30 March Thursday

ശാന്തേട്ടാ... നിങ്ങളിതാ അരങ്ങിൽ

സ്വന്തം ലേഖികUpdated: Thursday Jan 5, 2023

എ ശാന്തകുമാർ രചന നിർവഹിച്ച "ബെസ്റ്റ് ആക്ടർ’ നാടകം ഇരിങ്ങാലക്കുട എസ്എൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ചു


കോഴിക്കോട്
സൗഹൃദങ്ങളുടെ അരങ്ങിൽനിന്ന്‌ ശാന്തൻ പോയെങ്കിലും ആ ഓർമയുടെ തോളിൽ കൈയിട്ട്‌ കോഴിക്കോട്‌. നാടകത്തെ ഉയിരും ഉണർവുമാക്കിയ അദ്ദേഹം ഓരോ മനസ്സിലും നിറഞ്ഞു. 

എ ശാന്തകുമാർ രചന നിർവഹിച്ച "ബെസ്റ്റ് ആക്ടർ’ നാടകം ഇരിങ്ങാലക്കുട എസ്എൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ചു. നാടകാരംഭത്തിൽ ശാന്തകുമാറിന്റെ ചിത്രം അരങ്ങിലെത്തിയതോടെ സദസ്സ്‌ കൈയടിച്ചു. പിന്നീട് പലരും സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു–- ‘‘ശാന്തേട്ടാ... നിങ്ങൾ എവിടെയും പോയിട്ടില്ല’’.

‘ബെസ്റ്റ് ആക്ടർ’ എന്ന റിയാലിറ്റി ഷോയിലേക്ക് എത്തുന്ന പെൺകുട്ടിയാണ്‌ നാടകത്തിന്റെ ഇതിവൃത്തം. അവളോട്‌ വിധികർത്താക്കൾ പറയുന്നു–-  ‘‘നീ നിന്റെ പേര് മറന്നുപോകുന്നു എന്ന വിഷയത്തിൽ അഭിനയിക്കുകയാണ്‌’’ എന്ന്‌. മത്സരാന്ത്യത്തിൽ അവളെ ഷോയിൽനിന്ന്‌ പുറത്താക്കുകയാണ്‌. അവിടെ അവൾ സ്വയം ചോദിക്കുന്നു; സത്യത്തിൽ എന്റെ പേരെന്താണ്. എപ്പോഴാണ് ഓരോ പേരും ഓരോരുത്തരും മറന്നുപോകുന്നവരാകുന്നതെന്നും ചർച്ച ചെയ്യുന്നു. നാടകത്തിൽ എവിടെയും പെൺകുട്ടിയുടെ പേര് പരാമർശിക്കുന്നില്ല.
സ്നേഹ ബിജുവാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനം സുരേഷ് നന്മ. സഹസംവിധാനം ലതാമോഹൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top