24 April Wednesday

ചരമവാര്‍ഷികം ഇംഗ്ളീഷില്‍

ബി അബുരാജ്Updated: Sunday Jul 30, 2017

മനുഷ്യന്റെ ഐക്യം ഇല്ലാതാക്കാന്‍ ദൈവം അവന്റെ ഏകഭാഷയെ കലക്കിക്കളയുകയും അവര്‍ക്കിടയില്‍ പല ഭാഷകള്‍ സൃഷ്ടിക്കുകയുംചെയ്തു എന്നൊരു വ്യാഖ്യാനമുണ്ട്. ദൈവത്തിന്റെ തന്ത്രത്തെ പരിഭാഷകൊണ്ട് മനുഷ്യന്‍ മറികടന്നത്രെ!

പരിഭാഷ സാധ്യതകളുടെ വലിയ ആകാശങ്ങളിലേക്ക്  പറക്കാന്‍ സഹായിക്കുന്ന ചിറകുകളാണ്. ആദ്യപതിപ്പായി മൂലകൃതി ഏഴായിരംകോപ്പി മാത്രം അച്ചടിച്ച മാര്‍ക്വേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ലോകത്തിന്റെ പ്രിയപുസ്തകമായി മാറിയത് പരിഭാഷയിലൂടെ ആണല്ലോ.

മലയാളത്തി

കെ പി രാമനുണ്ണി

കെ പി രാമനുണ്ണി

ലെ പ്രമുഖ എഴുത്തുകാരില്‍ പലരുടെയും കൃതികള്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ടിട്ടുണ്ട്. വളരെ ചെറിയ ഒരു ഭാഷയായ മലയാളത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നതിലും  നിലവാരമുള്ള രചനകള്‍ ഇവിടെ ഉണ്ടാകുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിനും ഇത്തരം വിവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്.

മലയാളത്തിലെ മറ്റൊരു മികച്ച നോവല്‍കൂടി ഇംഗ്ളീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു- കെ പി രാമനുണ്ണിയുടെ 'ചരമ വാര്‍ഷികം'. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് ആണ് ഇത് പ്രസാധനംചെയ്തിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയം. രാമനുണ്ണിയുടെ കൃതികള്‍ വിവിധ ഭാഷകളില്‍ മുമ്പുതന്നെ വന്നിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരംനേടിയ സൂഫി പറഞ്ഞ കഥ ഇംഗ്ളീഷ്, ഫ്രഞ്ച്, ഹിന്ദി, കന്നട, തമിഴ്, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ടു.

എപ്പോഴാണ് ഒരാള്‍ മരിക്കുന്നതെന്ന്   നമ്മെക്കൊണ്ട് ചോദിപ്പിക്കുന്ന കൃതിയാണ് ചരമവാര്‍ഷികം. ഒരാള്‍ തന്റെ ജീവിതത്തില്‍ എപ്പോഴൊക്കെ മരിക്കാം. രാമനുണ്ണിയുടെ ആത്മകഥാംശമുള്ള കൃതിയാണിത്. ഭാരതപ്പുഴയുടെ തീരത്ത് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍നിന്ന് മദിരാശിയിലേക്ക് വണ്ടികയറുന്ന മുഖ്യകഥാപാത്രം ദാമു എഴുത്തുകാരന്‍തന്നെ. ജീവചരിത്രത്തിലെ കേവലസാമ്യം കൊണ്ടുമാത്രമല്ല ഇത്. ഇരുവരും പങ്കുവയ്ക്കുന്ന തൊഴിലിടത്തെ അന്യവല്‍ക്കരണംമുതല്‍ വികാരപരവും പ്രത്യയശാസ്ത്രപരവുമായ ഒട്ടേറെ ഘടകങ്ങള്‍ കൊണ്ടാണിത്. അവതാരികയില്‍ എം ടി ചൂണ്ടിക്കാട്ടുമ്പോലെ ആത്മസന്ദേഹങ്ങളില്‍ പെട്ടുപോയ ദാമു യഥാര്‍ഥത്തില്‍ ജീവിക്കുന്നുവോ.

രാമനുണ്ണി മലയാളസാഹിത്യത്തില്‍ അന്യംനിന്നുപോകുന്ന ഒരു വിഭാഗത്തിലാണ് പെടുന്നത്. സ്വകാര്യതയിലേക്ക് ഉള്‍വലിഞ്ഞ് തന്‍കാര്യം നോക്കുന്നവരാണ് ഏറെയും. അത്തരക്കാരുടെ എതിര്‍ചേരിയില്‍ സമൂഹത്തിന്റെ പുരോഗമനസ്വഭാവം നഷ്ടപ്പെടുത്താന്‍ ശ്രമം നടക്കുമ്പോഴൊക്കെ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ അദ്ദേഹം പ്രതികരിക്കുന്നു. തന്റെ നാടിന്റെ മഹത്തായ സമഭാവനാസംസ്കാരം രാമനുണ്ണിയുടെ ജനിതകഘടനയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ചരമവാര്‍ഷികം അടക്കം എല്ലാ രചനകളിലും ഇത് നമുക്ക് വായിച്ചെടുക്കാം.

aburaj@gmail.com 

പ്രധാന വാർത്തകൾ
 Top