28 May Sunday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Dec 19, 2021

മ്യാവൂ 24-ന്

ലാൽജോസ് സംവിധാനം ചെയ്യുന്ന  മ്യാവൂ   24-ന്  തിയറ്ററിൽ.  സൗബിൻ സാഹിർ, മംമ്ത മോഹൻദാസ്, സലിംകുമാർ, ഹരിശ്രീ യൂസഫ്  തുടങ്ങിയവരാണ്‌ പ്രധാന അഭിനേതാക്കൾ.  ഗൾഫിൽ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന സിനിമ  പൂർണമായും യുഎഇയിലാണ്‌  ചിത്രീകരിച്ചത്‌. തിരക്കഥ: ഇക്‌ബാൽ കുറ്റിപ്പുറം.  ഛായാഗ്രഹണം: അജ്മൽ സാബു.  ഗാനരചന: സുഹൈൽ കോയ. സംഗീതം: ജസ്റ്റിൻ വർഗീസ്‌.  

കുഞ്ഞെൽദോ 24-ന്

മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ 24-ന് തിയറ്ററിൽ. ആസിഫ് അലി, ഗോപിക ഉദയൻ,  സുധീഷ്, സിദ്ദിഖ്, അർജുൻ ഗോപാൽ, നിസ്‌താർ സേട്ട്, രാജേഷ് ശർമ എന്നിവരാണ്‌ അഭിനേതാക്കൾ. ക്രിയേറ്റീവ് ഡയറക്ടർ- വിനീത് ശ്രീനിവാസൻ.  ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്‌  നിർവഹിക്കുന്നു. ഗാനരചന: സന്തോഷ് വർമ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ്. സംഗീതം: ഷാൻ റഹ്‌മാൻ.  

ശുഭദിനം

ശിവറാംമണി സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്ന ശുഭദിനത്തിൽ   ഇന്ദ്രൻസ്, ഹരീഷ് കണാരൻ, ഗിരീഷ് നെയ്യാർ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ തുടങ്ങിയവർ എന്നിവരഭിനയിക്കുന്നു. ഛായാഗ്രഹണം: സുനിൽ പ്രേം എൽ എസ്. രചന: വി എസ് അരുൺകുമാർ.  ഗാനരചന: ഗിരീഷ് നെയ്യാർ, സംഗീതം:  അർജുൻ രാജ്കുമാർ.

ചിരാത്‌  23ന്‌ ഒടിടിയിൽ

രമ സജീവൻ കഥയും  തിരക്കഥയും എഴുതി സംവിധാനം ചെയ്‌ത ചിരാത്‌ ഹൈ ഹോപ്‌സ്‌, മെയിൻ സ്‌ട്രീം, ലൈം ലൈറ്റ്, ഫസ്റ്റ് ഷോസ്, സിനീയ, കൂടെ  എന്നീ ഒടിടി പ്ലാറ്റുഫോമുകളിൽ 23ന് റിലീസ്‌ ചെയ്യും.

കോളാമ്പി 24ന് എം ടാക്കീ ഒടിടിയിൽ

ടി കെ രാജീവ്‌കുമാർ  സംവിധാനംചെയ്‌ത കോളാമ്പി 24ന് എംടാക്കീ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ്‌ ചെയ്യുന്നു.  നിത്യ മേനോനും രഞ്ജി പണിക്കരുമാണ്‌ മുഖ്യവേഷത്തിൽ. തിരക്കഥ: ടി കെ രാജീവ്‌ കുമാർ, ഡോ.കെ എം വേണുഗോപാൽ.  ഛായാഗ്രഹണം: രവി വർമൻ. ഗാനരചന: പ്രഭാവർമ്മ. സംഗീതം:  രമേഷ് നാരായൺ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top