23 January Wednesday

ഇതാ... തത്വമസിയുടെ പൊരുൾ

കെ സി രമേശൻUpdated: Sunday Jan 6, 2019

‘കമ്യൂണിസ്റ്റ‌് കാപാലിക’രുടെ നാടെന്ന്‌ മുഖ്യധാരാ മാധ്യമങ്ങൾ ആക്ഷേപിക്കുന്ന ഇടം.  മൊറാഴ സമരചരിത്രത്തിന്റെ കഥപറയുന്ന ബക്കളം.  ഇവിടെ കാണാം... തത്വമസിയുടെ യഥാർഥ രൂപം.  അയ്യപ്പ വിശ്വാസികളുടെ സംരക്ഷകരായി മേനിനടിക്കുന്നവർ അറിയണം തീർഥാടക ക്ഷേമത്തിനായി കണ്ണൂർ ജില്ലയിലെ ഈ ഐആർപിസി  (ഇനി-ഷ്യേ-റ്റീ-വ്-- ഫോർ- റീ-ഹാബി-ലി-റ്റേഷൻ ആൻഡ്‌ പാ-ലീ-യേറ്റീ-വ്-- കെയർ)-- യുടെ  മാതൃക

 

അത്‌ നീ തന്നെയാകുന്നു എന്നാണ്‌ തത്വമസിയുടെ പൊരുൾ. പമ്പയും നീലിമലയും ശരംകുത്തി ആലും അപ്പാച്ചിമേടും പിന്നിട്ട്‌ പതിനെട്ട്‌ പടി കയറി സന്നിധാനത്ത്‌ ശ്രീകോവിലിന്‌ മുന്നിലെത്തുന്ന അയ്യപ്പന്മാർക്ക്‌  ഛാന്ദോഗ്യോപനിഷത്തിലെ ഈ വാക്യം കാണാതിരിക്കാനും അർഥം ഗ്രഹിക്കാതിരിക്കാനുമാവില്ല. സന്നിധാനത്ത്‌  അയ്യപ്പന്മാരെ വരവേൽക്കുന്നു ഈ വാക്യം. ശ്വേതകേതു എന്ന മുനികുമാരന്‌ ഗുരു അരുൾചെയ്‌ത അതേ മൊഴി.  അയ്യനും ഞാനും ഒന്നാണ്‌ എന്നും നാമെല്ലാം ഒന്നുതന്നെയെന്നുമുള്ള വലിയ തത്വം തിരിച്ചറിഞ്ഞ്‌, ദർശനം പൂർത്തിയാക്കി അവർ മടങ്ങുന്നു. കഠിനവ്രതങ്ങളെയും വിശ്വാസങ്ങളെയുമെല്ലാം ഊട്ടിയുറപ്പിക്കുന്നു ഈ വാക്കിന്റെ പൊരുൾ.  

അധികാരങ്ങളും സുഖങ്ങളും വിട്ടൊഴിഞ്ഞ്‌ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ശബരിമലയിലെത്തിയതാണ്‌ അയ്യപ്പൻ. ആ അയ്യപ്പന്റെ പേരിലാണ്‌  ചില കപട ഭക്ത‌രുടെ  കലാപം.  ദൈവത്തെ രക്ഷിക്കാനെന്ന പേരിൽ കലാപം നടത്തുന്നവരുടെ നാട്ടിൽ ‘അവിശ്വാസികൾ’ എന്ന്‌  ആരോപിക്കപ്പെടുന്ന ചിലരുണ്ട്‌.  മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന വിശ്വമാനവികതയുടെ സന്ദേശം പിന്തുടരുന്നവർ. യഥാർഥ ഭക്തരുടെ തലയിലേക്ക്‌ തേങ്ങയെറിയില്ല അവർ. സ്വന്തം ഇരുമുടിക്കെട്ട്‌ വലിച്ച്‌ താഴെയിടുകയുമില്ല. അയ്യപ്പ ഭക്തരെ കാക്കുന്നവരാണവർ, കണ്ണിലെ കൃഷ്‌ണമണിപോലെ. അത്‌ കാണണമെങ്കിൽ  കണ്ണൂരിലെ ബക്കളത്ത്‌ വരണം. 

