22 September Sunday

വിള ഇൻഷുറൻസ്- കർഷകരുടെ രക്ഷയ്-ക്ക്-

ആർ വീണാറാണിUpdated: Thursday May 30, 2019





മഴക്കാലം ഒരുങ്ങിക്കഴിഞ്ഞു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കടലാക്രമണവും ചുഴലിക്കാറ്റുമെല്ലാം നമ്മുടെ കാലവർഷത്തിന് കൊഴുപ്പേകുന്നവയാണ്. യഥാർഥ കർഷകനെ സംബന്ധിച്ചിടത്തോളം മഴക്കാലം വെല്ലുവിളികളുടെയും വറുതികളുടെയും മാസങ്ങളാകുന്നതും അതുകൊണ്ടുതന്നെ. ഇവിടെ കർഷകർക്ക്- കൈത്താങ്ങാവുകയാണ് വിള ഇൻഷുറൻസ്- പദ്ധതി.

ഞാലിപ്പൂവൻമുതൽ നേന്ത്രൻവരെയുള്ള ഏതിനം വാഴയും കാറ്റത്ത്- പൊട്ടിപ്പോകുന്നത്- തികച്ചും സ്വാഭാവികം. കുലച്ച നേന്ത്രനാണ് മറിഞ്ഞുവീഴുന്നതെങ്കിൽ നഷ്-ടപരിഹാരമായി 300 രൂപയും കുലയ‌്ക്കാത്തതിന് 150 രൂപയും കർഷകന് വിള ഇൻഷുറൻസ്- പദ്ധതി ഉറപ്പുതരുന്നു. നട്ട്- ഒരുമാസംമുതൽ അഞ്ചുമാസം പ്രായമാകുന്നതി നിടയിൽ വാഴ ഒന്നിന് മൂന്നു രൂപ പ്രീമിയം അടച്ചാൽ മതി.

തെങ്ങാണ് ഇൻഷുർ ചെയ്യുന്നതെങ്കിൽ ഒരു തെങ്ങിന് ഒരുവർഷത്തേക്ക്- 2000 രൂപയും കായ്-ക്കാത്തതിന് 1000 രൂപയുമാണ് നഷ്-ടപരിഹാരമായി നൽകുക. റബറിന് പ്രീമിയം മൂന്നു രൂപയും നഷ്-ടപരിഹാരത്തോത്- 1000 രൂപയുമാണ്. നെൽക്കൃഷിയിലാണ് കാലവർഷം ഏറ്റവും കൂടുതൽ നാശം വിതയ്-ക്കുന്നത്-.

പ്രകൃതിക്ഷോഭത്തോടൊപ്പം കീടരോഗബാധയും നെൽക്കർഷകനെ വിള ഇൻഷുറൻസിലൂടെ രക്ഷപ്പെടുത്തും. 25 സെന്റ്- നെൽക്കൃഷിക്ക്- 25 രൂപയാണ് പ്രീമിയം. നട്ട്- 45 ദിവസത്തിനുള്ളിലാണ് നശിക്കുന്നതെങ്കിൽ ഒരു ഹെക്-ടറിന് 15,000 രൂപയും 45 ദിവസത്തിനുശേഷമുള്ളവയ്-ക്ക്- 35,000 രൂപയും നഷ്-ടപരിഹാരം ഉറപ്പുനൽകുന്നു. പച്ചക്കറിക്കൃഷി-ക്ക്- പന്തലുള്ളവയ്-ക്ക്- 40,000 രൂപയും പന്തലില്ലാത്തവയ്-ക്ക്- 25,000 രൂപയുമാണ‌് വിള ഇൻഷുറൻസിന്റെ നഷ്-ടപരിഹാരത്തോത‌്-.

വിള ഇൻഷുറൻസിനെക്കുറിച്ചും അതിൽഎേപ്പാൾ ചേരാമെന്നും കൃഷിഭവനുകളിൽ നിന്നറിയാം.(കൃഷിവകുപ്പ്‌ ജോയിന്റ്‌ ഡയറക്ടറാണ്‌ ലേഖിക)


പ്രധാന വാർത്തകൾ
 Top