04 June Thursday

അവൾ ഒരാളല്ല

ഇ കെ ഷാഹിനUpdated: Monday Jan 13, 2020

 

തലയിൽ പതിനാറ് തുന്നിക്കെട്ടുകളും
ഒടിഞ്ഞ കൈയും കൊണ്ട്
ആ പെൺകുട്ടി ഒരൊറ്റ ദിവസം കൊണ്ട് തിരികെ വന്നെങ്കിൽ,
അവളെ കേൾക്കാൻ പതിനായിരങ്ങൾ കാത് കൂർപ്പിച്ചു നിൽപ്പുണ്ടെങ്കിൽ,
അവളുടെ ഇടറാത്ത ശബ്‌ദത്തിന് ഇടിമുഴക്കത്തിന്റെ ഊർജമുണ്ടെങ്കിൽ,
ഭയക്കണം.
അത് തന്നെയാണ് നിങ്ങളുടെ വിധി. അവൾ ഒരാളല്ല. പലതാണ്. അവർ പലതായിപെരുകുകയാണ്.
ഇനിയും വേണ്ടിവരും മുഖംമൂടികൾ. മൊത്തമായും ചില്ലറയായും.


പ്രധാന വാർത്തകൾ
 Top