26 August Monday

ഉള്ളം പൊട്ടിയ ഒഴുക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

കോട്ടയം സംക്രാന്തി എസ്‌എൻഡിപി എൽപി സ്‌കൂളിലെ ക്യാമ്പിൽ വീട്ടമ്മ ഫോട്ടോ/ജയകൃഷ്‌ണൻ ഒാമല്ലൂർ

നിനച്ചിരിക്കാതെ പൊട്ടിയൊലിച്ചെത്തിയ ദുരന്തരാത്രിയുടെ കാളിമ ഈ കണ്ണുകളിൽനിന്ന്‌ ഒരിക്കലും മാഞ്ഞുപോവില്ല. പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാം കുത്തൊഴുക്കിൽ തകർന്നു. മണ്ണിൽ പുതഞ്ഞുപോയ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി കാത്തിരിക്കുന്നവരുടെ നിശ്ശബ്ദ വിലാപങ്ങൾമാത്രം. രക്ഷാപ്രവർത്തകരുടെ നീക്കങ്ങളിലൂടെ കണ്ണുപായിച്ചിരിക്കുന്നവർ. വീടുകളിലേക്ക്‌ മടങ്ങുന്ന ദിനവും കാത്തിരിക്കുന്നത്‌ ആയിരങ്ങളാണ്‌

മണ്ണും ചെളിയും വന്നടിഞ്ഞ.. പൊട്ടിപ്പൊളിഞ്ഞ വീടുകളിലേക്ക്‌ മടങ്ങിയവർക്ക്‌ ആദ്യം മുതൽ തുടങ്ങണം,ശൂന്യതയിൽനിന്ന്‌ വീണ്ടുമൊരു ജീവിതം

കാവുമ്പായി അലക്‌സ്‌ നഗറിൽ വെള്ളം ഇറങ്ങിയപ്പോൾ സ്‌കൂളിലേക്കു ചോറുകൊണ്ടുപോകുന്ന പാത്രം  വൃത്തിയാക്കുന്ന കുട്ടി          ഫോട്ടോ/ജഗത്‌ലാൽ

കാവുമ്പായി അലക്‌സ്‌ നഗറിൽ വെള്ളം ഇറങ്ങിയപ്പോൾ സ്‌കൂളിലേക്കു ചോറുകൊണ്ടുപോകുന്ന പാത്രം വൃത്തിയാക്കുന്ന കുട്ടി ഫോട്ടോ/ജഗത്‌ലാൽ

 

വീട്‌ മാറിയത്‌ ജീവൻ രക്ഷിക്കാൻ, പക്ഷേ
കവളപ്പാറ
നാൽപ്പതോളം വീടുകൾ തകർന്ന ദുരന്തഭൂമിയിൽ സ്വന്തം വീടുമാത്രം അവശേഷിച്ചിട്ടും സൂത്രത്തിൽ നാരായണനും കുടുംബത്തിനും രക്ഷപ്പെടാനായില്ല.  തോട് കര കരകവിഞ്ഞത് കണ്ട് നാരായണനും ഭാര്യ കമലയും മകൾ ഭവ്യയും  സഹോദരൻ വിജയന്റെ വീട്ടിലേക്ക് മാറി. ആ വീട് തകർന്ന് മൂവരും ഉള്ളിൽപ്പെട്ടു. വീട് തകരുംമുമ്പ് പുറത്തുപോയതിനാൽ വിജയൻ രക്ഷപ്പെട്ടു. ഭാര്യ വിശ്വേശ്വരിയും മക്കളായ വിഷ്ണുവും ജിഷ്ണയും ദുരന്തത്തിൽപ്പെട്ടു. മറ്റൊരു മകൻ ജിഷ്ണു തോട്ടിലെ വെള്ളം കാണാൻ പോയതിനാലും രക്ഷപ്പെട്ടു. പട്ടാളത്തിലായിരുന്ന വിഷ്ണു രണ്ടാഴ്ചമുമ്പാണ് വീട്ടിലെത്തിയത്. ജിഷ്ണയുടെ വിവാഹം അടുത്തിടെയാണ് നിശ്ചയിച്ചത്.

നിലമ്പൂർ കവളപ്പാറയുടെ മറുവശത്തുള്ള പാതാറിൽ ഉരുൾപൊട്ടിയതിന്റെ ദൃശ്യം

നിലമ്പൂർ കവളപ്പാറയുടെ മറുവശത്തുള്ള പാതാറിൽ ഉരുൾപൊട്ടിയതിന്റെ ദൃശ്യം

 

 ആലുവ മുപ്പത്തടം  പാലറയിൽ വീട്‌  വൃത്തിയാക്കുന്നു  ഫോട്ടോ/ പി വി സുജിത്‌

ആലുവ മുപ്പത്തടം പാലറയിൽ വീട്‌ വൃത്തിയാക്കുന്നു ഫോട്ടോ/ പി വി സുജിത്‌

 

കുട്ടനാട്ടിലെ കനകശേരി പാടശേഖരത്തിൽ മടവീണ്‌ പുറംബണ്ടിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ ആളുകളെ അഗ്നി രക്ഷാസേനയുടെ സ്പീഡ്‌ ബോട്ടിൽ  ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റുന്നു  ഫോട്ടോ/ഷിബിൻ ചെറുകര

കുട്ടനാട്ടിലെ കനകശേരി പാടശേഖരത്തിൽ മടവീണ്‌ പുറംബണ്ടിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ ആളുകളെ അഗ്നി രക്ഷാസേനയുടെ സ്പീഡ്‌ ബോട്ടിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റുന്നു ഫോട്ടോ/ഷിബിൻ ചെറുകര


പ്രധാന വാർത്തകൾ
 Top