07 June Sunday

തോൽക്കുകില്ല നീ

സുനീഷ‌് ജോ suneeshmazha@gmail.comUpdated: Sunday Jun 9, 2019

വിജയവും തോൽവിയും ആപേക്ഷികമാണ്. എല്ലാ വിജയവും വിജയമല്ല, എല്ലാ പരാജയവും പരാജയവുമല്ല. മഹാത്മജിയുടെ ആദർശങ്ങൾ ഏറ്റവും വലിയ തിരിച്ചടി നേരിടുന്ന ചരിത്ര സന്ദർഭമാണ്  ഇന്ന്. എന്നുവച്ച് ഗാന്ധിജി ഒരു പരാജയമായിരുന്നു എന്ന് പറയാനാകുമോ? മാറ്റങ്ങളുണ്ടായത് തോറ്റ മനുഷ്യരിൽനിന്നു കൂടിയാണ്.  തോറ്റവർ വിജയിച്ചവരേക്കാൾ പാഠങ്ങൾ- പഠിക്കുന്നവരാണ്.- ‘തോ-റ്റ കുട്ടി’ എഴുതിയ പ്രശസ്‌ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ സ‌്കൂളോർമകൾ

 
 
വിജയിച്ചവർമാത്രമല്ല ലോകത്ത് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. തോറ്റവരുംകൂടിയാണ്. പടയാളികളോ വിജയിച്ച രാജാക്കന്മാരോ മാത്രമല്ല. ബുദ്ധനും ക്രിസ‌്‌തുവും  മാർക‌്സുമൊക്കെ വലിയ പരീക്ഷകൾ എഴുതി റാങ്ക് വാങ്ങിയവരല്ല. അവരാണ് ലോകത്ത് വലിയ മാറ്റങ്ങൾ- കൊണ്ടുവന്നത്.  
 
ഞാൻ പഠിക്കുന്ന കാലത്ത് രണ്ടോ മൂന്നോ കുട്ടികളാണ് എസ്-എസ്-എൽ-സി പാസായത്. ഭൂരിഭാഗവും തോറ്റു. ഓരോ ക്ലാസിലും പലവട്ടം തോൽക്കുന്നവരുണ്ടായിരുന്നു. ഇപ്പോൾ- എല്ലാവരും ജയിക്കുന്ന കാലം. എത്ര മാർക്ക‌് വാങ്ങിയാലും മാതാപിതാക്കൾക്ക് തൃപ്തിയാകുന്നില്ല. അങ്ങനെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടം അവർക്ക് പീഡനകാലമാകുന്നു. ജയം ഫ്ലക്‌സുയർത്തി ആഘോഷിക്കപ്പെടുന്നു. ഇത‌് നൽകുന്നത‌് തെറ്റായ സന്ദേശമാണ‌്. പരീക്ഷകളിൽ മാർക്ക‌് കുറഞ്ഞുപോകുന്ന കുട്ടികൾ, അവർക്ക് മറ്റെന്തൊക്കെ കഴിവുകൾ ഉണ്ടെങ്കിലും ഒന്നിനും കൊള്ളാത്തവരായി മുദ്രകുത്തപ്പെടുന്നു. ജീവിതം എന്നാൽ പരീക്ഷകൾ എഴുതാനും ജയിക്കാനുമുള്ളതാണെന്ന തോന്നൽ ദൃഢമാകുന്നു.
കുറച്ചുകാലമായി ഏറ്റവും ചെലവുള്ളത‌് "മോട്ടിവേഷൻ’ പുസ‌്തകങ്ങൾക്കാണ്. അവ ജീവിതത്തെ ആസ്വാദ്യകരമാക്കാനല്ല, മറ്റുള്ളവന്റെ മുകളിലൂടെ എങ്ങനെ കടന്നുപോകാമെന്നാണ് പഠിപ്പിക്കുന്നത്. അത‌് മാത്രം പഠിച്ചവർ ജീവിതത്തിൽ ചെറിയ പ്രതിസന്ധി വരുമ്പോൾ തളരും. പരീക്ഷയിൽ വലിയ മാർക്ക് കിട്ടുന്ന കുട്ടികൾ നിസ്സാരമായ ജീവിതപ്രശ്നങ്ങളിൽ ഉലയും. സാമൂഹ്യബോധമോ പ്രതികരണശേഷിയോ ഇല്ലാതെ പ്രകൃതിയെ അറിയാതെ വെറും പരീക്ഷ വിജയിക്കുക, ജോലി കിട്ടുക എന്നതിൽ- കറങ്ങുകയാണ്. ഇതിനെപ്പറ്റി-യുള്ള വിചാരമാണ് എന്റെ തോറ്റ കുട്ടി എന്ന കവിതയ‌്ക്കുള്ള പ്രചോദനം.
 