 ‘കമ്യൂണിസ്റ്റ‌് കാപാലിക’രുടെ നാടെന്ന്‌ മുഖ്യധാരാ മാധ്യമങ്ങൾ ആക്ഷേപിക്കുന്ന ഇടം.  മൊറാഴ സമരചരിത്രത്തിന്റെ കഥപറയുന്ന ബക്കളം.  ഇവിടെ കാണാം തത്വമസിയുടെ യഥാർഥ രൂപം.  അയ്യപ്പ വിശ്വാസികളുടെ സംരക്ഷകരായി മേനിനടിക്കുന്നവർ അറിയണം തീർഥാടക ക്ഷേമത്തിനായി കണ്ണൂർ ജില്ലയിലെ ഈ ഐആർപിസി  (ഇനി-ഷ്യേ-റ്റീ-വ്-- ഫോർ- റീ-ഹാബി-ലി-റ്റേഷൻ ആൻഡ്‌ പാ-ലീ-യേറ്റീ-വ്-- കെയർ)-- യുടെ  മാതൃക.  

എല്ലാ പ്രായത്തിലുള്ള സ്‌ത്രീകൾക്കും പ്രവേശനം ഉറപ്പാക്കിയ സുപ്രീംകോടതി വിധിക്കെതിരെ  അയ്യപ്പന്റെ  പൂങ്കാവനത്തിലും വാവര്‌ നടയിലുമെന്നല്ല നാടൊട്ടുക്കും അക്രമം നടത്തുന്നവർക്കും ഇങ്ങോട്ട്‌ വരാം. കൺതുറന്ന്‌ കാണാം വർഷങ്ങളായി തളിപ്പറമ്പ്‌ ദേശീയപാതയിൽ  ബക്കളം മല്ലിയോട്ട്‌ ഭഗവതി ക്ഷേത്രപരിസരത്തെ  സേവനകേന്ദ്രത്തിൽ  തീർഥാടക ക്ഷേമത്തിനായുള്ള ഈ പ്രവർത്തനം.

ഏത്‌ രാഷ്ട്രീയ പാർടിയിലുമുള്ള വിശ്വാസികളാകട്ടെ, ഏത്‌ സംസ്ഥാനക്കാരുമാകട്ടെ,  കാതങ്ങളോളം യാത്ര ചെയ്‌ത്‌  തളർന്ന അയ്യപ്പന്മാർക്ക്‌ ഈ ഇടത്താവളത്തിൽ കിട്ടും നല്ല ഭക്ഷണം, നല്ല വെള്ളം,  നല്ല വിശ്രമ സൗകര്യം. തീർഥാടകർക്ക്‌ മനസ്സുനിറച്ച്‌ ഉണ്ണാം, വിരിവയ്‌ക്കാം. സുരക്ഷിതമായി ഉറങ്ങാം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നവക്ക്‌  വൈദ്യപരിശോധന നടത്തി മരുന്നും നൽകും.

