25 July Sunday

ഹൃദയത്തിന്റെ അറ്റത്ത്‌ സമീർ

അജില പുഴയ്‌ക്കൽ ajilaramachandran@gmail.comUpdated: Sunday Feb 9, 2020
സിനിമയുടെ വടക്കുകിഴക്കേ അറ്റത്ത് സ്ഥാനംപിടിക്കാനാണ് ഒരു യുവാവ് ജോലി വിട്ടിറങ്ങിയത്. ആത്മവിശ്വാസമായിരുന്നു കൈമുതൽ. നായകനായ ആദ്യ സിനിമയിലൂടെത്തന്നെ അയാൾ പ്രേക്ഷകഹൃദയത്തിൽ സ്ഥാനം നേടി. നവാഗതനായ റഷീദ് പാറക്കൽ സംവിധാനം ചെയ്‌ത സമീറിലെ നായകൻ ആനന്ദ് റോഷൻ കടന്നുപോയ വഴികൾ കഠിനമാണ്. നായകനായി അരങ്ങേറ്റം കുറിച്ച സിനിമയെപ്പറ്റി ആനന്ദ്.
 

സിനിമയിലേക്കുള്ള വഴി

 

പ്രതീക്ഷിച്ച പോലെ എളുപ്പമായിരുന്നില്ല. ആറു ഹ്രസ്വ ചിത്രങ്ങൾ ചെയ്‌തു. കുട്ടിക്കാലത്ത് സീരിയലിലും മറ്റും അഭിനയിച്ചിരുന്നു. പിന്നീട് നിരവധി ഒാഡിഷനുകൾ. ജോലി രാജിവച്ചാണ് അഭിനയിക്കാൻ വരുന്നത്. എന്നാൽ വാഗ്ദാനം ചെയ്‌ത സിനിമയിലെ വേഷം ലഭിച്ചില്ല.  നിരാശയുണ്ടായെങ്കിലും വിട്ടുകൊടുക്കാൻ  തയ്യാറായിരുന്നില്ല.എറണാകുളത്ത് ആക്ടിങ് ലാബിൽ അഭിനയം പഠിക്കാൻ ചേർന്നു.
 

ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്തേക്ക്

 

ആക്ടിങ് ലാബിൽനിന്നുള്ള സൗഹൃദങ്ങളാണ്  2017ൽ എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്‌എന്ന ഹ്രസ്വചിത്രത്തിന്റെ ഭാഗമാകാൻ വഴിവച്ചത്. അത് ശ്രദ്ധിക്കപ്പെട്ടു.
 

സമീറിലേക്ക്

 
ഹ്രസ്വ ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ റഷീദ് പാറക്കലുമായി നേരത്തെ തന്നെ സൗഹൃദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്‌നം എന്ന നോവൽ വായിച്ചിരുന്നു. അദ്ദേഹം അത് സിനിമയാക്കാൻ നിൽക്കുമ്പോഴാണ് എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്‌ വൈറലാകുന്നത്. അങ്ങനെ സമീറിലേക്ക്  എത്തിച്ചേർന്നു. 
 
റഷീദ് പാറക്കലിന്റെ ആത്മാംശമുള്ള നോവലാണ് ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്‌നം. അതിനെ അടിസ്ഥാനമാക്കിയാണ് സിനിമ. സമീർ മരുഭൂമിയിൽ എത്തിപ്പെടുന്ന ഒരു യുവാവിന്റെ കഥയാണ്. സമീറാവാൻ  നന്നായി കഷ്ടപ്പെട്ടു. 25 കിലോ ഭാരം കുറച്ചു. അതിനിടയിൽ നട്ടെല്ലിന് പരിക്കേറ്റു. അതൊന്നും സിനിമയെ  ബാധിച്ചില്ല.  മാമുക്കോയ, ഇർഷാദ്, നീന കുറുപ്പ്, മഞ്ജു പത്രോസ് തുടങ്ങിയവർക്കൊപ്പം അഭിനയിക്കാനായി.  അനഘ സജീവ്, ചിഞ്ചു സണ്ണി എന്നിവരാണ് നായികമാർ.
 

തിയറ്ററിൽ ശ്രദ്ധിക്കപ്പെടാത്തതിൽ നിരാശ

 

സിനിമ തിയറ്ററിൽ ശ്രദ്ധിക്കപ്പെടാത്തതിൽ നിരാശയുണ്ട്. കണ്ടവർ മികച്ച അഭിപ്രായമാണ് പറയുന്നത്.  ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കാണാൻ അവസരമുണ്ട്.
 

കുടുംബം

 

മലപ്പുറം ജില്ലയിലെ എടപ്പാളാണ് സ്വദേശം. അച്ഛൻ സനിൽകുമാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ. അമ്മ നിഷ.  ഭാര്യ അശ്വതി.കുടുബം നല്ല പിന്തുണയാണ് നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top