25 May Monday

വൈറൽ വാക്ക്

ദിനേശ‌്‌ വർമUpdated: Thursday Mar 21, 2019

 

പി രാജീവ‌് സഭയിൽ ഇല്ലാതിരിക്കുന്നത‌് വലിയ നഷ്ടമാണ‌്. റൂൾസിന്റെയും ചട്ടങ്ങളുടെയും മറ്റും കാര്യത്തിൽ എൻസൈക്ലൊപീഡിയതന്നെയാണ‌് അദ്ദേഹം. എന്തായാലും അദ്ദേഹത്തെ ഉടൻ പാർലമെന്റിലേക്ക‌് തിരിച്ചുകൊണ്ടുവരണംവൈറൽ എന്ന‌് ഏറെ കേട്ടിട്ടുണ്ടെങ്കിലും രാഷ‌്ട്രീയത്തിനപ്പുറം വാക്കിന്റെ ബലം സോഷ്യൽമീഡിയയിൽ വൈറലായതാണ‌് തെരഞ്ഞെടുപ്പ‌് രംഗത്തെ ചൂടുള്ള വർത്ത
മാനം. എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന‌് രാജ്യസഭ നൽകിയ യാത്രയയപ്പാണ‌് വിഷയം. അന്നത്തെ അനുമോദന വാക്കുകൾ ഇന്നും വൈറൽ. സോഷ്യൽമീഡിയയിൽ പറക്കുന്ന ഈ വീഡിയോകളും പോസ്റ്റുകളും യുവസമൂഹത്തെയാണ‌് കൂടുതൽ ആകർഷിക്കുന്നത‌്. മികച്ച പാർലമെന്റേറിയന്മാരെ കക്ഷിരാഷ‌്ട്രീയ ഭേദമെന്യേ വരവേൽക്കുന്നുവെന്നതിന്റെ തെളിവാണ‌് വീഡിയോകൾ. അവയുടെ വ്യാപനം സൂചിപ്പിക്കുന്നതാകട്ടെ പി രാജീവിന‌് രാഷ‌്ട്രീയത്തിനപ്പുറമുള്ള വിപുല ബന്ധം.

 

ചിത്രകാരനും തൃണമൂൽ എംപിയുമായിരുന്ന ജോഗൻ ചൗധരി വരച്ച പെൻസിൽ ഡ്രോയിങ്

ചിത്രകാരനും തൃണമൂൽ എംപിയുമായിരുന്ന ജോഗൻ ചൗധരി വരച്ച പെൻസിൽ ഡ്രോയിങ്

ധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലി രാജീവിനെക്കുറിച്ച‌് പറഞ്ഞ വാക്കുകൾ അന്ന‌് സഭ പൊട്ടിച്ചിരിയോടെയാണ‌് വരവേറ്റത‌്;

‘‘രാജീവ‌് രാജ്യസഭയിൽനിന്ന‌് പോകുന്നതോടെ സർക്കാരിന്റെ ജോലി എളുപ്പമാകും. കാരണം, സർക്കാരിനെക്കൊണ്ട‌് കൂടുതൽ ജോലി ചെയ്യിപ്പിക്കുന്നയാളാണ‌് രാജീവ‌്. ദിവസവും പ്രസക്തമായ എന്തെങ്കിലും വിഷയം സഭയിൽ കൊണ്ടുവരും. അതിനായി അവസാനംവരെ പോരാടുകയും ചെയ്യും.’’

ജെയ‌്റ്റ‌്‌ലിയുടെ ഈ പ്രസംഗമുള്ള വീഡിയോമാത്രം യൂട്യൂബിൽ അരലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.

എന്നാൽ, തെരഞ്ഞെടുപ്പ‌് ചൂടുപിടിച്ചതോടെ, രാജ്യസഭയിൽ യാത്രയയപ്പ‌് യോഗത്തിൽ പ്രസംഗിച്ച എല്ലാ സഭാനേതാക്കളുടെയും വാക്കുകൾ ഒറ്റ വീഡിയോയിലാക്കി വൻ പ്രചാരണമാണ‌്. ഫെയ‌്സ‌്ബുക‌്, വാട്ട‌്സാപ‌്, ട്വിറ്റർ, ഇൻസ്റ്റ തുടങ്ങി വിവിധ സോഷ്യൽമീഡിയ പ്ലാറ്റ‌്ഫോമുകളിൽ ഈ വീഡിയോ വൈറലായി.