 കണ്ണൂർ ജില്ലയിലെ അവശരും ആലംബഹീനരുമായവർക്ക്‌ കാരണ്യത്തിന്റെയും സാന്ത്വനത്തിന്റെയും സ്‌നേഹസ്‌പർശം നൽകുന്ന ഐആർ-പി-സിയുടെ  നേതൃത്വത്തിലാണ്‌  ശബരി-മല ഇടത്താ-വളം പ്രവർത്തിക്കുന്നത്‌.  നാലുവർഷത്തിനിടെ ലക്ഷക്കണക്കിന്‌ തീർഥാടകരാണ്‌ ഈ കേന്ദ്രത്തിന്റെ ആതിഥ്യം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചത്‌. ശബരിമലയിലേക്ക്‌ പോകുമ്പോഴും മടങ്ങുമ്പോഴും അവർ  ഇവിടെയെത്തുന്നു. ഭക്ഷണവും വിശ്രമവും പ്രാഥമിക കർത്തവ്യങ്ങളും  കഴിഞ്ഞ്‌ മടങ്ങുമ്പോൾ  നിറഞ്ഞ മനസ്സോടെ അവർ യാത്രാമൊഴി ചൊല്ലും,  അടുത്ത തീർഥാടനകാലത്ത്‌  വീണ്ടും കാണാമെന്ന്‌. കർ-ണാ-ടകം,- ആന്ധ്രപ്രദേശ്‌,- ഗോ-വ, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര എന്നി-വിടങ്ങളിൽ-നി-ന്ന‌ും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള തീർ-ഥാ-ടകരുടെ സത്രമാ-യി- ഇതിനകം ഈ- കേന്ദ്രം- മാ-റി-ക്കഴി-ഞ്ഞു.- വിദൂ-രദേശങ്ങളിൽനിന്ന്‌ ഏത്‌ നേരത്തെത്തിയാലും  തീർ-ഥാ-ടകർ-ക്ക്-- എല്ലാ-വി-ധ സൗ-കര്യ-ങ്ങളും- ഒരുക്കാൻ- ഐആർ-പി-സി- വളന്റിയർമാർ  ഊ-ഴമിട്ട്--  മണ്ഡലകാ-ലം- മുഴുവൻ- കർ-മനി-രതരാ-യി ഇവി-ടെയുണ്ട്-.-

കണ്ണൂർ ബക്കളത്തെ ഐആർപിസി ഇടത്താവളത്തിൽ അയ്യപ്പന്മാർക്ക്‌ ഭക്ഷണം നൽകുന്നു

കണ്ണൂർ ബക്കളത്തെ ഐആർപിസി ഇടത്താവളത്തിൽ അയ്യപ്പന്മാർക്ക്‌ ഭക്ഷണം നൽകുന്നു

ഇടത്താവളത്തിന്റെ തുടക്കം 

2013ലാണ്‌ - സി-പി-ഐ എം- കണ്ണൂർ ജി-ല്ലാ-സെക്രട്ടറി-യും ഐആർ-പി-സി- ഉപദേശക സമി-തി- ചെയർ-മാ-നുമാ-യ പി- ജയരാ-ജന്റെ നിർ-ദേശപ്രകാ-രം  ജീ-വകാ-രുണ്യ- പ്രവർ-ത്തനത്തി-ന്റെ ഭാ-ഗമാ-യി- ബക്കളത്ത്‌ ശബരിമല ഇടത്താ-വളം- ആരം-ഭി-ക്കുന്നത്--.- നെല്ലി-യോ-ട്ട്-- ഭഗവതി-ക്ഷേത്രം- അയ്യപ്പ സേവാ-സം-ഘവും- ഐആർ-പി-സി- നെല്ലി-യോ-ട്ട്-- യൂ-ണി-റ്റും- ചേർന്നാണ്‌  സാന്ത്വനകേന്ദ്രം ആരംഭിച്ചത്‌. ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിന്റെ ഉത്തരദിക്കിൽനിന്നും  കാൽനടയായും വാഹനത്തിലും എത്തുന്നവർക്ക്‌ താങ്ങാകുക എന്നതായിരുന്നു ലക്ഷ്യം. തുടക്കത്തിൽതന്നെ തീർഥാടകർ  ഇടത്താവളത്തിലുള്ള  ഈ സൗകര്യം പ്രയോജനപ്പെടുത്തി.  തീർഥാടകരുടെ എണ്ണം വർധിച്ചതോടെ സൗകര്യങ്ങളും വർധിപ്പിച്ചു. ഇന്ന്‌ തീർഥാടകരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ പ്രവർത്തിക്കാൻ ഐആർപിസി വളന്റിയർമാർ കൈയ്‌മെയ്‌ മറന്ന്‌ ഇവിടെ സദാസമയവും ഉണ്ട്‌.

