02 June Tuesday

അഴുക്കുചാലുകള്‍ ഒളിപ്പിക്കുന്നതെന്ത്

വെബ് ഡെസ്‌ക്‌Updated: Thursday Mar 5, 2020

ചിത്രങ്ങൾ: കെ എം വാസുദേവൻ


ന്യൂഡൽഹി
കലാപത്തില്‍ കാണാതായവരെത്തേടി ബന്ധുക്കള്‍ എത്തുമ്പോള്‍ അഴുക്കുചാലിന്റെ ആഴത്തിലേക്കാണ് ഡൽഹി പൊലീസിന്റെയും കണ്ണ് നീളുന്നത്. യുപിയിലെ ഗാസിയാബാദിൽനിന്ന്‌ തുടങ്ങുന്ന അഴുക്കുചാൽ ലോണിയിലൂടെ ഡൽഹിയിൽ പ്രവേശിച്ച്‌ യമുനവരെ നീളുന്നു.​

ഗോലിമാരോ കൊലവിളിയുമായി അക്രമികള്‍ അഴിഞ്ഞാടിയ കരാവൽനഗർ, ശിവ്‌വിഹാർ, ഗോകുൽപുരി, ഭജൻപുര, ബാബർപ്പുർ, ജഫ്രബാദ്‌ എന്നിവിടങ്ങളിലൂടെ അഴുക്കുചാൽ കടന്നുപോകുന്നു. ഇതുവരെ ഇവിടെനിന്ന്‌ പൊങ്ങിവന്നത് 11 മൃതദേഹം. 

കത്തിയമർന്ന അരുൺ മോഡേൺ പബ്ലിക്‌ സ്‌കൂൾ

കത്തിയമർന്ന അരുൺ മോഡേൺ പബ്ലിക്‌ സ്‌കൂൾ


 

മോഡിയുടെ സ്വച്ഛ്‌ഭാരത്‌ പദ്ധതി നടപ്പാക്കി വർഷങ്ങൾ പിന്നിട്ടിട്ടും വടക്കുകിഴക്കൻ ഡൽഹിയിലെ ഓവുചാലുകളെല്ലാം മാലിന്യംനിറഞ്ഞ് ദുര്‍​ഗന്ധംവമിക്കുന്ന അവസ്ഥയിലാണ്‌. ചാലിലിറങ്ങി പരിശോധിക്കാന്‍ പൊലീസ്‌ സന്നദ്ധരല്ല. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത്‌ ശർമയുടെ മൃതദേഹമാണ് അഴുക്കുചാലിൽനിന്ന്‌ ആദ്യം കണ്ടെടുത്തത്‌. ചാന്ദ്‌ബാഗിലെ അഴുക്കുചാലിലാണ്‌ അങ്കിതിനെ കൊന്നുതള്ളിയത്‌.

ഫെബ്രുവരി 26നാണ്‌ മൃതദേഹം കണ്ടെടുത്തത്‌. അടുത്ത ദിവസങ്ങളില്‍ മറ്റ്‌ അഴുക്കുചാലുകളിലും മൃതദേഹങ്ങൾ പൊങ്ങി.ഫെബ്രുവരി 29, മാർച്ച്‌ ഒന്ന്‌ തീയതികളിലായി അഞ്ച്‌ മൃതദേഹം കണ്ടെടുത്തു. മരിച്ചവർ ആരെന്ന്‌ ഇനിയും തിരിച്ചറിഞ്ഞി‍ട്ടില്ല. മൃതദേഹങ്ങളെല്ലാംതന്നെ അഴുകിയ നിലയിലായിരുന്നു. തിരിച്ചറിയാന്‍ ഡിഎൻഎ പരിശോധനമാത്രമാണ് പോംവഴി.

ചാന്ദ്‌ ബാഗിലെ കത്തിയമർന്ന ദർഗa

ചാന്ദ്‌ ബാഗിലെ കത്തിയമർന്ന ദർഗa

കലാപകാരികൾ നശിപ്പിച്ച ചാന്ദ്‌ ബാഗിലെ പഴക്കട

കലാപകാരികൾ നശിപ്പിച്ച ചാന്ദ്‌ ബാഗിലെ പഴക്കട



 


പ്രധാന വാർത്തകൾ
 Top