20 September Friday

ഫെയ‌്സ‌്ബുക്ക‌് പിരിച്ചുവിടണമെന്ന‌് സഹസ്ഥാപകൻ

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

അനുദിനം വളരുമ്പോൾ ഉപയോക്താക്കളുടെ സ്വകാര്യത ഇല്ലാതാകുന്നതിനാൽ  ഫെയ‌്സ‌്ബുക്ക‌് പിരിച്ചുവിടുകയാകും ഉചിതമെന്ന‌് സഹസ്ഥാപകൻ. വാട്‌സാപ്പിലെ വിവരങ്ങൾ ചോർന്നതിന്റെ അടിസ്ഥാനത്തിൽ ന്യുയോർക്ക‌് ടൈംസിലെഴുതിയ ലേഖനത്തിലാണ‌്   ക്രിസ് ഹ്യൂസ് ഇക്കാര്യം വ്യക്തമാക്കിയത‌്.

വര്‍ഗീയതയും തീവ്ര ആശയ പ്രചാരണവും ഫെയ‌്സ‌്ബുക്കില്‍ കൂടുതലായി പ്രചരിക്കുന്നുവെന്നും ഇത്തരം സാഹചര്യത്തിൽ ആളുകള്‍ എങ്ങനെയാകും ഫെയ‌്സ‌്ബുക്ക‌് പോലൊരു വേദി ഉപയോഗിക്കുക എന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഫെയ്‌സ‌്ബുക്കിന‌് ലോകത്തെ 200 കോടി ജനങ്ങളെ അവരുടെ സംഭാഷണങ്ങളെ നീരിക്ഷിക്കാൻ കഴിയും. വലിയൊരു ഡാറ്റാബാങ്ക‌് തന്നെ ഫെയ‌്സ‌്ബുക്കിന്റെ കൈവശമുണ്ട‌്. ഇത‌് അപകടമാണെന്നും ക്രിസ‌് കൂട്ടിച്ചേർത്തു. എന്നാല്‍, ക്രിസ് ഉന്നയിച്ച വാദത്തെ ഫെയ‌്സ്ബുക്ക് മേധാവി സുക്കർബർഗ‌് നിരാകരിച്ചു. വിശ്വാസ്യത ഒന്നുകൊണ്ടുമാത്രമാണ് കമ്പനി ഇത്രയുംനാള്‍ പിടിച്ചുനിന്നതെന്നും അദ്ദേഹം മറുപടി നൽകി.


പ്രധാന വാർത്തകൾ
 Top