അയ്യപ്പ ഭക്തരുടെ സൗഖ്യവും ആരോഗ്യ പരിരക്ഷയും ഇടതുപക്ഷ കാഴ്‌ചപ്പാടോടെ പ്രവർത്തിക്കുന്ന ഐആർപിസി എന്തിന്‌ ഏറ്റെടുക്കണമെന്ന ചോദ്യം ചിലർ ഉയർത്തുന്നുണ്ട്‌. എല്ലാ വിശ്വാസികൾക്കും അവർ ഇച്‌ഛിക്കുന്ന ദൈവത്തെ ആരാധിക്കാനുള്ള  അവകാശങ്ങൾ നേടിയെടുക്കാൻ  കമ്യൂണിസ്‌റ്റുകാർ നടത്തിയ സമരങ്ങളുടെ ചരിത്രപാഠങ്ങൾ തന്നെയാണ്‌ ഈ ചോദ്യങ്ങൾക്കുള്ള മറുപടി. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ലക്ഷ്യംവച്ച്‌ പ്രവർത്തിക്കുമ്പോൾ  വിശ്വാസികളെ ഒഴിച്ചുനിർത്താനാവില്ല.  യഥാർഥ വിശ്വാസികൾക്ക്‌ വർഗീയ വാദികളാകാൻ കഴിയില്ലെന്നും  വർഗീയവാദികൾക്ക്‌ അധികാരം പിടിച്ചെടുക്കാനുള്ള ഉപാധിയാണ്‌ വിശ്വാസമെന്നുമുള്ള ഉറച്ചബോധ്യമാണ്‌ ഐആർപിസിയെ നയിക്കുന്നത്‌. ഈ ബോധ്യത്തിൽനിന്നുതന്നെയാണ്‌ ശബരിമല ഇടത്താവളം എന്ന ആശയത്തിന്റെ പിറവി.  

ഇവിടെ എല്ലാമുണ്ട്‌

ഭക്തർക്കാവശ്യമായ  എല്ലാ സൗകര്യങ്ങളും ഇവിടെ സൗജന്യമായാണ്‌ ഒരുക്കിയിട്ടുള്ളത്‌.  വിശന്ന്‌ വലഞ്ഞെത്തുന്നവർക്ക്‌ രാവിലെയും ഉച്ചയ്‌ക്കും രാത്രിയും ഭക്ഷണം.  പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും സൗകര്യം. തീർഥാടകർക്ക്‌ ദേഹാസ്വാസ്ഥ്യമോ മറ്റോ ഉണ്ടായാൽ വൈദ്യസേവനം  ഉറപ്പാക്കാൻ ഹെൽപ്‌ഡെസ്‌ക്‌ എന്നിവ  പ്രവർത്തിക്കുന്നു.

രാവിലെ എട്ടുമുതൽ രാത്രി വൈകുവോളം ഡോക്ടർമാരുടെ സേവനം ഉണ്ടാകും. അലോപ്പതി, ആയുർവേദം, ഹോമിയോ ചികിത്സകൾ ഇവിടെ നൽകുന്നു. വിദഗ്‌ധരായ ഡോക്ടർമാരാണ്‌ രോഗികളെ പരിശോധിക്കുന്നത്‌. ആവശ്യമായ മരുന്നും സൗജന്യം.  ഒപ്പം രോഗികൾക്ക്‌ സാന്ത്വനമേകാൻ പാരാമെഡിക്കൽ ജീവനക്കാരും.    

