നാൽപ്പത്തിയൊന്ന്
സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദർശ് നാരായണൻ എന്നിവർ നിർമിച്ച് ലാൽ ജോസ് സംവിധാനം ചെയ്യുന്ന നാൽപ്പത്തിയൊന്നിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം എൽ ജെ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. കമ്യൂണിസ്റ്റുകാരായ രണ്ടു പേരുടെ ശബരിമല യാത്രയാണ് കഥ. ബിജു മേനോനും നിമിഷ സജയനും പ്രധാന വേഷത്തിലെത്തുന്നു. പി ജി പ്രഗീഷിന്റേതാണ് തിരക്കഥ. ഗാനങ്ങൾ: - റഫീഖ് അഹമ്മദ്. സംഗീതം: ബിജിപാൽ.
എടക്കാട് ബറ്റാലിയൻ 06 തിയറ്ററിൽ
റൂബി ഫിലിംസ് ആൻഡ് കാർണിവൽ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ, എന്നിവർ നിർമിച്ച്, നവാഗതനായ സ്വപ്നേഷ് സംവിധാനം ചെയ്യുന്ന "എടക്കാട് ബറ്റാലിയൻ 06’ തിയറ്ററിൽ. ടൊവിനോ തോമസ്, സംയുക്ത മേനോൻ എന്നിവർ പ്രധാനവേഷത്തിൽ. ഛായാഗ്രഹണം: സിനു സിദ്ധാർഥ്. കഥ: ശീകാന്ത് ബാലചന്ദ്രൻ. ഗാനരചന: ഹരി നാരായണൻ, മനു മഞ്ജിത്. സംഗീതം: കൈലാസ് മേനോൻ.
ചെമന്ന പെട്ടി യൂട്യൂബിൽ
ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 13.30 മിനിറ്റ് ദീർഘമുള്ള ചെമന്ന പെട്ടി ഡോക്യുമെന്ററി ലോക തപാൽദിനത്തിൽ യൂട്യൂബിൽ അപ്ലോഡ് ചെയ്തു. ആലപ്പുഴ ആർ ബ്ലോക്കിലെ തപാൽ ഓഫീസിൽ 29 വർഷമായി ഒറ്റയ്ക്ക് ജോലിചെയ്യുന്ന വി പി സീതാമണി എന്ന തപാൽ ജീവനക്കാരിയിലൂടെ ഇന്ത്യയിലെ തപാൽ ശൃംഖലയുടെ തകർച്ചയുടെ കഥയാണ് പയസ് സ്കറിയ പറയുന്നത്. പശ്ചാത്തല സംഗീതം: ആനന്ദ് ശങ്കർ. വിവരണം: പ്രൊഫ. അലിയാർ.
മിസ്റ്റർ പവനായി
അന്തരിച്ച ക്യാപ്റ്റൻ രാജു പ്രധാന കഥാപാത്രമായി എത്തുന്ന മിസ്റ്റർ പവനായി ഉടൻ തിയറ്ററിൽ. ക്യാപ്റ്റൻ രാജുതന്നെയാണ് സംവിധാനം. പുല്ലംപള്ളിൽ ഫിലിംസിനുവേണ്ടി പി വി എബ്രഹാമാണ് ചിത്രം നിർമിക്കുന്നത്. രചന: രൂപക്. ഛായാഗ്രഹണം: ദിലീപ് രാമൻ, ഗാനങ്ങൾ: പി വി എബ്രഹാം, ഹരീഷ്, സംഗീതം: പ്രദീപ് പള്ളുരുത്തി, സോമശേഖരൻ നായർ.
വട്ടമേശ സമ്മേളനം
സംവിധായകൻ വിപിൻ ആറ്റ്ലിയും കൂട്ടുകാരും ചേർന്നൊരുക്കുന്ന വട്ടമേശസമ്മേളനം 25-ന് തിയറ്ററിൽ. പാഷാണം ഷാജി സംവിധാനംചെയ്യുന്ന കറിവേപ്പില, വിപിൻ ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പർർ, വിജീഷ് എ സി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ, സാഗർ അയ്യപ്പൻ സംവിധാനം ചെയ്യുന്ന ദൈവം നമ്മുടെ കൂടെ, നൗഫത്ത് നൗഷാദ്, അമരേന്ദ്രൻ ബൈജു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന മാനിയാക് എന്നീ ചെറുസിനിമകളാണ് വട്ടമേശസമ്മേളനത്തിലുള്ളത്. ഛായാഗ്രഹണം: ഔജെനി ഐസക്, പ്രദീപ് നായർ, നജീബ് ഖാൻ,സന്തോഷ് അണിമ,വിപിൻ സുധാകർ,രാജേഷ് നാരായണൻ. സംഗീതം: വൈശാഖ് സോമനാഥൻ.
ഓടുന്നോൻ
സന്തോഷ് കീഴാറ്റൂരിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ നൗഷാദ് ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ഓടുന്നോൻ 25ന് തിയറ്ററിൽ. നായിക ജയ നൗഷാദ്. ഗാനരചന: ഗീത എസ്. സംഗീതം: എസ് ബിജു.