എന്റെ ഉപ്പയും- അമ്മാവന്മാരും സഹോദരങ്ങളിൽ ചിലരും അധ്യാപകരായിരുന്നു. ചെറിയ ക്ലാസുകളിൽ രണ്ടു മൂന്ന് കിലോമീറ്റർ നടന്നാണ് സ‌്കൂളിൽ പോയിരുന്നത്. ക്ലാസ് മുറികളിൽനിന്ന് ലഭിച്ചതിനേക്കാൾ സ‌്കൂളിലേക്കുള്ള യാത്രകളിൽ-നി-ന്നും കാഴ്‌ചകളിൽനിന്നുമാണ് അറിവും വികാസവും ലഭിച്ചതെന്ന് തോന്നിയിട്ടുണ്ട്. പിന്നീട് വീടിനു സമീപത്തെ സ‌്കൂളിലേക്ക് വന്നു. അന്നൊക്കെ സ‌്കൂളുകളിൽ അരാജകാവസ്ഥതന്നെയായിരുന്നു. അവിടെ പഠിച്ചിരുന്നു എന്നല്ലാതെ ചിട്ടയായ പഠനമൊന്നുമുണ്ടായിരുന്നില്ല.
എന്റെ കുടുംബവുമായി അധ്യാപകർക്ക‌് നല്ല അടുപ്പമായിരുന്നു. സ‌്കൂളിൽ നല്ല കുട്ടിയായി ഇരിക്കും. കുരുത്തക്കേടൊ-ന്നും- ഒപ്പിക്കാനാകില്ല. എന്തുചെയ‌്താലും വീട്ടിലറിയും. കുരുത്തക്കേട് ചെയ്യാനുള്ള ആഗ്രഹമൊക്കെയുണ്ട്-.- ചെയ്യാൻ നിവൃത്തിയില്ലെന്നുമാത്രം.
 

മതിലിലെ പൊത്ത്

 
എന്റെ സ‌്കൂളിൽ അന്ന് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്ലാസ് മുറികൾ വെവ്വേറെയാണ്. ഞങ്ങളുടെ ക്ലാസിന് തൊട്ടപ്പുറത്തെ ക്ലാസ് പെൺകുട്ടികളുടേതാണ്. വൈക്കം- മുഹമ്മദ്-- ബഷീറി-ന്റെ "മതി-ലുകളി'-ലെ അവസ്ഥ.
 
ആൺ-കുട്ടി-കൾ ചുമരുകളിൽ ചെറിയ പൊത്തുകളൊക്കെയുണ്ടാക്കും. ഏതോ- ദുർബലനിമിഷത്തിൽ ഒരിക്കൽ ഞാനും അവരുടെകൂടെ കൂടി. പൊതുവെ അങ്ങനെചെയ്യുന്ന ആളൊന്നുമല്ല. പൊത്തുണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഉദ്ദേശിച്ചതിനേക്കാൾ വലുതായിപ്പോയി. അങ്ങനെ അപ്പുറത്തെ പെൺകുട്ടികൾ അത‌് കണ്ടു. അവർ ഹെഡ്മാസ്റ്ററോട് പരാതിപ്പെട്ടു.  ഉച്ചയ‌്ക്ക‌് പ്യൂൺ നോട്ടീസുമായി വന്നു. ആദ്യത്തെ നാല് കുട്ടികളുടെ പേരുവിളിച്ചു. അതിൽ ഞാനും.
 
