22 January Saturday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

പത്താം വളവ്

ജോസഫിനുശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവിൽ ഇന്ദ്രജിത്ത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്‌, അദിതി രവി, സ്വാസിക അജ്മൽ അമീർ, അനീഷ് ജി മേനോൻ, സോഹൻ സീനുലാൽ, രാജേഷ് ശർമ, ജാഫർ ഇടുക്കി, നിസ്‌താർ അഹമ്മദ് തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ: അഭിലാഷ് പിള്ള. ഗാനരചന: വിനായക് ശശികുമാർ, ബി കെ ഹരിനാരായണൻ, എസ് കെ സജീഷ്. സംഗീതം: രഞ്ജിൻ രാജ്‌. 

ചലച്ചിത്രം 

ചെരുപ്പിനെ പ്രധാന കഥാപാത്രമാക്കി ഗഫൂ‍ർ വൈ ഇല്യാസ് കഥയും തിരക്കഥയും എഴുതി സംവിധാനംചെയ്യുന്ന ചലച്ചിത്രം എന്ന സിനിമയുടെ ടീസർ പുറത്തിറക്കി. സംവിധായകൻ എഡിറ്റർ,  ഛായാഗ്രാഹകൻ എന്നീ മൂന്നു പേരെക്കൊണ്ടാണ്‌ ചിത്രീകരണം പൂർത്തിയാക്കിയത്‌. സുദർശനൻ ആലപ്പി,  നൈജീരിയക്കാരായ മോസസ് ഒയേലേരേ, ടോസിൻ അന്ന ഫോലയൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ ദുബായിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.  സംഗീതം: ക്രിസ്റ്റി ജോബി

ബാബു ആന്റണി കടമറ്റത്ത് കത്തനാരാകുന്നു 

ടി എസ് സുരേഷ് ബാബു സംവിധാനംചെയ്യുന്ന ത്രീഡി ചിത്രമായ കടമറ്റത്ത്‌ കത്തനാരിൽ  ബാബു ആന്റണി നായകനാകുന്നു. രചന ഷാജി നെടുങ്കല്ലേൽ, പ്രദീപ് ജി നായർ. നിർമാണം: എബ്രഹാം വർഗീസ്. ഛായാഗ്രഹണം: യു കെ സെന്തിൽകുമാർ, എഡിറ്റിങ്‌ കപിൽ കൃഷ്‌ണ.  

തൊളവ

മത്സ്യത്തൊഴിലാളികളുടെ ജീവിതവ്യഥകൾ പറയുന്ന ഹ്രസ്വചിത്രം ‘തൊളവ’ ലോക മത്സ്യത്തൊഴിലാളി ദിനമായ 21ന്‌ യു ട്യൂബിൽ  റിലീസ്‌ ചെയ്‌തു. ജസ്റ്റിൻ അത്തനാസ്‌ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ വിർജിൻ, തദേയൂസ്‌, ഉണ്ണിയാർച്ച എന്നിവരാണ്‌ മുഖ്യവേഷങ്ങളിൽ. ഗാനരചന: ഷൈജു അലക്‌സ്‌, സംഗീതം: ബാലു മാവുങ്കൽ. ക്യാമറ: പ്രമോദ്‌ മോഹൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top