25 September Friday

ജീവൻ മാത്രം ബാക്കിയായി മുരുകേശൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


മൂന്നാർ
രാജമല പെട്ടിമുടിയിൽ ക്യാന്റീൻ നടത്തുന്ന മുരുകേശനും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഒരു ലയത്തിന്‌ അറ്റത്തായി പ്രവർത്തിക്കുന്ന ക്യാന്റീന്‌ മുകളിലേക്കും മണ്ണും കൂറ്റൻ പാറയും പതിച്ചു. ക്യാന്റീൻ അടച്ച് ഉറങ്ങാൻ കിടന്നപ്പോഴാണ് പുറത്ത് വലിയ ശബ്ദം കേട്ടത്. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയും മുമ്പ് ക്യാന്റീൻ തകർന്നു.

മുരുകേശൻ(52), ഭാര്യ മുരുകേശ്വരി(41), മകൻ ഗണേഷ് എന്നിവർ പുറത്തുനിന്നും കിട്ടിയ ടോർച്ച് വെളിച്ചത്തിൽ ഒരുവിധം റോഡിലെത്തി. നാട്ടുകാർ ഇവരെ ബന്ധുവിന്റെ വീട്ടിലെത്തിച്ചു. 25 വർഷമായി ക്യാന്റീൻ നടത്തി സമ്പാദിച്ചതെല്ലാം ഒറ്റരാത്രികൊണ്ട് നഷ്ടമായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top