13 July Monday

ക്വാറന്റൈന്‌ 1,58,885 ബെഡുകൾ സജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday Apr 30, 2020

തിരുവനന്തപുരം
മടങ്ങിയെത്തുന്ന പ്രവാസികൾക്ക്‌ രോഗലക്ഷണങ്ങൾ കണ്ടാൽ എല്ലാ സൗകര്യങ്ങളോടെയും  പാർപ്പിക്കാൻ പൊതുമരാമത്ത്‌ വകുപ്പ്‌ സജ്ജമാക്കിയത്‌ 1,58,885 ബെഡുകൾ. ഇതിൽ 69,054 എണ്ണം ടോയ്‌ലറ്റ്‌ സൗകര്യങ്ങളോടുകൂടിയ  ബെഡ്‌ റൂമുകളാണ്‌. കോവിഡ്‌  സ്ഥിരീകരിച്ചാൽ പ്രാഥമികചികിത്സ നൽകുന്നതിന്‌ ഹോസ്‌റ്റലുകളിലും സ്വകാര്യ മെഡിക്കൽ കോളേജുകളിലുമായി 15,723 ബെഡുകളാണ്‌ സജ്ജീകരിച്ചത്‌.  എൻജിനിയറിങ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിലായി 53,092 ബെഡുകളും വ്യവസായ വകുപ്പിന്റെയും മറ്റുമുള്ള കെട്ടിടങ്ങളിൽ 20,098 ബെഡുകളും ഒരുക്കിയിട്ടുണ്ട്‌. സ്‌റ്റേഡിയങ്ങളിലും  മറ്റുമുള്ള മുറികളിൽ 918 ബെഡ്‌റൂമുകളും  സജ്ജീകരിച്ചു.

രണ്ടുലക്ഷം കിടക്കകൾ  സജ്ജീകരിക്കാനുള്ള സൗകര്യങ്ങളാണ്‌  പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരൻ തേടിയത്‌. മന്ത്രിയുടെ നിർദേശപ്രകാരം പൊതുമരാമത്ത്‌ എൻജിനിയർമാർ 2, 46, 223 കിടക്കകൾക്കുള്ള സൗകര്യങ്ങൾ    കണ്ടെത്തി. ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചാണ്‌ ഇതിൽനിന്ന്‌ എല്ലാ സൗകര്യങ്ങളോടുംകൂടിയ 1,58,885 ബെഡുകൾ സജ്ജമാക്കിയത്‌. ബാക്കി ബെഡുകളും ഒരുക്കിവരികയാണ്‌.


പ്രധാന വാർത്തകൾ
 Top