മൂന്നുദിവസത്തിനിടെ ലക്ഷം കവിഞ്ഞു കാഴ‌്ചക്കാരുടെ എണ്ണം. ‘എന്തുകൊണ്ട‌് ഇടതുപക്ഷം’ എന്നതിനുള്ള വ്യക്തമായ ഉത്തരമായാണ‌് ഒട്ടേറെ പേർ ഈ വീഡിയോയെ കാണുന്നതും പ്രചരിപ്പിക്കുന്നതും. കാരണം, രാഷ‌്ട്രീയമായി ഇടതുവിരുദ്ധചേരിയിൽ നിൽക്കുന്ന കോൺഗ്രസ‌്–- ബിജെപി നേതാക്കളും മറ്റ‌് കക്ഷിനേതാക്കളുമാണ‌് ഇടത‌് എംപി പി രാജീവിനെക്കുറിച്ച‌് ഇന്ത്യൻ രാഷ‌്ട്രീയചരിത്രത്തിൽതന്നെ സ്ഥാനംപിടിച്ച നല്ലവാക്കുകൾ പറഞ്ഞത‌്. കോൺഗ്രസ‌് രാജ്യസഭാ കക്ഷിനേതാവ‌ുകൂടിയായ ഗുലാംനബി ആസാദ‌് പറഞ്ഞു: 

‘‘ പി രാജീവ‌് സഭയിൽ ഇല്ലാതിരിക്കുന്നത‌് വലിയ നഷ്ടമാണ‌്. റൂൾസിന്റെയും ചട്ടങ്ങളുടെയും മറ്റും കാര്യത്തിൽ എൻസൈക്ലൊപീഡിയതന്നെയാണ‌് അദ്ദേഹം. എന്തായാലും അദ്ദേഹത്തെ ഉടൻ പാർലമെന്റിലേക്ക‌് തിരിച്ചുകൊണ്ടുവരണം.’’

മുൻ മന്ത്രിയും ഇപ്പോൾ ഉപരാഷ‌്ട്രപതിയുമായ വെങ്കയ്യനായിഡു, ബിഎസ‌്പി നേതാവ‌് മായാവതി, ലോക‌് താന്ത്രിക‌് ദൾ നേതാവ‌് ശരത‌്‌ യാദവ‌്,  ഡിഎംകെ നേതാവ‌് തിരുച്ചി ശിവ, ശിരോമണി അകാലിദൾ നേതാവ‌് സുരേഷ‌് ഗുജ‌്റാൾ എന്നിവരും യാത്രയയപ്പ‌് സമ്മേളനത്തിൽ അന്ന‌് സംസാരിച്ചു. ഏവരും ഒറ്റസ്വരത്തിൽ പറഞ്ഞത‌് പാർലമെന്റിന്റെ പ്രവർത്തനം സംബന്ധിച്ച രാജീവിന്റെ അറിവും ജനങ്ങളുടെ പ്രശ‌്നങ്ങൾ സഭയിൽ അവതരിപ്പിക്കുന്നതിൽ കാണിക്കാറുള്ള ആത്മാർഥതയുമാണ‌്. സർക്കാർ മൈൻസ‌് ആൻഡ‌് മിനറൽസ‌് ഭേദഗതി ബിൽ കൊണ്ടുവന്ന വേളയിൽ നടത്തിയ പ്രസംഗത്തിൽ ചട്ടംസംബന്ധിച്ച‌് അദ്ദേഹത്തിന്റെ അറിവ‌് സഭയിലെ മുതിർന്ന അംഗങ്ങളും അംഗീകരിക്കുകയുണ്ടായി. ഇതടക്കം പി രാജീവ്‌ സഭയിൽ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോകളും സോഷ്യൽമീഡിയയിൽ തരംഗമാവുകയാണ‌്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top