13 November Wednesday

വിശുദ്ധ പദവിയിൽ മാതൃഇടവകയും

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


പുത്തൻചിറ
മറിയം ത്രേസ്യ വിശുദ്ധപദവി പ്രഖ്യാപനം ഉജ്വലമാക്കി മാതൃഇടവകയായ പുത്തൻചിറ ഫൊറോന പള്ളി. അൾത്താരയ്‌ക്കു മുന്നിൽ തയ്യാറാക്കിയ എൽഇഡി സ്‌ക്രീനിൽ വത്തിക്കാനിൽനിന്നുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്‌ കാണാൻ നൂറുകണക്കിനാളുകളെത്തി. വിശുദ്ധയുടെ തിരുസ്വരൂപത്തിൽ കുതിരത്തടം പള്ളിവികാരി ഫാ. ഡിബിൻ കടമ്പോട്ടിൽ കിരീടമണിയിച്ചു. ഡീക്കൻ മാർട്ടിൻ മാളിയേക്കൽ കൂനൻ, വത്തിക്കാനിലുള്ള ബിഷപ്‌ മാർ പോളി കണ്ണൂക്കാടൻ അയച്ച വിശുദ്ധയെക്കുറിച്ചുള്ള സന്ദേശംവായിച്ചു. തുടർന്ന്‌ ജന്മഗൃഹത്തിലേക്ക്‌ പ്രദക്ഷിണം നടത്തി. ഇടവക ഒന്നുചേർന്ന്‌ ദിവ്യബലിയും അർപ്പിച്ചു.


പ്രധാന വാർത്തകൾ
 Top