14 April Wednesday

വള്ളുവനാടും തീരത്തിരകളും നെഞ്ചേറ്റി ; ആവേശമായി വികസന മുന്നേറ്റ ജാഥകൾ

സ്വന്തം ലേഖകന്‍Updated: Wednesday Feb 24, 2021


പാലക്കാട്‌/കൊല്ലം
കഥകളിയും തുള്ളലും സമൃദ്ധമാക്കിയ പാലക്കാട്‌ ജില്ലയിലെ സാംസ്‌കാരിക ഭൂവിലും  തീരവും നാട്ടിൻപുറവും മെയ്യൊട്‌ മെയ്‌ ചേർന്ന കൊല്ലത്തെ വിവിധ പ്രദേശങ്ങളിലും എൽഡിഎഫ്‌ ജാഥകളെ നെഞ്ചൊടു ചേർത്തു.  സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍  നയിക്കുന്ന വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ നെല്ലറയുടെ നാട്ടിൽ ആവേശമായി. ഒരു വ്യാജ പ്രചാരണത്തിനും ജനമനസ്സില്‍ ഇടമില്ലെന്ന്  തെളിയിച്ചു സ്വീകരണ കേന്ദ്രങ്ങളിലെ ജനസഞ്ചയം.

കൂറ്റനാട്‌, ചെർപ്പുളശേരി, ഒറ്റപ്പാലം, മണ്ണാർക്കാട്‌  കേന്ദ്രങ്ങളിലെ   സ്വീകരണത്തിന്‌ശേഷം വൈകിട്ട് പാലക്കാട്‌ കോട്ടമൈതാനത്ത് സമാപിച്ചു.‌ വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനുപുറമെ അംഗങ്ങളായ കെ പി രാജേന്ദ്രൻ, പി സതീദേവി, പി ടി ജോസ്, കെ ലോഹ്യ, പി കെ രാജൻ, ബാബു ഗോപിനാഥ്‌, കെ പി മോഹനൻ, പി കെ രാജൻ, കാസിം ഇരിക്കൂർ, ജോസ് ചെമ്പേരി, എ ജെ ജോസഫ്, ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു. ബുധനാഴ്‌ച‌  കോങ്ങാട്‌, ചിറ്റൂർ, കൊല്ലങ്കോട്‌, ആലത്തൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട്‌ അഞ്ചിന് വടക്കഞ്ചേരിയിൽ സമാപിക്കും. വ്യാഴാഴ്ച ജാഥ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

അന്തരിച്ച സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം ബി രാഘവന് പ്രണാമമർപ്പിച്ചാണ്‌ തെക്കൻ മേഖലാ ജാഥ പ്രയാണം നടത്തിയത്‌. പരമ്പരാഗത വ്യവസായങ്ങളുടെ ഉയിർപ്പിൽ അധ്വാനവർഗത്തിന്റെ പ്രതീക്ഷകൾ പച്ചപ്പണിയിച്ച മണ്ണിലൂടെ ആയിരങ്ങളുടെ അഭിവാദ്യമേറ്റുവാങ്ങി. 

കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ മണ്ഡലങ്ങളിൽ ദൃശ്യമായ ജനകീയാവേശം തുടർഭരണത്തിന്റെ മാറ്റൊലിയായി. കൊല്ലത്തെ ചരിത്ര സ്മരണകളുറങ്ങുന്ന കന്റോൺമെന്റ്‌ മൈതാനിയിലായിരുന്നു വൈകിട്ട്‌ ജാഥയുടെ സമാപനം. കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിൽ നിന്നുള്ള ആയിരങ്ങൾ എത്തി. ജാഥാഅംഗങ്ങളായ എം വി ഗോവിന്ദൻ, അഡ്വ. പി വസന്തം, തോമസ് ചാഴിക്കാടൻ എംപി, വർക്കല ബി രവികുമാർ, ഡോ. ഷാജി കടമല, മാത്യൂസ് കോലഞ്ചേരി, വി സുരേന്ദ്രൻപിള്ള, അബ്ദുല്‍ വഹാബ്, ജോർജ് അഗസ്റ്റിൻ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ബി രാഘവന്റെ നിര്യാണത്തെ തുടർന്ന്‌ കൊട്ടാരക്കരയിൽ നിശ്ചയിച്ച ചൊവ്വാഴ്‌ചത്തെ ആദ്യ സ്വീകരണം മാറ്റിവച്ചു.  ബുധനാഴ്ച രാവിലെ 10ന് കുണ്ടറ, 11ന്‌ ‌ ചാത്തന്നൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top