22 August Thursday

പബ്ജി കളിക്കാൻ ഇനി പുത്തൻ ആയുധങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

യുവാക്കളുടെ ഹരമായ പബ്ജി ഗെയിം വീണ്ടും അപ‌്ഡേറ്റ‌് ചെയ്തിരിക്കുകയാണ‌് നിർമാതാക്കൾ. പബ്ജി മൊബൈൽ ബീറ്റയാണ‌് 0.13.5 വേർഷനിലേക്ക‌് മാറിയത‌്. പുതിയ അപ‌്ഡേഷനിലൂടെ പുത്തൻ ആയുധങ്ങ‌ളാണ‌് ലഭ്യമാകുക. പിപി 19 ബിസോണാണ‌് പുതിയ ആയുധം. പുതിയ വെടിക്കോപ്പുകളാണ‌് ഇതിന്റെ പ്രത്യേകത. പുതിയ മാറ്റം കൂടുതൽ ഉപയോക്താക്കളെ ഗെയിമിലേക്ക‌് അടുപ്പിക്കുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്. ഗെയിമിനെ കാഴ്ചയിൽ കൂടുതൽ മെച്ചപ്പെടുത്തുന്ന സാങ്കേതികവിദ്യയും പുതിയ പതിപ്പിലുണ്ട‌്. ഗെയിം സ്ക്രീനിലും മാറ്റം വരുത്തിയതാണ് പുതിയ പതിപ്പ്. റേറ്റിങ്ങും മറ്റും സ്ക്രീനിൽ കൂടുതൽ ദൃശ്യമാണ്. കൂടാതെ കളിക്കാർക്കുള്ള പാരിതോഷികം സീസണിന്റെ അവസാനം അവർക്ക‌് ലഭ്യമാകും. ഡെഡ‌്മാച്ച‌് ടീമിലെ ബഗിനുള്ള പരിഹാരവും കണ്ടെത്തിയിട്ടുണ്ട‌്. 

പുത്തൻ പതിപ്പിൽ കളിക്കാർക്ക‌് കിൽ പോയിന്റുകളുടെ വലിയ സ്വാധീനം മനസിലാക്കാം. ഇതിനായി ടയർ ഐക്കണുകൾക്ക് പുതിയ രൂപം നൽകിട്ടുണ്ട‌്. ടയർ പ്രമോഷൻ സന്ദേശമയയ്‌ക്കാനുള്ള സംവിധാനവും മെച്ചപ്പെടുത്തിയിരിക്കുന്നു.


പ്രധാന വാർത്തകൾ
 Top