തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ മതിലിനു നല്ല വീതീയുണ്ടായിരുന്നു. മുന്നിൽ ബിഷപ്പുമാരുടെ ഒരു നിര തന്നെയുണ്ടായിരുന്നു. സഹപാഠികൂടിയായ മന്ത്രി സുനിൽ കുമാർ ഞങ്ങളിലൊരാളായി അടുത്തുവന്നപ്പോൾ കുശലമായി ഞാൻ പറഞ്ഞു, ‘ഒരു കുരിശിന്റെ വഴിയുടെ ഓർമ്മ’ , ‘അതെ, ഇത് അതു തന്നെ, ദാ മെത്രാന്മാരൊക്കെ നിൽക്കുന്നു’. ആ കേരളവർമ്മ സൗഹൃദം അങ്ങനെ തുടർന്നു. അതെ, ആ സായാഹ്നം സുന്ദരമായിരുന്നു. പിരിഞ്ഞു പോകാനായിരുന്നു സ്ത്രീകൾക്കു മടി.
പ്രത്യേകമായ ഒരു മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ കൊടിയടയാളമില്ലാതെ, കർശനമായ നിയന്ത്രണങ്ങളില്ലാതെ, യൂണിഫോം ഇല്ലാതെ, ശത്രുവിനെതിരെ ആക്രോശമില്ലാതെ , പുരുഷന്റെ കരുതലിലും സ്നേഹത്തിലും സ്വന്തം ഉത്സാഹത്തിലും സ്ത്രീകൾ ആത്മവിശ്വാസത്തിന്റെ ആത്മാഭിമാനത്തിന്റെ ഒരു സ്നേഹ മതിൽ തീർത്തു. എന്തൊരു മനോഹാരിതയായിരുന്നു ആ കൂടി ചേരലിന്. പള്ളി പെരുനാളിലെ പ്രദക്ഷിണത്തിനും ദുഃഖവെള്ളിയിലെ കുരിശിന്റെ വഴിയിലുമല്ലാതെ പ്രകടനങ്ങളിൽ പങ്കെടുത്ത ശീലമില്ല. എന്നിട്ടും വനിതാ മതിൽ എന്നെ പ്രചോദിപ്പിച്ചു.
തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ മതിലിനു നല്ല വീതീയുണ്ടായിരുന്നു. മുന്നിൽ ബിഷപ്പുമാരുടെ ഒരു നിര തന്നെയുണ്ടായിരുന്നു. സഹപാഠികൂടിയായ മന്ത്രി സുനിൽ കുമാർ ഞങ്ങളിലൊരാളായി അടുത്തുവന്നപ്പോൾ കുശലമായി ഞാൻ പറഞ്ഞു, ‘ഒരു കുരിശിന്റെ വഴിയുടെ ഓർമ്മ’ , ‘അതെ, ഇത് അതു തന്നെ, ദാ മെത്രാന്മാരൊക്കെ നിൽക്കുന്നു’. ആ കേരളവർമ്മ സൗഹൃദം അങ്ങനെ തുടർന്നു. അതെ, ആ സായാഹ്നം സുന്ദരമായിരുന്നു. പിരിഞ്ഞു പോകാനായിരുന്നു സ്ത്രീകൾക്കു മടി. ഒരുപാടു നേരം എല്ലാവരും അവിടെ ചുറ്റിപറ്റി നിന്നു കുശലം പറഞ്ഞു ചിരിച്ചു. ‘ഇനിയും എന്നാ ഇങ്ങനെ’ എന്നൊരു ഭാവമായിരുന്നു എല്ലാരുടെയും മുഖത്ത്. ആ സ്ത്രീകളെ വീണ്ടും അടുക്കളകളിലേക്കും തൊഴിലിടങ്ങളിലേക്കും മാത്രമായി തിരിച്ചയച്ചു കൂട. ഞങ്ങൾക്കും വേണം ഉല്ലസിക്കാൻ പൊതുവായി ചിലയിടങ്ങൾ. രാത്രികളിലെ കുറച്ചു മണിക്കൂറുകൾ. തെരുവുകൾ, പൊതു ഇടങ്ങൾ. അത് എപ്പോഴെങ്കിലും മതാധികാരികളോ രാഷ്ട്രീയ നേതൃത്വമോ സർക്കാരോ വിളിക്കുമ്പോൾ മാത്രം പോര.
