29 October Friday

മന്ത്രിയപ്പൂപ്പൻ വിളിച്ചു; ഹാപ്പിയായി സൻഹ ഫാത്തിമ

സ്വന്തം ലേഖികUpdated: Wednesday Sep 22, 2021


തിരുവനന്തപുരം
"ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല... ’

ഓൺലൈൻ ക്ലാസ്‌ മടുത്ത്‌ കരഞ്ഞ യുകെജിക്കാരിക്ക്‌ മന്ത്രിയപ്പൂപ്പന്റെ സർപ്രൈസ്‌. വയനാട്ടിലെ മരിയനാട് സ്കൂൾ വിദ്യാർഥിനി സൻഹ ഫാത്തിമയെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്‌ വീഡിയോ കോൾ ചെയ്‌തത്‌. 

സ്കൂൾ ഉടൻ തുറക്കണം എന്നായിരുന്നു അവളുടെ ആദ്യത്തെ ആവശ്യം. കൂട്ടുകാരുമൊത്ത് കളിക്കാൻ ആകുന്നില്ലെന്നും ടീച്ചർമാരെ നേരിൽ കാണാനാകുന്നില്ലെന്നും പരിഭവക്കെട്ടഴിച്ചു. അതിനിടെ മന്ത്രിയെ സാർ എന്നു വിളിച്ചു. സാറല്ല  പൊതുവിദ്യാഭ്യാസ മന്ത്രിയപ്പൂപ്പനാണെന്ന്‌ അദ്ദേഹം തിരുത്തി. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന കാര്യം പറഞ്ഞതോടെ സന്തോഷത്തിലായി സൻഹ ഫാത്തിമ.  വയനാട്ടിൽ വരുമ്പോൾ അപ്പൂപ്പൻ കാണാൻ വരണമെന്നായിരുന്നു അവളുടെ അടുത്ത ആവശ്യം.  ഇതും മന്ത്രി അംഗീകരിച്ചു.

വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരയുന്ന തൻഹ ഫാത്തിമയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മന്ത്രി വി ശിവൻകുട്ടിതന്നെ ഇത്‌ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top