25 March Monday
ചിത്രജാലകം

ഒരു കുട്ടനാടൻ ബ്ലോഗ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018
സേതു തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഒരു കുട്ടനാടൻ ബ്ലോഗിൽ മമ്മൂട്ടി നായകനാകുന്നു. അനു സിതാര, റായ്‌ ലക്ഷ്‌മി, ഷംനാ കാസിം, നെടുമുടി വേണു, ലാലു അലക്‌സ്‌, സോഹൻ സീനുലാൽ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. അനന്താ വിഷന്റെ ബാനറിൽ പി കെ മുരളീധരനും ശാന്താ മുരളീധരനുമാണ്‌ ചിത്രം നിർമിക്കുന്നത്‌. ഗാനരചന: റഫീക്ക്‌ അഹമ്മദ്‌, ഹരിനാരായണൻ. സംഗീതം: ശ്രീനാഥ്‌.

എന്നാലും ശരത്‌ 27ന്‌

ബാലചന്ദ്രമേനോൻ തിരക്കഥ എഴുതി സംവിധാനംചെയ്യുന്ന എന്നാലും ശരത്‌ 27ന്‌ തിയറ്ററിൽ. കൃഷ്‌ണകല ക്രിയേഷൻസിന്റെ ബാനറിൽ ആർ ഹരികുമാർ നിർമിക്കുന്ന ചിത്രത്തിൽ ചാർലി നിധി, നിത്യ എന്നീ പുതുമുഖങ്ങളാണ്‌ പ്രധാന വേഷത്തിൽ. ബാലചന്ദ്രമേനോൻ, സുരഭി ലക്ഷ്‌മി, മല്ലിക സുകുമാരൻ, സംവിധായകരായ ലാൽജോസ്‌, മേജർ രവി, ജൂഡ്‌ ആന്റണി ജോസഫ്‌, ജോയ്‌ മാത്യൂ, ജോഷി മാത്യു, എ കെ സാജൻ എന്നിവരും അഭിനയിക്കുന്നു. ഗാനരചന: റഫീക്ക്‌ അഹമ്മദ്‌, ഹരിനാരായണൻ. സംഗീതം: ഔസേപ്പച്ചൻ.

മറഡോണയിൽ ടൊവിനോ

നവാഗതനായ വിഷ്ണുനാരായണൻ സംവിധാനംചെയ്യുന്ന മറഡോണയിൽ ടൊവിനോ തോമസ്‌, പുതുമുഖം ശരണ്യ എന്നിവർ പ്രധാന വേഷങ്ങളിൽ. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്‌ വിനോദ്‌കുമാർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും കൃഷ്‌ണമൂർത്തി. ഗാനരചന: വിനായക്‌ ശശികുമാർ, സംഗീതം: സുഷിൻ ശ്യാം. ഛായാഗ്രഹണം: ദീപക്‌ സി മേനോൻ. ചെമ്പൻ വിനോദ്‌ ജോൺ, ടിറ്റോ വിത്സൺ, ലിയോണ ലിഷോയ്‌ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. 

തീക്കുച്ചിയും പനിതുളിയും 27ന്‌

മിത്രൻ, നൗഫൽദീൻ എന്നിവർ സംവിധാനംചെയ്യുന്ന തീക്കുച്ചിയും പനിതുളിയും 27ന്‌ തിയറ്ററിൽ. കൃഷ്‌ണകുമാർ, ഷിനാസ്‌ ഹിയ, അശ്വതി ജുഗേഷ്‌ ബിനീഷ്‌ ബാസ്‌റ്റിൻ, രാജേഷ്‌ ശർമ, നീനാ കുറുപ്പ്‌, പി സി ജോർജ്‌ എംഎൽഎ എന്നിവരാണ്‌ മുഖ്യവേഷത്തിൽ. എൻഡിയർ മീഡിയയുടെ ബാനറിൽ ടി എ മജീദ്‌ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മിത്രന്റേതാണ്‌. ഗാനരചന: സത്യരാജ്‌, ഉദയൻ ഹരിത, സംഗീതം: അനൂപ്‌ ജേക്കബ്‌.

ലൗ ആക്‌ഷൻ ഡ്രാമയിൽ നിവിൻ പോളിയും നയൻതാരയും

ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥ എഴുതി സംവിധാനംചെയ്യുന്ന ലൗ ആക്‌ഷൻ ഡ്രാമയിൽ നിവിൻ പോളിയും നയൻതാരയും മുഖ്യവേഷത്തിൽ. ഫന്റാസ്‌റ്റിക്‌ ഫിലിംസ്‌, എം സ്‌റ്റാർ കമ്യൂണിക്കേഷന്റെ സഹകരണത്തോടെ അജു വർഗീസ്‌, വിശാഖ്‌ സുബ്രഹ്മണ്യം എന്നിവർ നിർമിക്കുന്ന ചിത്രത്തിൽ ശ്രീനിവാസൻ, അജു വർഗീസ്‌, മല്ലിക സുകുമാരൻ തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ: പ്രഭീഷ്‌ വർമ, സംഗീതം: ഷാൻ റഹ്‌മാൻ.

ഓർമ

സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനംചെയ്യുന്ന ഓർമയിൽ  ഗായത്രി അരുൺ, ഓഡ്രി മിറിയം, ജയകൃഷ്ണൻ, സൂരജ് കുമാർ , ദിനേശ് പണിക്കർ, വി കെ  ബൈജു, ബാലാജി എന്നിവർ പ്ര ധാന വേഷത്തിൽ. നിർമാണം ‐ സാജൻ റോബർട്ട്, തിരക്കഥ, സംഭാഷണം ‐ ഡോ. രവി പർണശാല, എക്സി. പ്രൊഡ്യൂസർ ‐ സ്റ്റാൻലി മാത്യുജോൺ, ഛായാഗ്രഹണം ‐ പ്രതീഷ് നെന്മാറ.

 

 

പ്രധാന വാർത്തകൾ
 Top