14 October Monday

ടിക്ക്‌ടോക്കിനെ ഒതുക്കാൻ ടോഫിൻ

നിഖിൽUpdated: Thursday Jul 18, 2019

തങ്ങളുടെ ഉപയോക്താക്കൾക്ക് പ്രിയങ്കരമായ മറ്റൊരു സമൂഹ മാധ്യമം ഉണ്ടായാൽ ഫേസ്‌ബുക്ക് അതിനെ രണ്ട് രീതിയിലാണ് കൈകാര്യം ചെയ്യുക. ഒന്നുകിൽ അതിനെ പണം കൊടുത്ത് വാങ്ങി തങ്ങളുടെ വരുതിയിൽ ആക്കുക. എന്നിട്ടു ഫേസ്ബുക്കുമായി 'ഇന്റഗ്രെയ്‌റ്റ്' ചെയ്യുക. അല്ലെങ്കിൽ അതിനെ വെല്ലുന്ന ഉൽപ്പന്നം വിപണിയിൽ ഇറക്കി വിജയം കൈവരിക്കുക. ഇൻസ്റ്റാഗ്രാമിന്റെ കാര്യത്തിൽ ഫേസ്‌ബുക്ക് എടുത്തത് ആദ്യത്തെ അടവായിരുന്നു; ടിക്ക്‌റ്റോക്കിന്റെ കാര്യത്തിൽ രണ്ടാമത്തെ അടവുമായി ഫേസ്‌ബുക്ക് മുന്നോട്ടു പോകുന്നു എന്ന വാർത്തകൾ വന്നിരിക്കുന്നു.

ടിക്ക്‌റ്റോക്കിനെ വെല്ലാൻ ഫേസ്‌ബുക്ക് തയ്യാർ എടുക്കുകയാണോ? ഗൂഗിളിലും ട്വിറ്ററിലും സേവനം അനുഷ്‌ഠിച്ചിട്ടുള്ള ജേസൺ ടോഫിനെ ഫേസ്‌ബുക്ക് ഇക്കഴിഞ്ഞ ദിവസം കൂടെ കൂട്ടി. ട്വിറ്ററിന്റെ വൈൻ വീഡിയോ ആപ്പിന്റെ തലപ്പത്തിരുന്ന ടോഫിനെ കൊണ്ടുവന്ന്‌ ഫേസ്‌ബുക്ക്‌ പുതിയ ഗവേഷക ടീമിന്റെ തലപ്പത്തിരുത്തി. ഫേസ്‌ബുക്കിൽ നിന്ന് ഒരൽപം മാറി നിൽക്കുന്ന, പരീക്ഷണാടിസ്ഥാനത്തിൽ ഉള്ള ചില ആപ്പുകൾ വിപണിയിൽ എത്തിക്കുക എന്നതാണ് ടോഫിന്റെ വരവിന്റെ ഔദ്യോഗിക ലക്‌ഷ്യം. മുപ്പത്തി നാല് കോടി ഉപയോക്താക്കൾ ഉള്ള ചൈനയിലെ ബൈറ്റ് ഡാൻസിന്റെ ടിക്ക്‌റ്റോക്കിന്റെ ജൈത്രയാത്ര അവസാനിക്കുന്നുവോ? കാത്തിരുന്നു കാണാം.
 


പ്രധാന വാർത്തകൾ
 Top