20 April Tuesday

സമരാവേശം പകർന്ന്‌ സ്‌മൃതിസാഗരം

സി അജിത്‌Updated: Saturday Feb 13, 2021



പാലക്കാട്‌
അരനൂറ്റാണ്ടിന്റെ സമരജീവിതം പങ്കുവെച്ച എസ്‌എഫ്‌ഐ സ്‌മൃതിസാഗരം കേരളത്തിലെ വിദ്യാർഥി മുന്നേറ്റ  ചരിത്രത്തിന്റെ   അനുഭവസാക്ഷ്യമായി.  സർഗാത്മക സംഘടനാ പ്രവർത്തനത്തിന്റെ ഹൃദ്യാനുഭവങ്ങള്‍  പങ്കുവച്ച  വേദികൂടിയായി പാലക്കാട് വിക്ടോറിയാ കോളേജ്.

പാലക്കാട് ‌ മോയൻ സ്കൂളില്‍  നടന്ന എസ്‌എഫ്‌ഐ ആദ്യ സംസ്ഥാന സമ്മേളന  പ്രതിനിധികളുടെ പുനഃസംഗമവും മുൻകാല നേതാക്കളുടെ ഒത്തുചേരലും പുതുതലമുറയ്‌ക്ക്‌  അത്യന്തം ആവേശം പകർന്ന അനുഭവമായി.  കാലമെത്രചെന്നാലും മുറിഞ്ഞുപോകാത്ത എസ്‌എഫ്‌ഐ എന്ന ഹൃദയവികാരം എവിടെയും അലയടിച്ചു.  വിക്‌ടോറിയ കോളേജ്‌ അങ്കണത്ത്‌   ശുഭ്രപതാക ഉയർത്തിയതോടെയാണ്‌ സ്‌മൃതിസാഗരത്തിന്‌ തുടക്കമായത്‌. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും എസ്‌എഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ എം എ ബേബി പതാക ഉയർത്തി. തുടർന്ന്‌ എം എ ബേബി ഉദ്ഘാടനവും നിർവഹിച്ചു.

സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി എ കെ ബാലൻ അധ്യക്ഷനായി. പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഓൺലൈനിലൂടെ അഭിവാദ്യം ചെയ്‌തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, ആദ്യ സമ്മേളന  പ്രതിനിധികളായ പ്രൊഫ. ടി എ ഉഷാകുമാരി, പ്രൊഫ. എം എം നാരായണൻ, ഹൈദ്രോസ്‌ തോപ്പിൽ, പ്രൊഫ. സി പി ചിത്ര, കെ ചന്ദ്രൻ, ഹരിദാസൻ, ടി ആർ രഘു, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ കെ എം സച്ചിൻദേവ്‌, വി എ വിനീഷ്,‌ എന്നിവർ സംസാരിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ്‌ സമാപന പ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ എൻ എൻ കൃഷ്‌ണദാസ്‌ സ്വാഗതവും കൺവീനർ പി ദിനനാഥ്‌ നന്ദിയും പറഞ്ഞു.ആദ്യ സമ്മേളനത്തിൽ പ്രതിനിധികളായ പി കെ ശശി എംഎൽഎ, എം എസ്‌ സ്‌കറിയ, ടി കുമാർ, മുസമ്മിൽ പാണക്കാട്‌, എ ചന്ദ്രൻ വെമ്പല്ലൂർ, പി കൃഷ്‌ണൻകുട്ടി, അബ്ദുൾ ലത്തീഫ്‌, അഹമ്മദ്‌ പാറമ്മൽ, വി പി ഐദ്രു, കെ പി ഗോപാലൻ എന്നിവരും സ്‌മൃതിസാഗരത്തിൽ പങ്കെടുത്തു.

എസ്എഫ്‌ഐയുടെ നാൾവഴി വരച്ചുകാട്ടുന്ന ഫോട്ടോപ്രദർശനവും ഉണ്ടായി. എസ്‌എഫ്‌ഐ പ്രവർത്തകർ വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു. ആദ്യ സമ്മേളന  പ്രതിനിധികൾക്ക്‌ ഉപഹാരവും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top