26 August Monday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

അനുഗ്രഹീതൻ ആന്റണി -ആരംഭിച്ചു

 
ലക്ഷ്യാ എന്റർടൈൻമെന്റിന്റെ ബാനറിൽ ഷിജിത‌് എം നിർമിച്ച് നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അനുഗ്രഹീതൻ ആന്റണിയിൽ സണ്ണി വെയ്ൻ, ഗൗരി കിഷൻ‌, സിദ്ദിഖ‌് തുടങ്ങിയവർ അഭിനയിക്കുന്നു. കഥ - ജിഷ്ണു എസ് രമേഷ്, അശ്വിൻ പ്രകാശ്. തിരക്കഥ - നവീൻ ടി മണിലാൽ. ഗാനരചന മനു മഞ്ജിത‌്. സംഗീതം -അരുൺ മുരളീധരൻ.
 

വകതിരിവ്

 
ബ്ലാക്ക് ക്യാറ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ കെ കെ മുഹമ്മദാലി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വകതിരിവ്  ജൂൺ അഞ്ചിന് തിയറ്ററിൽ.  മുഹമ്മദ് അൽത്താഫ‌്, രേവതി സുധീർ, മീനാക്ഷി മധുരാഘവൻ, ലാലു അലക്സ്, ജോയ് മാത്യു എന്നിവരാണ‌് പ്രധാനവേഷങ്ങളിൽ. ഗാനരചന, സംഗീതം: തമ്പി സേവ്യർ.
 

പൊറിഞ്ചു മറിയം ജോസ്‌ -

 
ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിൽ  ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ്, നൈലാ ഉഷ, വിജയരാഘവൻ, ടി ജി രവി  എന്നിവർ പ്രധാനറോളിൽ. നിർമാണം റെജി മേനോൻ.
 

തമാശ 

 
ഹാപ്പി അവേഴ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്ന് നിർമിച്ച് നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തമാശ ഈദിന‌് തിയറ്ററിൽ. വിനയ് ഫോർട്ട്, ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ഗാനരചന മുഹ്സിൻ പരാരി. സംഗീതം  റെക്സ് വിജയൻ, ഷഹബാസ് അമൻ.
പ്രധാന വാർത്തകൾ
 Top