പത്തനംതിട്ട ജില്ലയിലെ റാന്നി സുകർമ ഹെൽത്ത്‌ ഫൗണ്ടേഷനുമായി ചേർന്ന്‌ തീർഥാടകർക്കായി പെരുംനാൾ മടത്തുംകുഴി വലിയപാലം ജങ്‌ഷനിൽ സൗജന്യ ചികിത്സാകേന്ദ്രവും ഇടത്താവളത്തോടനുബന്ധിച്ച്‌   പ്രവർത്തിക്കുന്നു. തീർഥാടകർക്ക്‌ ഇവിടെ ലഘുഭക്ഷണവും നൽകുന്നുണ്ട്‌. ബ്ലഡ്‌ പ്രഷർ, പ്രമേഹരോഗ പരിശോധന, ഹൃദയസംബന്ധമായ അസുഖ പരിശോധന, 24 മണിക്കൂറും ആംബുലൻസ്‌ സേവനം, വിദഗ്‌ധ ചികിത്സ ആവശ്യമാണെങ്കിൽ വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ട്‌ കിടത്തി ചികിത്സയും  ഉറപ്പാക്കും.  ആതുര സേവനമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ കെഎംഎസ്‌ആർഎ, മെഡിക്കൽ സ്‌റ്റോറുകൾ, സഹകരണ ആശുപത്രികൾ എന്നിവയെല്ലാം ചേർന്നാണ്‌ മരുന്നുകൾ  എത്തിക്കുന്നത്‌. 

 ഐആർപിസിയുടെ 18 സോണിൽനിന്നാണ്‌ ഭക്ഷ്യവസ്‌തുക്കൾ ശേഖരിക്കുന്നത്‌.  തളിപ്പറമ്പ്‌ ഏരിയയിലെ 150  ഐആർപിസിയുടെ സ്ഥിരം  വളന്റിയർമാരാണ്‌  ഒരോ ദിവസവും ഊഴമിട്ട്‌   ഇവിടെ സേവനം നടത്തുന്നത്‌. നിശ്ചയിച്ച ദിവസങ്ങളിൽ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച്‌ അവർ  ഇടത്താവളത്തിലെത്തി പ്രവർത്തനങ്ങളിൽ വ്യാപൃതരാവും. സി അശോക്‌ കുമാർ കൺവീനറും  എ കൃഷ്‌ണൻ ചെയർമാനും കെ സി മണികണ്‌ഠൻനായർ ചീഫ്‌ കോ‐ഓർഡിനേറ്ററുമായ കമ്മിറ്റിയാണ്‌  പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌.  ബക്കളം വഴിയല്ലാതെ സഞ്ചരിക്കുന്ന തീർഥാടകർക്കായി ഈവർഷംമുതൽ മുഴപ്പിലങ്ങാട്‌ ശ്രീ കൂറുമ്പക്കാവ്‌ ക്ഷേത്രപരിസരത്ത്‌ പുതിയ ഇടത്താവളം ആരംഭിച്ചിട്ടുണ്ട്‌.

