15 August Monday

‘മിമിക്രിക്കാരൻ' 
ചെമ്പൻ വാനമ്പാടി കേരളത്തിലും

ടി പി സുന്ദരേശൻUpdated: Monday Jun 6, 2022


ചേർത്തല  
മധ്യ ഇന്ത്യയിൽ കാണുന്ന ചെമ്പൻ വാനമ്പാടി കേരളത്തിലും. ചേർത്തല കോടംതുരുത്തിലെ ചങ്ങരംകരി പാടത്ത്‌ വൈൽഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫർ തൃപ്പൂണിത്തുറ സ്വദേശി അജയകുമാറാണ്‌ പക്ഷിയെ കണ്ടതും ക്യാമറയിൽ പകർത്തിയതും. 

ടോണി ലാർക്ക്‌ എന്ന വാനമ്പാടി ഇനത്തിൽപ്പെട്ട പക്ഷിയാണ്‌ ഇത്‌. മഹാരാഷ്‌ട്ര, ഗുജറാത്ത്‌, കർണാടക എന്നിവിടങ്ങളിലാണ്‌ സ്ഥിരവാസം. ചെമ്പൻനിറവും തലയിൽ ശിഖയും നെഞ്ചിൽ വരകളുമുള്ള കൊമ്പൻ വാനമ്പാടിയോട്‌ സാദൃശ്യമുള്ള ചെറുപക്ഷിയാണിത്‌. പക്ഷികളുടെ ഗണത്തിൽ മിമിക്രിക്കാരനെന്നാണ്‌ അറിയപ്പെടുന്നത്‌. ഇതര വർഗങ്ങളിലെ പത്തിലേറെ പക്ഷികളുടെ ശബ്‌ദം അനുകരിക്കും. ഇതോടെ സംസ്ഥാനത്തെ പക്ഷിയിനങ്ങൾ 546 ആയി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top