30 September Wednesday

ഐപിഎല്ലിനു മുന്നോടിയായി ഡിസ്‌നി പ്ലസ്‌ ഇന്ത്യയിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 7, 2020

ഐപിഎല്ലിന്റെ പതിമൂന്നാം സീസണിന്‌ മുന്നോടിയായി ഡിസ്‌നിയുടെ സ്‌ട്രീമിങ്‌ സേവനമായ ഡിസ്‌നി പ്ലസ്‌ ഇന്ത്യയിൽ എത്തും. കമ്പനിയുടെതന്നെ ഉടമസ്ഥതയിലുള്ള ഹോട്ട്‌സ്‌റ്റാറുമായി ചേർന്ന്‌ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാർ എന്ന പേരിലാണ്‌ ഇന്ത്യയിൽ ആരംഭിക്കുക.  നിലവിൽ ഹോട്ട്‌സ്‌റ്റാറിന്‌ ഇന്ത്യയിൽ മികച്ച ഉപഭോക്‌തൃ അടിത്തറയുണ്ട്‌.

മാർവൽ സിനിമാറ്റിക്‌ അഡ്വാൻസ്‌, ഡിസ്‌നി പിക്‌സാർ,  നാഷണൽ ജിയോഗ്രാഫിക്, ഹിറ്റ്‌ ഫ്രാഞ്ചൈസി സ്‌റ്റാർ വാർസ്‌ എന്നിവയിൽ നിന്നുള്ള കണ്ടന്റുകൾ ഉൾപ്പെടെ ഡിസ്‌നി പ്ലസ്‌ ഹോട്ടസ്‌റ്റാറിലൂടെ ലഭ്യമാക്കും. 2017ൽ ഫോക്‌സ്‌ സ്‌റ്റുഡിയോ ഏറ്റെടുത്തപ്പോഴാണ്‌ സ്‌റ്റാർ ഇന്ത്യാ ഗ്രൂപ്പും ഹോട്ട്‌സ്‌റ്റാറും ഡിസ്‌നിക്ക്‌ കീഴിലായത്‌. ഐപിഎല്ലിന്റെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്‌റ്റാർ ഗ്രൂപ്പിനാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top