തിരിയാത്ത പന്തുകൾ, വീഴാത്ത വിക്കറ്റുകൾ

ലണ്ടൻ പന്തുകൾ തിരിഞ്ഞില്ല. വിക്കറ്റുകൾ വീണതുമില്ല. കുത്തിത്തിരിഞ്ഞ‌് വരുന്ന പന്തുകൾ വിക്കറ്റുകൾ ചിതറിക്കുന്ന കാഴ‌്ച ഈ ലോകകപ്പിൽ അപൂർവമായി. ഒരു ഷെയ‌്ൻ വോണോ മുരളീധരനോ അനിൽ കുംബ്ലെയോ പിറവിയെടുത്തില്ല. ശരിക്കും ഈ ലോകകപ്പ‌് സ‌്പിന്നർമാരുടേതായിരുന്നില്ല. പന്തുകൾ അനായാസം ബൗണ്ടറി കടന്നു.  കൂടുതൽ വിക്കറ്റെടുത്ത  20 ബൗളർമാരുടെ പട്ടികയിൽ ഉൾപ്പെട്ടത‌് പത്തൊമ്പതാം സ്ഥാനത്തുള്ള യുശ്‌വേന്ദ്ര ചഹാൽ മാത്രം. പത്ത്‌ ടീമുകളിലും അണിനിരന്ന സ‌്പിന്നർമാർക്കൊന്നും ഒരു മത്സരവും മാറ്റിയെഴുതാനായില്ല. കൈക്കുഴ സ‌്പിന്നർമാർ അടികൊണ്ട‌് വശംകെട്ടു. എക്കാലത്തും ...

കൂടുതല്‍ വായിക്കുക