19 March Tuesday
ചിത്രജാലകം

കേണലും കിണറും

വെബ് ഡെസ്‌ക്‌Updated: Sunday May 20, 2018
സെഞ്ച്വറിവിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കേണലും കിണറും പ്രദർശനത്തിനൊരുങ്ങി. ചിത്രീകരണം പെരുമ്പാവൂരിൽ പൂർത്തിയായി. ടിനി ടോം, ജാഫർ ഇടുക്കി, സാജു കൊടിയൻ, അരിസ്റ്റോ സുരേഷ്, ഫാൽക്കൻ മമ്മൂട്ടി, ഫൈസൽ ബേബി, ഉണ്ണി, നസീറലി കുഴിക്കാടൻ, ശാന്തകുമാരി, കനകലത, ശിഖാരാജൻ, ഗിഷ്മ, കാർത്തിക എന്നിവരാണ്‌ പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്‌.  കെ കെ സുരേന്ദ്രന്റേതാണ്‌  കഥ‍. തിരക്കഥ എം സി. ക്യാമറ ടി എസ് ബാബു. ഗാനരചന: ബാപ്പു വയനാട്, ഷഫീക് റഹ്മാൻ, സംഗീതം: അൻവർ അമാൻ, ഷഫീക്ക് റഹ്മാൻ.
 

നീരവം

ബാവുൾ ഗായിക പാർവതി ബാവുൾ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് നീരവം. ചിത്രം മെയ്‌ 25ന്‌ എത്തും. അജയ് ശിവറാമാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. മധു, പത്മരാജ് രതീഷ്, ഹരീഷ് പേരടി, സ്ഫടികം ജോർജ‌്, മുൻഷി ബൈജു, നരിയാപുരം വേണു, സോണിയ മൽഹാർ, വനിത കൃഷ്ണചന്ദ്രൻ, ഗീതാനായർ, മോളി കണ്ണമ്മാലി, സന്തോഷ് ജോസഫ് തലമുകിൽ, ഷാരോ (സനു), ഗിരീഷ് സോപാനം എന്നിവരാണ്‌ മറ്റുവേഷത്തിൽ എത്തുന്നത്‌. ‍മൽഹാർ മൂവിമേക്കേഴ്‌സാണ്‌ നിർമാണം. കഥ, തിരക്കഥ, സംഭാഷണം രാജീവ് ജി, ഛായാഗ്രഹണം ഉദയൻ അമ്പാടി, എഡിറ്റിങ‌് ജയചന്ദ്രകൃഷ്ണ,  ഗാനരചന മനു മഞ്ജിത്, ആര്യാംബിക. രഞ്ജിൻരാജ് വർമയാണ്‌ സംഗീതം.

 

ശിവപുരത്തെ കല്യാണി

ദേശീയപുരസ്‌കാര ജേതാവായ മണ്ണടി പ്രഭ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ശിവപുരത്തെ കല്യാണി. ബാബു നമ്പൂതിരി, കൊച്ചുപ്രേമൻ, മദൻലാൽ, ജെസി കൊട്ടാരക്കര,  ഷോബി തിലകൻ, അയ്മനം സാജൻ, ജയപ്രകാശ് അമ്പലപ്പുഴ, ബോബൻ ആലുമ്മൂടൻ, ശിവപുരം ഗോപൻ, ജിജോ അയ്മനം, കെ എസ് മലപ്പുറം, ഹബീഷ്, ഗൗരവ്, ലക്ഷ്മി, കനകലത, സുമംഗല, സോണിയ ജോസ്, ഷോബി സുരൻ, മിനി അലക്‌സ്, ഗീതാമണി, ബേബി കല്യാണി എന്നിവരാണ്‌ ചിത്രത്തിൽ വേഷമിടുന്നത്‌. കല്യാണി ക്രിയേഷൻസിനുവേണ്ടി സീന ആമ്പല്ലൂർ, അഡ്വ. ജയപ്രകാശ് എന്നിവർ ചേർന്നാണ്‌ നിർമാണം.  തിരക്കഥ, സംഭാഷണം ജോഷി സുരൻ ആമ്പല്ലൂർ, ക്യാമറ ബിനു മാധവ്, ഗാനങ്ങൾ മണ്ണടി പ്രഭ, അരുൺ ഗോപിനാഥ്, സംഗീതം വൈത്തിരി.

 

വീമ്പ്

ഒറ്റപ്പാലത്തെ ഗ്രാമീണപശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രമാണ് വീമ്പ്. പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കിയൊരുക്കിയ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്‌ വിവിയൻ രാധാകൃഷ്‌ണനാണ്‌. സുജീഷ്, ഷാനവാസ് ഷറഫ്, രാജീവ് കുമാർ, പ്രസാദ് വി വി, മുസ്തഫ ഇബ്രാഹിം, രാജലക്ഷ‌്മി, ശിൽപ്പ ചന്ദ്രൻ, ബൈജു ബാലൻ എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ. ചിത്രീകരണം കഴിഞ്ഞ വീമ്പ് ഉടൻ തിയറ്ററിൽ എത്തും. ആർ സർ പ്രൊഡക‌്ഷൻസിനുവേണ്ടി രാജേഷ് മോഹനാണ്‌ നിർമാണം‌.  ഛായാഗ്രഹണം വിഷ്ണുവിജയരാജൻ, ജിഷ്ണു എ ഉണ്ണിയുടേതാണ്‌ ഗാനങ്ങൾ, സംഗീതം ജിഷ്ണു ദേവ് എ എസ്.

 

അങ്ങനെ ഞാനും പ്രേമിച്ചു

ജീവ ജോസഫ്‌, ജീവൻ ഗോപാൽ, സൂര്യകാന്ത്‌ ഉദയകുമാർ, വിഷ്‌ണു നന്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ്‌ വർഗീസ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അങ്ങനെ ഞാനും പ്രേമിച്ചു 25ന്‌ തിയറ്ററിലെത്തും. സ്‌റ്റോറി ടാക്കീസിന്റെ ബാനറിൽ സൗമ്യ ആർ നിർമിക്കുന്ന ചിത്രത്തിൽ ശിവകാമി നായികയാകുന്നു. സിദ്ദിഖ്‌, നിർമൽ പാലാഴി, വിജു കൊടുങ്ങല്ലൂർ, സിനോജ്‌ അങ്കമാലി, രാജേഷ്‌ പറവൂർ, നന്ദകിഷോർ, നീനാകുറുപ്പ്‌, അഞ്‌ജന അപ്പുക്കുട്ടൻ, ലിയ വർഗീസ്‌, സ്‌നേഹ ബാബു തുടങ്ങിയവർ അഭിനയിക്കുന്നു. ക്യാമറ: രവിചന്ദ്രൻ. ഗാനരചന: ബി കെ ഹരിനാരായണൻ, നിഷാന്ത്‌ അഹമ്മദ്‌. സംഗീതം: ഹിഷാം അബ്ദുൾ വഹാബ്‌.

 
പ്രധാന വാർത്തകൾ
 Top