02 June Tuesday

ആലപ്പുഴയാണ്‌ താരം

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020


ആലപ്പുഴ
ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രി വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ പരിശോധിച്ചത്‌ കോവിഡ്‌ 19 സംശയിച്ച രണ്ടായിരത്തേിലേറെ സാമ്പിളുകൾ.  വൈറസ്‌ബാധ രണ്ടാമത്‌ റിപ്പോർട്ടുചെയ്‌ത ഈ മാസം ആദ്യം മുതലുള്ള കണക്കാണിത്‌.

വിവിധ ജില്ലകളിൽനിന്ന്‌ ഇരുന്നൂറിലേറെ സാമ്പിളുകൾ ദിവസവും ഇവിടെ എത്തുന്നു. ഒരേസമയം 90 സാമ്പിളുകൾ വരെ പരിശോധിക്കാവുന്ന ആർടിപിസിആർ മിഷ്യനാണ്‌ (റിയൽടൈം പോളിമെറാസ്‌ ചെയിൻ റിയാക്ഷൻ) ഉപയോഗിക്കുന്നത്‌. അഞ്ചു സ്ഥിരം സയന്റിസ്‌റ്റുകളും വിവിധ പ്രോജക്ടുകളിലെ സയന്റിസ്‌റ്റുമാരുമുൾപ്പടെ 30 പേരുടെ സംഘം 24 മണിക്കൂറിനുള്ളിൽ ഫലം നൽകുന്നു. തുടക്കത്തിൽ ആലപ്പുഴയിലെ പരിശോധനയ്‌ക്കുശേഷം രോഗം സ്ഥിരീകരിക്കാൻ പുണെയിലേക്ക്‌ അയച്ചുകൊടുക്കണമായിരുന്നു. എന്നാലിപ്പോൾ സ്ഥിരീകരണവും ഇവിടെ തന്നെയാണ്‌.

ജനുവരിയിൽ ചൈനയിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥിയെ കോവിഡ്‌ ബാധ സംശയിച്ച്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചപ്പോൾ പുണെ ഇൻസ്‌റ്റിറ്റ്യൂട്ടിൽ അയച്ചാണ്‌ ഫലം ലഭ്യമാക്കിയത്‌. ഇതിനു കാലതാമസമുണ്ടായപ്പോൾ ആലപ്പുഴയിൽ പരിശോധിക്കാൻ അനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിച്ചു. അനുമതി ലഭിച്ചതിനു പിന്നാലെ പരിശോധനയ്‌ക്കുള്ള കിറ്റും ലഭ്യമാക്കി. അന്ന്‌ ശരാശരി നൂറുസാമ്പിളുകളാണ്‌ ദിവസവും പരിശോധിച്ചത്‌.


പ്രധാന വാർത്തകൾ
 Top