കൊച്ചി> ഐ എ ഡബ്ലൂ ആര്‍ ടി യും ഡബ്ലൂസിസി യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ശില്‍പ്പശാലയ്ക്ക് എറണാകുളം വൈഎം സി എ ഇന്റര്‍നാഷണല്‍ ഗസ്റ്റ് ഹൗസില്‍ തുടക്കമായി. ആസിയ ഷെര്‍വാണി, റീന മോഹന്‍ , ബീന പോള്‍ എന്നിവരാണ് റീസോഴ്‌സ് പേഴ്‌സണ്‍സ്. ഡിസംബര്‍ 17, 18 തീയ്യതികളില്‍ നടക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ മലയാളസിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ഡബ്ലൂ.സി.സി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ , മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
'Dissecting Sexual Harassment at Workplace: Planning for a Systematic Change' എന്ന വിഷയത്തിലാണ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്. രണ്ടു ദിവസങ്ങളായി നടത്തുന്ന ചര്‍ച്ചകളില്‍ ഐസിസി രൂപീകരിക്കല്‍, ഇത്തരം കേസുകളിലെ നിയമ വശങ്ങള്‍, പ്രായോഗികമായി തൊഴിലിടത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ചയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..