13 June Sunday

ഓടിക്കണം കോവിഡിനെ, സൈക്കിൾ പിന്നീടാകട്ടെ

സ്വന്തം ലേഖകൻUpdated: Monday Apr 26, 2021



മേലാറ്റൂർ (മലപ്പുറം)
ജീവനെടുക്കുന്ന കോവിഡിനെ തുരത്താൻ ജീവിതാഭിലാഷമായ സൈക്കിളിനെ മാറ്റിനിർത്തുകയാണ്‌ ഏഴുവയസ്സുകാരൻ ഹൃതിക്‌. ഗിയർ സൈക്കിളെന്ന വലിയ സ്വപ്‌നത്തിന്‌ ഒരു വർഷമായി സ്വരൂപിച്ച പണമാണ്‌ അവൻ വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകിയത്‌. സ്വരുക്കൂട്ടിയ കൊച്ചുസമ്പാദ്യം കുടുക്ക പൊട്ടിച്ച് തിങ്കളാഴ്ച പെരിന്തൽമണ്ണ തഹസിൽദാർ ടി പി കിഷോറിന്‌ കൈമാറി. 

കോവിഡ്‌ കാലത്ത്‌ മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണുന്ന ഹൃതിക്‌ ഓലപ്പാറ എടക്കാട്ട് പാട്ടതൊടിയിൽ ഹരീഷ് –-- രേഖ ദമ്പതികളുടെ മകനാണ്‌. ഇനി  ഒരാഗ്രഹംകൂടിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിക്കണം. അതും സാധ്യമാകുമെന്ന വിശ്വാസത്തിലാണ് വെള്ളിയഞ്ചേരി ഹാർവെസ്റ്റ്‌ പബ്ലിക്‌ ഇംഗ്ലീഷ്‌ സ്‌കൂളിലെ ഈ രണ്ടാം ക്ലാസുകാരൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top