പാക് പിടിയിലായെങ്കിലും തലയെടുപ്പോടെ തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വ്യോമസേന വീഡിയോഗെയിമില്‍ നായകനാക്കി. ‘ഇന്ത്യൻ എയർഫോഴ്‌സ് എ കട്ട് എബവ്’ എന്ന ത്രിമാന വീഡിയോ ഗെയിമില്‍ അഭിനന്ദന്റെ രൂപസാദൃശ്യമുള്ള പൈലറ്റാണ് കേന്ദ്ര കഥാപാത്രം.
2014ൽ വ്യോമസേന പുറത്തിറക്കിയ ‘ഗാഡിയൻസ് ഓഫ് ദ സ്‌കൈസ്’എന്ന ഗെയിമിന്റെ പുതിയ രൂപമാണ് എ കട്ട് എബവ്. ഒരാൾക്കു മാത്രം കളിക്കാൻ പറ്റുന്നതാണ് ആദ്യഘട്ടം. വ്യോമാക്രമണം, ഇന്ധനം നിറയ്‌ക്കൽ, ദുരന്തനിവാരണം തുടങ്ങി പത്തു ദൗത്യമാണ് ഗെയിമിലുള്ളത്. ഓരോന്നിനും മൂന്ന് ഉപദൗത്യവുമുണ്ടാകും. അതോടൊപ്പം പ്രതീതി യാഥാർഥ്യ അനുഭവവും (ഓഗ്‌മെന്റഡ് റിയലിറ്റി) ഗെയിം പ്രദാനം ചെയ്യുന്നു. ഗെയിമിന്റെ രണ്ടാംഘട്ടം വ്യോമസേനാ ദിനത്തിൽ പുറത്തിറക്കും. കഴിഞ്ഞദിവസം ചീഫ് എയർ മാർഷൽ ബി എസ് ധനോവ ഗെയിമിന്റെ ടീസറും ആദ്യഘട്ടവും പുറത്തിറക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..