22 October Tuesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

റാംബോ: ലാസ്റ്റ് ബ്ലഡ് 20ന്‌

ആക്‌ഷൻ രംഗങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കോരിത്തരിപ്പിച്ച സിൽവെസ്റ്റർ സ്റ്റാലൺ ചിത്രം റാംബോയുടെ പുതിയ പതിപ്പ് ‘റാംബോ ലാസ്റ്റ് ബ്ലഡ്' 20നു തിയറ്ററിൽ. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലേക്ക്‌ ചിത്രം മൊഴിമാറ്റിയിട്ടുണ്ട്. ജോൺ മോറൽ 1972ൽ എഴുതിയ ഫസ്റ്റ് ബ്ലഡ് എന്ന നോവലിനെ ആസ്പദമാക്കി 1982ലാണ് ആദ്യ ഫസ്റ്റ് ബ്ലഡ് ചിത്രം പുറത്തിറങ്ങിയത്. തുടർന്ന് ഫസ്റ്റ് ബ്ലഡ്‌ II(1985), റാംബോIII (1988), റാംബോ (2008) എന്നീ സീരീസുകളിലായി മൂന്നു ചിത്രംകൂടി പുറത്തുവന്നു. വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത  അമേരിക്കൻ സൈനികന്റെ സാഹസികതകളാണ്‌ ഈ സീരീസിലുള്ളത്‌.  മെക്സിക്കൻ മയക്കുമരുന്ന് മാഫിയയിൽനിന്ന്‌ സുഹൃത്തിന്റെ മകളെ രക്ഷിക്കുകയാണ് റാംബോയുടെ പുതിയ ചിത്രത്തിലെ ദൗത്യം. റാംബോയ്‌ക്ക് സഹായിയായി മെക്സിക്കൻ മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ചു റിപ്പോർട്ട് തയ്യാറാക്കുന്ന കാർമെൻ ഡെൽഗാഡോ (പാസ് വേഗ)യുമുണ്ട്. സംവിധാനം: അഡ്രിയാൻ ഗ്രൻബെർഗ്.  സംഗീതം ബ്രയാൻ ടൈലർ.  

 

മാർച്ച് രണ്ടാം വ്യാഴം  20ന്

ജഹാംഗീർ ഉമ്മർ രചനയും സംവിധാനവും നിർവഹിച്ച  മാർച്ച് രണ്ടാം വ്യാഴം 20ന് തിയറ്ററിൽ. ഗാനരചന:  കാനേഷ് പുനൂർ, ഡോ. സുനിൽ എസ് പരിയാരം, രാധാമണി പരമേശ്വരൻ, പൂവച്ചൽ ഹുസൈൻ. സംഗീതം:  അൻവർഖാൻ താരിഖ്,  പശ്ചാത്തലസംഗീതം: ബിജിബാൽ. മിഥുൻ രമേശ്, ഷമ്മി തിലകൻ, കിടിലം ഫിറോസ്, ശ്രീജിത് രവി, ചിപ്പി ദേവസ്യ, അക്ഷര കിഷോർ, സീമ ജി നായർ തുടങ്ങിയവർ അഭിനയിക്കുന്നു.

 

ബാക്ക്പാക്കേഴ്സ് 

ജയരാജ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ബാക്ക്പാക്കേഴ്സിൽ  കാളിദാസ് ജയറാം, കാർത്തിക നായർ, രഞ്ജി പണിക്കർ, ശിവ്ജിത് പത്മനാഭൻ, ഉല്ലാസ് പന്തളം, ജയകുമാർ, സബിത ജയരാജ് തുടങ്ങിയവർ  അഭിനയിക്കുന്നു.  സംഗീതം: സച്ചിൻ ശങ്കർ.
പ്രധാന വാർത്തകൾ
 Top