06 October Thursday

ബെഞ്ചമിൻ ഹോണിമാൻ ; ഇന്ത്യയുടെ നാവായ 
ബ്രിട്ടീഷ്‌ പത്രപ്രവർത്തകൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

ഇന്ത്യക്കായി നിലകൊണ്ട ബ്രിട്ടീഷ്‌ പത്രപ്രവർത്തകനാണ്‌ ബെഞ്ചമിൻ ഹോണിമാൻ. അദ്ദേഹത്തിന്റെ സധൈര്യ ഇടപെടലിലൂടെയാണ്‌ ജാലിയൻവാലാബാഗ്‌ കൂട്ടക്കൊല പുറംലോകം അറിഞ്ഞത്‌.  ബ്രിട്ടനിൽ ജനിച്ച ഹോണിമാൻ 1906ൽ ഇന്ത്യയിലെത്തി സ്‌റ്റേസ്‌മാനിൽ ചേർന്നു. പിന്നീട്‌ ബോംബെ ക്രോണിക്കിളിന്റെ ഭാഗമായി. തുടർന്നാണ്‌ ക്രോണിക്കിൾ സ്വാതന്ത്ര്യസമരത്തിന്റെ ശബ്ദമായി മാറിയത്‌. ഇതോടെ ബ്രിട്ടീഷുകാർ ഹോണിമാനെതിരെ തിരിഞ്ഞു. മോതിലാൽ നെഹ്‌റുവിനെ ‘ദ ഇൻഡിപെൻഡന്റ്‌’ പത്രം തുടങ്ങാൻ സഹായിച്ചു. ഹോംറൂൾ ലീഗ്‌, ഗാന്ധിജിയുടെ സത്യഗ്രഹസഭ എന്നിവയുടെ മുന്നണിയിൽ പ്രവർത്തിച്ചു.

ഹോണിമാനും അദ്ദേഹത്തിന്റെ റിപ്പോർട്ടർ ഗോവർധൻ ദാസുമാണ്‌  ജാലിയൻവാലാബാഗ്‌ കൂട്ടക്കൊല ലോകത്തെ അറിയിച്ചത്‌. കൂട്ടക്കൊലയുടെ ചിത്രങ്ങൾ ബ്രിട്ടനിലേക്ക്‌ കടത്തി ഡെയിലി മെയിലിൽ പ്രസിദ്ധീകരിച്ചു.  പ്രതികാര നടപടിയായി ഹോണിമാനെ ഇന്ത്യയിൽനിന്ന്‌ നാടുകടത്തി. ഗോവർധൻ ദാസിനെ അറസ്റ്റുചെയ്തു. പത്രം പൂട്ടി. ബ്രിട്ടനിലെത്തിയ ഹോണിമാൻ അവിടെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തി. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്‌ക്ക്‌ നേതൃത്വം നൽകിയ ജനറൽ ഡയറിനെ കുറ്റവിമുക്തനാക്കിയതിനെതിരെ പ്രതിഷേധം നയിച്ചു.1926ൽ ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തി. നാഷണൽ ഹെറാൾഡ്, സെന്റിനൽ പത്രങ്ങൾ ആരംഭിച്ച് സ്വാതന്ത്ര്യസമരത്തിന്‌ ശക്തമായ പിന്തുണയേകി. റൂസി കറാഞ്ചിയയുമായി ചേർന്ന് 1941ൽ ബ്ലിറ്റ്സ് വാരിക തുടങ്ങി. 1948ൽ അന്തരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top