ഇടത്താവളത്തിൽ അയ്യപ്പന്മാരെ ഡോക്ടർ പരിശോധിക്കുന്നു

ഇടത്താവളത്തിൽ അയ്യപ്പന്മാരെ ഡോക്ടർ പരിശോധിക്കുന്നു

എന്താണ്‌ ഐആർപിസി 

2012 നവംബർ 17നാണ്‌ കണ്ണൂർ ജില്ലയിൽ ഐആർപിസി രൂപീകരിക്കുന്നത്‌. ജാതി‐മത‐ലിംഗ വ്യത്യാസമില്ലാതെ ഏവരേയും സ്‌നേഹിക്കുക, പരിചരിക്കുക എന്നതാണ്‌ ലക്ഷ്യം. അതിരുകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ചുരുങ്ങിയ കാലംകൊണ്ട്‌  ഐആർപിസി ശ്രദ്ധനേടിക്കഴിഞ്ഞു. മാറാരോഗങ്ങൾകൊണ്ടും വാർധക്യസഹജമായ അസുഖങ്ങൾകൊണ്ടും ദുരിതമനുഭവിക്കുന്നവരുടെ വേദനയൊപ്പാൻ ഈ സാന്ത്വന പരിചരണ പ്രസ്ഥാനത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. കിടപ്പിലായ രോഗികളെ  പരിശീലനം ലഭിച്ച വളന്റിയർമാർ വീട്ടിൽച്ചെന്ന്‌ പരിചരിക്കുന്നു.  ആയിരക്കണക്കിന്‌ രോഗികൾക്ക്‌ ആശ്വാസം പകരാൻ ഐആർപിസിക്കായി.   പക്ഷാഘാതവും മറ്റും പിടിപെട്ട്‌  വീടിന്റെ നാലു ചമരുകൾക്കുള്ളിൽ മരണത്തിന്റെ കാലൊച്ച പ്രതീക്ഷിച്ച്‌ കിടക്കുന്ന രോഗികൾക്ക്‌ ആശ്വാസംപകരാൻ കണ്ണൂർ പട്ടണത്തിനടുത്ത തയ്യിൽ ഐആർപിസിയുടെ സാന്ത്വന കേന്ദ്രം പ്രവർത്തിക്കുന്നു. ഇവിടെ 75 പേരെ താമസിപ്പിച്ച്‌ പരിചരണം നൽകുന്നതിനുള്ള സൗകര്യമുണ്ട്‌. ആധുനിക  ഫിസിയോതെറാപ്പി യൂണിറ്റും പ്രവർത്തിക്കുന്നു. കൂട്ടിരിപ്പുകാർക്കടക്കം സൗജന്യമായി ഭക്ഷണം നൽകുന്നു.

മദ്യപാനത്തിനും മയക്കുമരുന്നിനും മറ്റും അടിപ്പെട്ട്‌ കുടുംബജീവതം താറുമാറായവരെ സംരക്ഷിക്കാൻ മേലെചൊവ്വയിൽ ഡി അഡിക്‌ഷൻ സെന്റർ ആരംഭിച്ചിട്ടുണ്ട്‌. നിരവധിപേരാണ്‌ ചികിത്സയിലൂടെ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നത്‌. കണ്ണൂർ എ കെ ജി ആശുപത്രിയുമായി സഹകരിച്ച്‌ ഡയാലിസിസ്‌ സെന്ററും വിവാഹപൂർവ കൗൺസലിങ്‌, ഫാമിലി കൗൺസലിങ്, മദ്യത്തിനും  മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തുന്നു. കണ്ണൂർ നഗരത്തിൽ 24 മണിക്കൂറും ആംബുലൻസ്‌ സൗകര്യം ഉറപ്പാക്കുന്നു.  അരയ്‌ക്ക്‌ താഴെ ചലനശേഷി നഷ്ടപ്പെട്ടവർക്കായി കനിവ്‌ എന്ന പേരിൽ  കുട, എൽഇഡി ബൾബ്‌ നിർമാണം പരിശീലനം നൽകി. ഇവർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ഐആർപിസി ഏറ്റെടുത്ത്‌ വിപണനം നടത്തുന്നുണ്ട്‌. 

പട്ടികവർഗ കോളനികളിൽ  പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠനം പാതിവഴിയിൽ മുറിഞ്ഞുപോകുന്നവരേയും കണ്ടെത്തി  ഉണർവ്‌ ട്യുഷൻ സെന്റർ ആരംഭിച്ചു. ജില്ലയിലെ നിരവധി കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക്‌ ട്യൂഷൻ നൽകുന്നുണ്ട്‌. തീരപ്രദേശങ്ങളിലെ കുട്ടികൾക്കും ട്യൂഷൻ നൽകുന്നുണ്ട്‌.

പ്രധാന വാർത്തകൾ
 Top