22 October Thursday

സമരഗൃഹം ; വീടുകൾ സത്യഗൃഹങ്ങളായി, കേരളം പ്രതിഷേധത്താൽ ജ്വലിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 24, 2020

പാലക്കാട് യാക്കരയിൽ പങ്കാളികളായ കേശു അമ്മയും പേരമക്കളായ സാർഥിക്കും ലക്ഷ്മികയും  ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌

പാലക്കാട് യാക്കരയിൽ പങ്കാളികളായ കേശു അമ്മയും പേരമക്കളായ സാർഥിക്കും ലക്ഷ്മികയും ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌

തെരുവുകളിൽ മഹാപ്രകടനങ്ങളുടെ പ്രകമ്പനങ്ങളുണ്ടായില്ല. മൈതാനങ്ങളിൽ ജനസഞ്ചയം ആർത്തിരമ്പിയില്ല. എന്നിട്ടും കേരളം പ്രതിഷേധത്താൽ ജ്വലിച്ചു. കോവിഡ്‌ കാലത്ത്‌ ആൾക്കൂട്ടവും ആഭാസങ്ങളുമല്ല സമരമെന്ന്‌ തെളിയിച്ചു. നേതാക്കൾ മുതൽ സാധാരണ പ്രവർത്തകരും അനുഭാവികളും വരെ ഞായറാഴ്‌ച വൈകിട്ട്‌ പ്ലക്കാർഡും ചെങ്കൊടിയുമേന്തി സത്യഗ്രഹമിരുന്നു. വീടുകൾ സത്യഗൃഹങ്ങളായി.


തിരുവനന്തപുരം
തെരുവുകളിൽ മഹാപ്രകടനങ്ങളുടെ പ്രകമ്പനങ്ങളുണ്ടായില്ല. മൈതാനങ്ങളിൽ ജനസഞ്ചയം ആർത്തിരമ്പിയില്ല. എന്നിട്ടും കേരളം പ്രതിഷേധത്താൽ ജ്വലിച്ചു. കോവിഡ്‌ കാലത്ത്‌ ആൾക്കൂട്ടവും ആഭാസങ്ങളുമല്ല സമരമെന്ന്‌ സിപിഐ എം തെളിയിച്ചു. നേതാക്കൾമുതൽ സാധാരണ പ്രവർത്തകരും അനുഭാവികളുംവരെ ഞായറാഴ്‌ച വൈകിട്ട്‌ പ്ലക്കാർഡുകളും ചെങ്കൊടിയുമേന്തി സത്യഗ്രഹമിരുന്നു. വീടുകൾ സത്യ‘ഗ്രഹ’ങ്ങളായി.

മഹാമാരിയിലും കെടാത്ത ആത്മവിശ്വാസത്തിന്റെ കൊടിയുയർത്തിയാണ്‌ കേരളം ഒരിക്കൽക്കൂടി രാജ്യത്തിന്‌ വഴികാട്ടിയത്‌. രാജ്യത്തെ തകർക്കുന്ന മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ താക്കീതായി ഞായറാഴ്‌ചത്തെ സായാഹ്നത്തിൽ കേരളത്തിന്റെ വീട്ടുമുറ്റങ്ങൾ. തെക്ക്‌ അഗസ്‌ത്യകൂട മലനിരകളിലെ തോട്ടം തൊഴിലാളികൾമുതൽ വടക്ക്‌ കയ്യൂരിലെ തെങ്ങുകയറ്റ തൊഴിലാളികൾവരെ ഒരേ മനസ്സോടെ ഐതിഹാസിക സമരത്തിൽ കണ്ണികളായി.

തികച്ചും മാതൃകാപരമായ സമരം ഇടതുപക്ഷ വിരുദ്ധരുടെപോലും പ്രശംസ നേടി. തികച്ചും ന്യായമായ വിഷയങ്ങളുയർത്തി ഏറ്റവും മാന്യമായ രീതിയിൽ സമരം ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ സിപിഐ എമ്മിനെ കണ്ടുപഠിക്കണമെന്ന്‌ സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായമുയർന്നു. കേന്ദ്രസർക്കാരന്റെയും ബിജെപിയുടെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ വാതുറക്കാത്ത കോൺഗ്രസിന്‌ കനത്ത പ്രഹരമായി ഈ സത്യഗ്രഹം. പലയിടത്തും കോൺഗ്രസ്‌ അനുഭാവികളും പങ്കെടുത്തു. സ്വന്തം വീട്ടിലെ സമരത്തിന്റെ ചിത്രം ലീഗ്‌ പ്രവർത്തകൻ സാമൂഹ്യമാധ്യമങ്ങളിൽ പോസ്‌റ്റ്‌ ചെയ്‌തു. തിരുവനന്തപുരത്ത്‌ ബിജെപി കൗൺസിലർതന്നെ കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിൽ  അണിചേർന്നു.