തൊഴിലിടങ്ങളിലേക്ക് അവളെ കടത്തിവിട്ടത് അവളുടെ കൂടി വരുമാനമുണ്ടെങ്കിലെ കുടുംബം പുലരൂ എന്നു ബോദ്ധ്യമുണ്ടായതു കൊണ്ടാണ്. അതവൾ നന്നായി ചെയ്യുന്നുണ്ട്. തൊഴിലിടങ്ങളിലേക്ക് കൂടി പോകേണ്ടി വന്നപ്പോൾ വീടും തൊഴിലിടവും കഴിഞ്ഞ് അവൾക്ക് വിശ്രമത്തിനോ ഉല്ലാസത്തിനോ തീരെ സമയമില്ലാതായി. അങ്ങനെ അവൾ നാല്പതുകളിൽ തന്നെ രോഗികളായി മാറി.
‘എന്റെ അമ്മയും അമ്മമ്മയും എല്ലാം അവരുടെ ഭർത്താക്കന്മാരെ അനുസരിച്ചാണ് ജീവിച്ചത്. നീയും എന്നെ അനുസരിച്ച് ഇവിടെ ജീവിച്ചാൽ മതി. ഇത് എന്റെ വീടാണ്. എന്നെ അനുസരിക്കാൻ കഴിയില്ലെങ്കിൽ നിനക്ക് ഒഴിഞ്ഞു പോകാം’. അത്ര വരെയേ ഇന്നും നമ്മുടെ നവോത്ഥാനം എത്തിയിട്ടുള്ളൂ
സ്ത്രീകൾക്ക് ഇന്ന് വിദ്യാഭ്യസവും തൊഴിലും അതിലൂടെ ധനസമ്പാദനവും ഉണ്ട്. എന്നാൽ മനുഷ്യരായി ജീവിക്കാൻ അനുവദിക്കപ്പെട്ടിട്ടില്ല. രണ്ടു സ്ത്രീകൾ അവരുടെ ദൈവത്തെ കണ്ടു മടങ്ങിയതിനാണ് ഇന്ന് കേരളം മുഴുവൻ ഒരു കൂട്ടം സാമൂഹ്യ ദ്രോഹികൾ കലാപഭൂമിയാക്കി മാറ്റിയിരിക്കുന്നത്. ഹർത്താൽ ആഘോഷിക്കുന്നത്.
ഈ അവസ്ഥ മാറണമെങ്കിൽ, സ്ത്രീക്കും പുരുഷനും തുല്യനീതീ എന്ന ഇന്ത്യൻ ഭരണഘടന യാഥാർത്ഥ്യമാകണമെങ്കിൽ സ്ത്രീകൾ സ്വന്തമായി ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ടതുണ്ട്. അതിനവൾക്ക് വിദ്യാഭ്യാസവും തൊഴിലും മാത്രം പോര.വിശ്രമത്തിനും ഉല്ലാസത്തിനും സാധ്യതയുള്ള പൊതുഇടങ്ങൾ കൂടി ഉണ്ടാക്കേണ്ടതുണ്ട്. ഇപ്പോഴും സ്ത്രീകളുടെതായ വാട്സ് ആപ്പ് ഗ്രൂപ്പുകളും, സംഘടനകളും പ്രസിദ്ധീകരണങ്ങളുമുണ്ട്. എന്നാൽ ജനസംഖ്യയിൽ പകുതിയിൽ അധികം വരുന്ന സ്ത്രീകൾക്ക് ഭരണതലത്തിൽ 50% പങ്കുവെക്കപ്പെടണമെങ്കിൽ, മതത്തിനകത്ത് അവൾക്കും ദൈവത്തിനു മുമ്പിൽ പുരുഷനെ പോലെ ഉയർന്നു നിൽക്കുന്ന ഒരു ആത്മാവുണ്ടെന്ന് അംഗീകരിക്കപ്പെടണമെങ്കിൽ സ്ത്രീസമാജങ്ങൾ ഉണ്ടാകണം. അവർ ചെറിയ ചെറിയ കൂട്ടങ്ങളായി ആഴ്ചയിൽ ഒരുദിവസമെങ്കിലും