 കുറ്റവാളിയാകുന്ന ആദ്യസംഭവം. ഇക്കാര്യം വീട്ടിലറിഞ്ഞാൽ തീർന്നു. പിന്നെ ജീവിതമില്ല. അങ്ങനെ നാലു പ്രതികളും- ഹെഡ് മാസ്റ്ററുടെ മുറിയിൽ. സാത്വികനായ ഒരാളായിരുന്നു ഹെഡ്മാസ്റ്റർ. ദേഷ്യം വന്നു കഴിഞ്ഞാൽ ആളെ പിടിച്ചാൽ -കിട്ടില്ല. ദേഷ്യപ്പെട്ടിരിക്കുകയായിരന്നു അദ്ദേഹം. ഓരോരുത്തരെയായി ചോദ്യം-ചെയ്തു. ആദ്യ-ത്തെ ആളോട് പറഞ്ഞു; വീ-ട്ടിൽ- പോയി അച്ഛനെ വിളിച്ചുവന്നിട്ട് ക്ലാസിൽ കയറിയാൽമതി. രണ്ടാമത്തെയും മൂന്നാമത്തെയും ആളോട് അതുതന്നെ പറഞ്ഞു. നാലാമനായ എന്നോട്‌: ‘‘താനെന്തിനാ ഇവ്ടെ? താൻ- ഇങ്ങനൊന്നും- ചെയ്യില്ല. ക്ലാസിൽ പൊയ‌്ക്കോ.’’
 
വലിയ ആശ്വാസത്തോടെയാണ് ക്ലാസിൽ പോയി ഇരുന്നത്. ജീവിതത്തിലെ ഒരു വലി-യ അപകടത്തിൽനിന്നാണ് രക്ഷപ്പെട്ടത്. പക്ഷേ, എനിക്ക് വലിയ കുറ്റബോധം തോന്നി. മറ്റ് മൂന്നാളും എന്നെ നോക്കുന്നുണ്ട്. ഇവനും ഉണ്ടായിരുന്നുവെന്നു പറയാ-ൻ ആഗ്രഹമുണ്ട്. എന്നാൽ, അത് പറയാൻ പറ്റുന്നില്ല.- ഞാനുംകൂടി ഉണ്ടായിരുന്നുവെന്നു പറയാനുള്ള ധാർമികതയും  എനിക്കില്ല.- രക്ഷപ്പെട്ടല്ലോ എന്ന വിചാരംമാത്രം. പക്ഷേ, ഇത്രയും പ്രായമായിട്ടും ആ കുറ്റബോധം എന്റെ  ഉള്ളിൽ കിടക്കുകയാണ്.- ആ മാഷും മരിച്ചുപോയി. അദ്ദേഹത്തോട് എനിക്ക് അത് പറയാൻ പറ്റിയില്ല. ഒരുപക്ഷേ,  ശിക്ഷിച്ചിരുന്നെങ്കിൽ ലഭിക്കുമായിരുന്നതിനേക്കാൾ വലിയ ശിക്ഷയായിപ്പോയി ആ  മാപ്പ് നൽകൽ.  ഇന്നും നീറ്റലായി നിൽക്കുന്നു ആ ഓർമ.
നീലകണ്ഠൻ മാ-ഷ്, ഡേവിഡ് മാഷ്, ജോർജ് മാഷ്, ജോഷി മാഷ് എന്നിവരെ പ്രത്യേകം  ഓർക്കുന്നു.  കഴിവ് മനസ്സിലാക്കി പ്രോത്സാഹിപ്പിച്ചത് ഡേവിഡ് മാഷായിരുന്നു. നീലകണ്ഠൻ മാഷാണ് എന്നിലെ എഴുത്തുകാരനെ പ്രോത്സാഹിപ്പിച്ചത്. രണ്ടുപേരും  ഇപ്പോഴില്ല.
 