പ്രാദേശികമായും ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന വൻ റാലികൾക്കുപകരം കോവിഡ്‌ സാഹചര്യത്തിൽ എല്ലാവരും സ്വന്തം വീട്ടിൽ വൈകിട്ട്‌ അരമണിക്കൂർ സത്യഗ്രഹമിരിക്കാനും അത്‌ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്‌ക്കാനുമാണ്‌ പാർടി ആഹ്വാനംചെയ്‌തത്‌. അക്ഷരാർഥത്തിൽ കേരളം അത്‌ ഏറ്റെടുത്തു. മറ്റ്‌ സമരരീതികളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പ്രായമായവരും കുട്ടികളും ചെങ്കൊടിയേന്തി ആവേശപൂർവം മുറ്റത്തിറങ്ങി. വീടുകൾ കൊടിതോരണങ്ങളാൽ അലങ്കരിച്ചും വിപ്ലവഗാനങ്ങൾ കേൾപ്പിച്ചും കേരളമാകെ സമരഭൂമിയായി. കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും സാന്നിധ്യം എല്ലായിടത്തും വലിയ തോതിലായിരുന്നു. 25 ലക്ഷം പേർ പങ്കെടുക്കുമെന്നാണ്‌ കണക്കുകൂട്ടിയതെങ്കിലും അതിലുമേറെ പേർ പ്രക്ഷോഭത്തിൽ അണിനിരന്നു.

സിപിഐ എമ്മിന്റെ അഭിവാദ്യം
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച്‌ നടന്ന  സമരത്തിൽ 25 ലക്ഷം പേർ അണിനിരന്നുവെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പ്രതിഷേധത്തിന്റെ പുതിയ ചരിത്രംകുറിച്ച സമരത്തിൽ അണിനിരന്ന മുഴുവൻ പേരെയും സിപിഐ എം സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്‌തു.

കേരളത്തിലെ ഏഴര ലക്ഷം വീടുകൾ സമരകേന്ദ്രങ്ങളായി മാറി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ശക്തമായ താക്കീതാണ്‌ ഈ ജനകീയ മുന്നേറ്റം‌. ജനവികാരം മനസ്സിലാക്കി കേന്ദ്ര സർക്കാർ തിരുത്താൻ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ ജനമുന്നേറ്റത്തിന്‌ സിപിഐ എം നേതൃത്വം നൽകുമെന്ന്‌ കോടിയേരി വ്യക്തമാക്കി.

രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബാംഗങ്ങൾ വട്ടവടയിലെ വീടിന്‌ മുന്നിൽ

രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബാംഗങ്ങൾ വട്ടവടയിലെ വീടിന്‌ മുന്നിൽ

സമര പൂക്കളം വയനാട്‌ കൽപ്പറ്റ പൊന്നട ചത്തേരിയിൽ വീട്ടിൽ ശാന്തകുമാരി   ഫോട്ടോ: ശിവപ്രസാദ്‌ എം എ

സമര പൂക്കളം വയനാട്‌ കൽപ്പറ്റ പൊന്നട ചത്തേരിയിൽ വീട്ടിൽ ശാന്തകുമാരി ഫോട്ടോ: ശിവപ്രസാദ്‌ എം എ

 

കോതമംഗലം കുട്ടന്പുഴ തലവെച്ചപാറ ആദിവാസി കോളനിയിൽ കാണിക്കാരൻ  പൊന്നുസ്വാമി വെല്ല്യലങ്കാരനും ഭാര്യയും കൊച്ചുമക്കളും

കോതമംഗലം കുട്ടന്പുഴ തലവെച്ചപാറ ആദിവാസി കോളനിയിൽ കാണിക്കാരൻ പൊന്നുസ്വാമി വെല്ല്യലങ്കാരനും ഭാര്യയും കൊച്ചുമക്കളും



 

 

കോവിഡ്‌ മുക്ത കുടുംബവും
അസുഖം തളർത്താത്ത സമരവീര്യവുമായി സത്യഗ്രഹ സമരത്തിൽ പങ്കെടുത്ത്‌ കോവിഡ്‌ വിമുക്ത കുടുംബം. മഹാമാരി വിട്ടകന്നിട്ട്‌ 16 ദിവസമേ ആയുള്ളൂ. എങ്കിലും മൂന്ന്‌ സിപിഐ എം അംഗങ്ങളുള്ള വേളൂർ കൊല്ലേകേരിൽ വീടും ചരിത്രത്തിന്റെ ഭാഗമായി. ആൻജിയോപ്ലാസ്‌റ്റി കഴിഞ്ഞ കെ ടി പ്രസന്നകുമാറും അച്ഛൻ  87കാരനായ എൻ പി തങ്കപ്പനും അമ്മ മീനാക്ഷിയും ഭാര്യ പി എം ഷൈല (ജില്ലാ ആശുപത്രി ജീവനക്കാരി) യുമാണ്‌ ഞായറാഴ്‌ച വൈകിട്ട്‌ വീട്ടുമുറ്റത്തെ അരമണിക്കൂർ സത്യഗ്രഹത്തിൽ പങ്കെടുത്തത്‌. ഇവരിൽ പ്രസന്നനും തങ്കപ്പനും  പ്രസന്നന്റെ  മരുമകൾ ആർദ്രയുമാണ്‌ കോവിഡ്‌ പിടിപെട്ട്‌ ആശുപത്രിയിൽ കഴിഞ്ഞത്‌.  തളർവാതം പിടിപെട്ടയാളാണ്‌ തങ്കപ്പൻ.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top