രാത്രി 8 മുതൽ 10 വരെ, വീടിനടുത്തുള്ള 25 കുടുംബങ്ങളിലെ സ്ത്രീകളെങ്കിലും ചേർന്ന് പാട്ടും ഡാൻസും സിനിമയും ചർച്ചയും എല്ലാമായി തുടരേണ്ടതുണ്ട്. അത്തരം സ്ത്രീ സമാജങ്ങൾക്കാണ് നമ്മൾ ഇനി രൂപം കൊടുക്കേണ്ടത്. വനിതാമതിലിന് നേതൃത്വം നൽകിയവർ തന്നെ മനസ്സുവെച്ചാൽ അത് സാധ്യമാണ്. അത്തരം സ്ത്രീ സമാജങ്ങൾ വിലയ മാറ്റങ്ങൾ കൊണ്ടുവരും. കേരളത്തെ, ലോകത്തെ, അപ്പോൾ അവൾ പുരുഷന്റെ കൈ കോർത്തു പിടിച്ചു കൊണ്ട് മുന്നോട്ടു നടത്തും. അങ്ങനെ ഒരു ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
25 കുടുബങ്ങളിലെ സ്ത്രീകൾ ആഴ്ചയിൽ ഒരുദിവസം രാത്രി 8 മുതൽ 10 വരെ ഏതെങ്കിലും ഒരു വീട്ടുമുറ്റത്ത് കൂടിയിരിക്കട്ടെ. അതൊരു ശീലമാകട്ടെ. മാറ്റം തനിയെ വരും. ആചാര സംരക്ഷണം എന്ന വാക്കാണ് ഇപ്പോൾ സ്ത്രീയെ അപമാനിക്കാൻ പുരുഷാധികാര സമൂഹം ഉപയോഗിക്കുന്നത്. മനുഷ്യന് ഉപകാരമില്ലാത്ത ആചാരങ്ങളെ കാലാകാലങ്ങളിൽ നിഷേധിച്ചു കൊണ്ടാണ് സമൂഹം ഇവിടെവരെ നടന്നെത്തിയതെന്ന് ഇന്നത്തെ ആചാര സംരക്ഷകർ മറന്നു പോകുന്നു.
‘എന്റെ അമ്മയും അമ്മമ്മയും എല്ലാം അവരുടെ ഭർത്താക്കന്മാരെ അനുസരിച്ചാണ് ജീവിച്ചത്. നീയും എന്നെ അനുസരിച്ച് ഇവിടെ ജീവിച്ചാൽ മതി. ഇത് എന്റെ വീടാണ്. എന്നെ അനുസരിക്കാൻ കഴിയില്ലെങ്കിൽ നിനക്ക് ഒഴിഞ്ഞു പോകാം’. അത്ര വരെയേ ഇന്നും നമ്മുടെ നവോത്ഥാനം എത്തിയിട്ടുള്ളൂ. ‘ഇത് നമ്മുടെ വീടാണ്. നമ്മുടെ നാടാണ്. നമ്മുടെ ദൈവമാണ്’ എന്ന് ആണിനും പെണ്ണിനും കൈകോർത്തു പിടിച്ച് നടന്ന് പറയാൻ കഴിയുമ്പോഴേ നവോത്ഥാനം എന്ന വാക്ക് പൂർണ്ണമാകൂ.
വനിത മതിൽ ഇത്തരം ഒരു പ്രതീക്ഷ എനിക്ക് നൽകുന്നുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ കേരളം മുഴുവൻ സ്ത്രീ സൗഹൃദ കൂട്ടായ്മകൾ ഉണ്ടാകണം. അതായിരിക്കണം ഇനി നവോത്ഥാനം. നാം മുന്നോട്ടു തന്നെ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..