സമൂഹം- ആർജിച്ച അറിവുകളെ ഒരിഞ്ചെങ്കി-ലും- മുന്നോട്ടുകൊണ്ടുപോകാവുന്ന രീതിയിലേക്ക് പഠനരീതി മാറണം. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കുകയും- ചൊവ്വാദോഷത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവരെയല്ല നമുക്കുവേണ്ടത‌്. ജീവിതത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നില്ലെങ്കിൽ വിദ്യാഭ്യാസം നേടുന്നതുകൊണ്ട് വലിയ കാര്യമില്ല.
 

മതനിരപേക്ഷം പൊതു-വിദ്യാലയങ്ങൾ

 
പൊതുവിദ്യാഭ്യാസമേഖലയിൽ പഴയതുപോലുള്ള അരാജകാവസ്ഥ ഇപ്പോഴില്ല. കുറെക്കൂടി ചിട്ടയായി കാര്യങ്ങൾ നടക്കുന്നു. കേരളം നേരിടുന്ന വലിയ ഭീഷണി മതസാമുദായിക സം-ഘടനകൾ നടത്തുന്ന സ‌്കൂളുകളാണ്. ഓരോ മതത്തിനും അതിനകത്തുള്ള സമുദായങ്ങൾക്കും  ജാതി ഉപജാതി വിഭാഗങ്ങൾക്കും സ‌്കൂളുകളുണ്ട്. അത്തരം സ‌്കൂളുകളിൽനിന്ന് പുറത്തുവരുന്ന കുട്ടികൾ വിദ്യാഭ്യാസപരമായി ഉയർന്നുപോയാലും അവരുടെ മാനസിക ചക്രവാളവും വ്യക്തിത്വവും ചുരുങ്ങിപ്പോയേക്കാം. അതേസമയം,- നമ്മുടെ പൊതുവിദ്യാലയങ്ങൾ എല്ലാത്തരം കുട്ടികളെയും ഉൾക്കൊണ്ടും പഠിപ്പിന് അപ്പുറത്തേക്ക് പല കാര്യങ്ങളിലേക്കും പൊയ‌്ക്കൊണ്ടിരിക്കുകയാണ്. നല്ല അധ്യാപകരും അവിടെയാണ്. അടിസ്ഥാന സൗ-കര്യ-ങ്ങളി-ലെ മാറ്റങ്ങൾ അക്കാദമിക് രംഗത്തും പ്രതിഫലിച്ചിട്ടുണ്ട്-. 
 
വ്യത്യസ്‌ത മത‐ജാതി സമുദായ നേതൃത്വങ്ങൾക്ക് വിദ്യാഭ്യാസം- അടിസ്ഥാനപരമായി കച്ചവടംതന്നെയാണ്. ആത്മീയത എന്നത് വ്യക്തികളുടെ സ്വകാര്യമായ കാര്യമാണ്. അധികാരവും സമ്പത്തും അടക്കം ഒരുപാട് ഘടകങ്ങൾ ചേർന്നതാണ‌് മതം. അതിൽ സ്ഥാപനങ്ങളും നിക്ഷിപ്ത താൽപ്പര്യങ്ങളുമുണ്ട്.- ദൈവമല്ല, ലാഭേച്ഛയാണ് അവരെ നയിക്കുന്നത്. പൊതുവിദ്യാലയങ്ങൾ മതനിരപേക്ഷമാണ്.- പ്രത്യേകിച്ച് എ-ന്തെ-ങ്കി-ലും- ലാഭം പ്രതീക്ഷിച്ച് പ്രവർത്തിക്കുന്നവയല്ല. അടുത്തകാലംവരെ പൊതുവിദ്യാലയങ്ങളുടെ അവസ്ഥ ശോചനീയമായിരുന്നു. മറുഭാഗത്താകട്ടെ വലിയ പ്രലോഭനങ്ങളുമായി  ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ. അവിടെ  പഠിച്ചാൽ വിദേശങ്ങളിൽ പോകാൻ തക്കവണ്ണം മക്കൾ- ഇംഗ്ലീഷൊക്കെ കൈകാര്യ-ം ചെയ്യുമെന്നായിരുന്നു ധാരണ.

പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തിന്റെ ഭീകരമുഖം

സ്വകാര്യ/സ്വാശ്രയ പ്രൊഫഷണൽ കോളേജ് രംഗത്ത് നടക്കുന്ന കാര്യങ്ങൾ ഭീകരമാണ്.- അടിമ-വ്യവസ്ഥപോലുള്ള സ്ഥിതിവിശേഷമാണവിടെ.
വിദ്യാർഥികൾക്ക് ജനാധിപത്യാവകാശങ്ങൾ പോയിട്ട് മനുഷ്യാവകാശങ്ങൾപോലും നിഷേധിക്കപ്പെടുന്നു. ഏതൊരു കച്ചവട സ്ഥാപനത്തിനും ബാധകമായ കൺസ്യൂമർ മര്യാദകൾപോലും പാലിക്കപ്പെടുന്നില്ല. കൂടാതെ ഇന്റേണൽ അസസ‌്മെന്റിന്റെ പേരിലുള്ള ഭീഷണിയും. പല കോളേജിലും സർവകലാശാലകൾ നിർബന്ധമാക്കിയിട്ടുള്ള നിബന്ധനകളൊന്നും പാലിക്കപ്പെടുന്നില്ല. പി-ടി-എ- യോഗങ്ങൾപോലുമില്ല. രക്ഷാകർ-ത്താക്കൾക്ക് പ്രവേശനമില്ല. അവരുമായി ആശയവിനിമയമില്ല. കുട്ടികളോടുള്ള പെരുമാറ്റവും- സൗകര്യങ്ങളും വളരെ മോശം. ഇതിനെതിരെ മി-ണ്ടാ-ൻ കഴിയില്ല. മിണ്ടിയാൽ കുട്ടികൾ അനുഭവിക്കേണ്ടിവരുമെന്ന അവസ്ഥ.
ഒരു പരിഷ്‌കൃതസമൂഹത്തിൽ വിദ്യാഭ്യാസമേഖലയും ആരോഗ്യമേഖലയുമെങ്കിലും കച്ചവടവൽക്കരിക്കപ്പെടാതിരിക്കേണ്ടതുണ്ട്. ഒന്നാമത്തേത് പൊതു-സമൂഹത്തിന്റെ നിലനിൽപ്പിന്റെ കാര്യമാണെങ്കിൽ മറ്റൊന്ന് വരുംതലമുറയുടെ ഭാവിയുടെ കാര്യമാണ്.


തോറ്റ കുട്ടി 

 
തോറ്റ കുട്ടി 
പുറത്തേക്കിറങ്ങി
തോട്ടുവെള്ളത്തിൽ
പുസ‌്തകം വിട്ടു
കാറ്റിലേക്ക് 
കുടയും കൊടുത്തു
തുണ്ടു പെൻസിലെ–-
റിഞ്ഞു കളഞ്ഞു
കണ്ട കാട്ടു 
വഴിയിൽ നടന്നു
തൊട്ടു മെല്ലെ
വിളിച്ചപോൽ തോന്നി
തൊട്ടടുത്ത് 
പിറകിൽ വന്നാരോ
തിത്തിരിപ്പക്ഷി
മൂളിയതാവാം
കൊച്ചു തുമ്പിയോ
മൈനയോ ആവാം
കാട്ടുവള്ളിയിൽ 
തൂങ്ങിക്കുതിച്ചു
കാട്ടിലേക്കവൻ 
ചെന്നുപോൽ പിന്നെ 
പൂത്ത മുല്ലതൻ 
സൗരഭം നീന്തും
കാറ്റവനൊരു
പാട്ടുപോൽ തോന്നി
പൂക്കളൊക്കെയും 
വാക്കുകൾ പായും 
കാട്ടരുവി 
കള കള ഗാനം
രാത്രി നക്ഷത്ര 
വിസ‌്തൃതാകാശം
നീർത്തി വച്ചൊരു
പുസ്‌തകമായി
തോറ്റ കുട്ടിയെ 
തോളത്തു വച്ചു
പൂത്തു നിന്നു
മരതകക്കുന്ന്
തോൽക്കുകില്ല
നീയെന്നേ പറഞ്ഞു
കാത്തു നിൽക്കു
ന്നൊരമ്പിളിത്തെല്ല്
പ്രധാന വാർത്തകൾ
 Top