24 May Friday

വരൂ; നമുക്കിനി ഹാരിപോട്ടർ കളിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

ഹാരിപോട്ടർ ആരാധകർക്കും മൊബൈൽ കളിഭ്രാന്തന്മാർക്കും ആവേശമായി ഹാരിപോട്ടർ കളി വരുന്നു. മൊബൈൽ ഗെയിം രംഗത്തെ താരമായ പോക്കിമോൻ ഗോയുടെ നിർമാതാക്കളായ നിയാന്റിക്കാണ‌് ഹാരിപോട്ടർ കളിക്ക‌് പിന്നിലും. പോക്കിമോൻ ഗോയ്‌ക്ക്‌ സമാനമായി യാഥാർഥ ഇടങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന "ഓഗ‌്മെന്റഡ‌് റിയാലിറ്റി' രീതിയിലാണ‌് ഹാരിപോട്ടർ കളിയും. ന്യൂസിലൻഡിലാണ‌് ആദ്യ റിലീസ‌്. വില്ലന്മാരായ മന്ത്രവാദികളിൽനിന്ന‌് സാധാരണ ജനങ്ങളെ രക്ഷിച്ച‌് വില്ലന്മാരെ കീഴടക്കുകയാണ‌് കളിയുടെ പ്രമേയം. ഹാരിപോട്ടർ നോവലിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഇന്ദ്രജാലവും കളിയുടെ ഭാഗമായിരിക്കും.

ആൻഡ്രോയിഡിലും ഐഒഎസിലും ആപ‌്  ഡൗൺലോഡ‌് ചെയ്യാം. ഗെയിമിന്റെ ഔദ്യോഗിക വെബ‌്സൈറ്റിൽ പ്രവേശിച്ചാൽ ഇപ്പോൾ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ കളിക്കാനാകും. ഇത്തരത്തിലുള്ള കളി അന്തിമ രൂപമല്ലെന്നും ഉപയോക്താക്കളുടെ നിർദേശമനുസരിച്ച‌് കളി മെച്ചപ്പെടുത്തുമെന്നും നിർമാതാക്കൾ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top