22 October Tuesday

ഡിജിറ്റൽ ലോകത്തുനിന്നും കാർബൺ ബഹിർഗമനം

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

ഡിജിറ്റൽ ലോകത്തെ മാലിന്യങ്ങൾ വർധിക്കുന്നതായി  പഠനറിപ്പോർട്ട‌്. ലോകത്ത‌്വിവര വിനിമയ സാങ്കേതിക സംവിധാനത്തിന്റെ പ്രവർത്തനഫലമായുണ്ടാകുന്ന ഹരിതഗൃഹവാതകങ്ങൾ   2013ൽ 2.5 ശതമാനമായിരുന്നെങ്കിൽ 2020ൽ നാലു ശതമാനമായി ഉയരും എന്നാണ‌് ഫ്രാൻസിലെ സിഎൻആർഎസ‌് ഗവേഷണകേന്ദ്രം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത‌്.

പഴകിയ കംപ്യൂട്ടർ, മറ്റ‌് ഇലക‌്ട്രോണിക‌്സ‌് ഉൽപന്നങ്ങൾ തുടങ്ങിയ ഹാർഡ‌് വെയർ  എന്നിവ മാത്രമായിരുന്നു ഭീമമായ ഇ–-മാലിന്യങ്ങൾ എന്നായിരുന്നു അടുത്തകാലംവരെ ചർച്ച. എന്നാൽ സോഫ‌്റ്റ‌് വെയറുകളുടെ പ്രവർത്തനഫലമായി എത്രത്തോളം കാർബൺ ബഹിർഗമനം ഉണ്ടാകുന്നു  എന്നതാണ‌് പുതിയ പഠനത്തിൽ അന്വേഷിച്ചത‌്. ഒരു മെഗാബിറ്റ‌് ഇമെയിൽ അയക്കുമ്പോൾ  20 ഗ്രാം കാർബൺ ബഹിർഗമനം ഉണ്ടാക്കുംവിധം വൈദ്യുതി ഉപയോഗിക്കുകയും  മറ്റ‌് ഇലക‌്ട്രോണിക‌് ഉപകരണ പ്രവർത്തനവും നടക്കുന്നു എന്നാണ‌് കണക്ക‌്.  ഇലക‌്ട്രോണിക‌് ഉപകരണ ശീതീകരണത്തിന‌് ഉപയോഗിക്കുന്ന എയർകണ്ടീഷണറുകളുടെ വൈദ്യുതി ഉൾപ്പടെ ചേർത്താണ‌് ഇവരുടെ  പഠനറിപ്പോർട്ട്‌.


പ്രധാന വാർത്തകൾ
 Top