22 May Sunday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

കേശു ഈ വീടിന്റെ നാഥൻ

ദിലീപ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനംചെയ്ത കേശു ഈ വീടിന്റെ നാഥൻ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങി. ദേശീയ പുരസ്‌കാര ജേതാവായ സജീവ് പാഴൂരിന്റേതാണ് തിരക്കഥ. ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, റിയാസ് മറിമായം, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദിഖ്, അനുശ്രീ, വൈഷ്‌ണവി, സ്വാസിക, പ്രിയങ്ക തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം: അനിൽ നായർ. ഗാനരചന: ബി കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ. സംഗീതം: നാദിർഷ.  

ഒരു താത്വിക അവലോകനം  

അഖിൽ മാരാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന"ഒരു താത്വിക അവലോകനം" തിയറ്ററിൽ. ജോജു ജോർജ്, നിരഞ്ജ് രാജു, അജു വർഗീസ്, ഷമ്മി തിലകൻ, മാമുക്കോയ,  അഭിരാമി, ശൈലജ തുടങ്ങിയവരാണ് പ്രധാന  വേഷങ്ങളിൽ. ഛായാഗ്രഹണം: വിഷ്‌ണുനാരായണൻ. ഗാനരചന: കെെതപ്രം, മുരുകൻ കാട്ടാക്കട. സംഗീതം: ഒ കെ രവിശങ്കർ. പശ്ചാത്തല സംഗീതം- ഷാൻ റഹ്‌മാൻ.

മറിയം

ബിബിൻ ജോയ്-‐ഷിഹാ ദമ്പതികൾ സംവിധാനം ചെയ്യുന്ന മറിയം എന്ന ചിത്രത്തിൽ മൃണാളിനി സൂസൻ ജോർജ്, ജോസഫ് ചിലമ്പൻ, ക്രിസ് വേണുഗോപാൽ പ്രസാദ് കണ്ണൻ തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം: രതീഷ് മംഗലത്ത്. ഗാനരചന: വിഭു പിരപ്പൻകോട്. സംഗീതം: വിഭു വെഞ്ഞാറമൂട്.

സ്വപ്‌നസുന്ദരി

കെ ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന സ്വപ്‌നസുന്ദരിയിൽ ശിവജി ഗുരുവായൂർ, സാനിഫ്അലി, രജിത്കുമാർ, ശ്രീറാം മോഹൻ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി തുടങ്ങിയവർ അഭിനയിക്കുന്നു. കഥ: റോയിറ്റ, കുമാർ സെൻ. തിരക്കഥ: സീതു ആൻസൺ. ഛായാഗ്രഹണം: റോയിറ്റ, സനൂപ്.

ജിബൂട്ടി തിയറ്ററിൽ

എസ് ജെ സിനു സംവിധാനം ചെയ്‌ത ആക്ഷൻ ത്രില്ലർ ജിബൂട്ടി തിയറ്ററിൽ. ആഫ്രിക്കയിലെ ജിബൂട്ടിയിൽ ചിത്രീകരിച്ച ചിത്രത്തിൽ അമിത് ചക്കാലക്കൽ, ഷകുൻ ജസ്വാൾ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തൻ, ബിജു സോപാനം, സുനിൽ സുഖദ, ബേബി ജോർജ്, തമിഴ് നടൻ കിഷോർ, ഗീത, ആതിര, അഞ്ജലി നായർ തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം: അഫ്സൽ അബ്ദുൾ ലത്തീഫ്‌, എസ്‌ ജെ സിനു. ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്‌.  

ഉരു

ഇ  എം അഷ്‌റഫ് കഥ എഴുതി സംവിധാനം ചെയ്ത ഉരു ഉടൻ തിയറ്ററിൽ. ഹരീഷ് കണാരൻ, അജയ് കല്ലായി, മാമുക്കോയ, മഞ്ജു പത്രോസ്, കെ യു മനോജ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റർ ഹരീഷ് കണാരൻ പുറത്തിറക്കി.  

ഇരുൾ വഴികൾ

എ കെ പ്രസാദ് പാറശാല കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇരുൾവഴികളിൽ ആനന്ദ്, ജോബി ജോസ്, രാജേഷ് ചന്ദ്ര, സുനിൽ സി പി, അനിൽ സ്വാമി, പ്രിയാനായർ തുടങ്ങിയവർ അഭിനയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top