27 May Wednesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

ട്രാൻസ് 14ന്

ബാംഗ്ലൂർ ഡെയ്സിനുശേഷം ഫഹദ് ഫാസിലും നസ്രിയയും  ഒന്നിച്ച് അഭിനയിക്കുന്ന ട്രാൻസ് 14ന് തിയറ്ററിൽ.  അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഫഹദ്‌,  മോട്ടിവേഷണൽ ട്രെയ്‌നറുടെ വേഷത്തിലാണ്. തമിഴ്‌ സംവിധായകൻ ഗൗതം മേനോൻ, സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം: അമൽ നീരദ്.  തിരക്കഥ, സംഭാഷണം: വിൻസെന്റ് വടക്കൻ.  സൗണ്ട് ഡിസെെനർ:- റസൂൽ പൂക്കുട്ടി, എഡിറ്റർ- പ്രവീൺ പ്രഭാകർ. ഗാനരചന: വിനായക് ശശികുമാർ. സംഗീതം: ജാക്‌സൺ വിജയൻ. പശ്ചാത്തല സംഗീതം: സുഷിൻ ശ്യാം, ജാക്‌സൺ വിജയൻ.  

 

വേൾഡ് ഫെയ്‌മസ്‌ ലൗവർ 14-ന്

 

തെലുഗു സൂപ്പർതാരം വിജയ് ദേവരക്കൊണ്ട നായകനായ വേൾഡ് ഫെയ്‌മസ് ലൗവർ 14ന്‌ തിയറ്ററിൽ. ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറിൻ തെരേസ, ഇസബെല്ല എന്നീ നാല് നായികമാരുമുണ്ട്‌. ഗാനരചന: സുധാംശു. സംഗീതം: ഗോപി സുന്ദർ.
 

ഉരിയാട്ട് തിയറ്ററിൽ

 

ആശിഷ് വിദ്യാർഥി, സന്തോഷ് സരസ്, ഐശ്വര്യ അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ ഭുവനചന്ദ്രൻ സംവിധാനം ചെയ്യുന്ന ഉരിയാട്ട് തിയറ്ററിൽ. ശ്രീജിത്‌ രവി, ജയൻ ചേർത്തല, ചെമ്പിൽ അശോകൻ, സുനിൽ സുഖദ, ടെൻസി വർഗീസ്, ഇന്ദിരാ നായർ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. തിരക്കഥ, സംഭാഷണം: രമേഷ് പുല്ലാപ്പള്ളി.
 

മുറിവുകള്‍ പുഴയാകുന്നു

 

പി കെ സുനിൽനാഥ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന  മുറിവുകൾ പുഴയാകുന്നു എന്ന ചിത്രത്തിൽ ജയേഷ് ജയരാമൻ, സായ് കൃഷ്‌ണ, ചന്ദ്രദാസൻ, ഗായത്രി നമ്പ്യാർ, വി എസ്ബിന്ദു, ജ്യോതി നാരായണൻ, കലാമണ്ഡലം പ്രഭാകരൻ തുടങ്ങിയവരഭിനയിക്കുന്നു. ഛായാഗ്രഹണം: കെ പി നമ്പ്യാതിരി. 
 

ലളിതം സുന്ദരം

 

മഞ്ജു വാര്യർ പ്രൊഡക്‌ഷൻസും സെഞ്ച്വറിയും ചേർന്ന്‌ നിർമിച്ച്‌ നടൻ മധു വാര്യർ സംവിധാനംചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ ചിത്രീകരണം പീരുമേട്ടിൽ ആരംഭിക്കുന്നു.  ബിജു മേനോൻ, മഞ്ജു വാര്യർ, സൈജു കുറുപ്പ്‌, ദിലീഷ് പോത്തൻ, ദീപ്തി സതി, രഘുനാഥ് പലേരി, സറീന വഹാബ്‌ തുടങ്ങിയവർ അഭിനയിക്കുന്നു. രചന: പ്രമോദ് മോഹൻ. ഗാനരചന: ഹരി നാരായണൻ, സംഗീതം: ബിജിബാൽ. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top