യൻനിർമിത ആപ്പായ ടെലിഗ്രാമിനെ നമ്മളിൽ കൂടുതൽപേരും ആശ്രയിക്കുന്നത്‌. എന്നാൽ, വാട്‌സാപ്പിനെ കടത്തിവെട്ടാനുള്ള ഫീച്ചറുകളുമായാണ്‌  ടെലിഗ്രാമിന്റെ പുതുപുത്തൻ അപ്‌ഡേഷൻ എത്തുന്നത്‌. പുതിയ വേർഷനായ ടെലിഗ്രാം 5.5ൽ  ഫാസറ്റ്‌ മീഡിയ വ്യൂവർ, പീപ്പിൾ നിയർബൈ തുടങ്ങിയ സവിശേഷതകളുണ്ടാകും. മറ്റ്‌ ആപ്പുകളിൽനിന്ന്‌ വ്യത്യസ്തമായി  ഗ്യാലറിയിൽ സ്വൈപ്പ്‌ ചെയ്യുന്നതിനുപകരം തൊടുന്നതിലൂടെ ചിത്രങ്ങളും മറ്റും കാണാനുള്ള സവിശേഷതയാണ്‌ ഫാസ്റ്റ്‌ മീഡിയ വ്യൂവർ. ഇതിനായി ആപ്പിന്റെ ഇരുവശങ്ങളിലും തൊടുകയേ വേണ്ടൂ.

ലോക്കേഷൻ അനുസരിച്ച്‌ ആളുകളെ കണ്ടെത്താൻ സഹായിക്കുന്നതാണ്‌ പീപ്പിൾ നിയർബൈ. ഇത്‌ ടെലിഗ്രാം നേരത്തെ അവതരിപ്പിച്ചിരുന്നതാണെങ്കിലും പുതിയ മാറ്റങ്ങളുണ്ടാകും. കൂടാതെ, 17 പുത്തൻ ഇമോജിയും അവതരിപ്പിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top