19 September Thursday

കന്നട സിനിമയിലെ നവോത്ഥാനശിൽപ്പി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


ഇന്ത്യൻ സംസ്കാരപാരമ്പര്യത്തെയും അതിന്റെ ജനകീയ ഉറവിടങ്ങളെയും ആഴത്തിൽ സ്വാംശീകരിച്ച ഗിരീഷ് കർണാട് കലാപ്രവർത്തനങ്ങൾക്ക് ഭൂമിക കണ്ടെത്തിയത് കന്നടത്തിന്റെ മണ്ണിലായത് യാദൃച്ഛികമല്ല. നാടോടി സംസ്കൃതതിയെ ഉൾക്കൊണ്ട്ത രചനകൾ നടത്തിയ അക്കാലത്തെ  കന്നട എഴുത്തുകാരുടെ നിരയിലേക്കാണ്ച നാടകപ്രവർത്തനവുമായി അദ്ദേഹം കടന്നുവന്നത്ത. സാഹിത്യകാരനും ചിന്തകനുമായ യു ആർ അനന്തമൂർത്തിയെ ഗുരുതുല്യനായി അദ്ദേഹം കണ്ടു.

ശ്രീകൃഷ്ണ ആലനഹള്ളി, ശിവരാമകാരന്ത് തുടങ്ങിയ ജനകീയ എഴുത്തുകാർ നടത്തിയ സാംസ്കാരിക സംവാദങ്ങളുടെ പൊരുളറിഞ്ഞുകൊണ്ടുള്ള ഇടപെടലായിരുന്നു അത്. യയാതി, ഹയവദന, നാഗമണ്ഡല, അഗ്നിയും ജലവും, ടിപ്പു സുൽത്താന്റെ സ്വപ്നങ്ങൾ എന്നിവയെല്ലാം ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും അടിവേരുകളിലേക്കിറങ്ങി ജനകീയപാഠങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളായി. ആധുനികതയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ പ്രാദേശിക ജനസംസ്കൃതിയുടെ വിമോചനമാനങ്ങളെ വീണ്ടെടുക്കാനുള്ള അന്വേഷണമായിരുന്നു കർണാടിന്റെ കലാപ്രവർത്തനത്തിന്റെ ഗതി നിർണയിച്ചത്്. അതുകൊണ്ടുതന്നെയാണ് യു ആർ അനന്തമൂർത്തിയെയും കലബുർഗിയെയുംപോലെ കർണാടിനെയും കപട സംസ്കാരവാദികൾ വേട്ടയാടിക്കൊണ്ടിരുന്നതും. ജീവിതാവസാനംവരെ അവർക്കെതിരെ അദ്ദേഹം ചെറുത്തുനിൽക്കുകയും ചെയ്തു.

നാടകവേദിയിൽനിന്ന് പുതിയകാലത്തെ  ജനകീയ കലാരൂപമായ ചലച്ചിത്രത്തിലേക്ക് കർണാട്ട കടന്നുവന്നത് അനന്തമൂർത്തിയുടെ "സംസ്കാര'(1970)നോവലിന്ു തിരക്കഥ തയ്യാറാക്കിയും അതിൽ അഭിനയിച്ചും. പ്രാണേഷാചാര്യ എന്ന കഥാപാത്രമായാണ് കർണാട്പ അതിൽ വേഷമിട്ടത്. പട്ടാഭിരാമ റെഡ്ഡി സംവിധാനംചെയ്ത ചിത്രം ജാതിവിമർശത്തിന്റെ പേരിൽ വിവാദമാകുകയും നിരോധിക്കപ്പെടുകയുംചെയ്തു.  പിന്നീട് വിലക്കുനീക്കി പ്രദർശനവിജയം നേടിയ ചിത്രം രാഷ്ട്രപതിയുടെ കന്നട ചിത്രത്തിനുള്ള ആദ്യ ഗോൾഡൻ ലോട്ടസ് പുരസ്കാരത്തിനും അർഹമായി. സംവിധാനം ചെയ്ത ആദ്യചിത്രവും കന്നട നോവലിനെ അടിസ്ഥാനമാക്കി‐ എസ് എൽ ഭൈരപ്പയുടെ വംശവൃക്ഷ.

അതിൽ രാജു എന്ന കോളേജ് അധ്യാപകനായി അഭിനയിച്ചു. ജാദു ക ശംഖ്, നിശാന്ത്, മന്ദൻ, സ്വാമി, ജീവൻ മുക്തി, രത്ന ദ്വീപ്, ഷമ, ആനന്ദഭൈരവി, തരംഗ്, ദ പ്രിൻസ്, മിൻസാര കനവ്(തമിഴ്), ഗുണ(91), കതലൻ, ആക്രോശ്, ആ ദിനഗളു തുടങ്ങിയവ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.  മലയാളത്തിൽ ഭരതൻ സംവിധാനം ചെയ്ത നീലക്കുറിഞ്ഞി പൂത്തപ്പോൾ, സുരേഷ് കൃഷ്ണയുടെ ദി പ്രിൻസ്, രാഗം ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ കർണാട്യ അഭിനയിച്ചു. നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന ചിത്രത്തിലെ  അപ്പുമേനോൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ദി പ്രിൻസിൽ  അധോലോകനായകൻ. മകനായി വന്നത്ല മോഹൻലാൽ.

പലതിലും തിരക്കഥയും സംവിധാനവും നിർവഹിച്ചു. ശ്രീകൃഷ്ണ ആലനഹള്ളിയുടെ പ്രശസ്ത നോവൽ "കാട്' സിനിമയാക്കി. ശ്യാം ബെനഗലുമായി സഹകരിച്ച് ഒരുപിടി ചിത്രങ്ങൾ. ശൂദ്രകന്റെ മൃച്ഛഘടികം നാടകത്തെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ഉത്സവ് ബോളിവുഡിലെ വൻ ബജറ്റ് ചിത്രം. നിഷാന്ത്, കലിയുഗ് തുടങ്ങിയവ മികച്ച ചിത്രങ്ങൾ. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽകലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകൾ ഓഡിയോ പുസ്തകമാക്കിയപ്പോൾ ശബ്ദം നൽകിയത് ഗിരീഷ് കർണാടായിരുന്നു.
 


പ്രധാന വാർത്തകൾ
 Top