24 February Sunday
ചിത്രജാലകം

അബ്രഹാമിന്റെ സന്തതികൾ റമദാന്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018
ഷാജി പാടൂർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ റമദാനോടുബന്ധിച്ച്‌ 16ന്‌ റിലീസ്‌ ചെയ്യുന്നു. ഡെറിക്‌ എബ്രഹാം എന്ന പൊലീസ്‌ ഓഫീസറുടെ കഥാപാത്രത്തെയാണ്‌ മമ്മൂട്ടി അവതരിപ്പിക്കുന്നത്‌. സിദ്ദിഖ്‌, രൺജി പണിക്കർ, ശ്യാമപ്രസാദ്‌, സുരേഷ്‌ കൃഷ്‌ണ, കനിഹ, തരുഷി, കലാഭവൻ ഷാജോൺ എന്നിവരും അഭിനയിക്കുന്നു. നിർമാണം: ജോബി ജോർജ്‌, ഗാനരചന: റഫീഖ്‌ അഹമ്മദ്‌, സംഗീതം: ഗോപി സുന്ദർ. 
 

മൈ സ്റ്റോറി 15ന്‌

പൃഥ്വിരാജും പാർവതിയും മുഖ്യവേഷത്തിലെത്തുന്ന  മൈ സ്റ്റോറി 15ന്‌ തിയറ്ററിൽ. നവാഗതയായ റോഷ്‌നി ദിനകർ സംവിധാനംചെയ്യുന്ന ചിത്രത്തിൽ മനോജ്‌ കെ ജയൻ, നാസർ, ഗണേഷ്‌ വെങ്കട്ടരാമൻ, മണിയൻപിള്ള രാജു, നന്ദു സോന എന്നിവരും അഭിനയിക്കുന്നു. നിർമാണം: ദിനകർ ഒ വി, റോഷ്‌നി ദിനകർ.  
 

ഞാൻ മേരിക്കുട്ടി

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി രഞ്‌ജിത്‌ ശങ്കർ തിരക്കഥ എഴുതി സംവിധാനംചെയ്യുന്ന ഞാൻ മേരിക്കുട്ടി 15ന്‌ തിയറ്ററിൽ. പെൺമനസ്സുമായി ജനിക്കുന്ന ആൺകുട്ടി നേരിടുന്ന പ്രശ്‌നങ്ങളാണ്‌ സിനിമയുടെ പ്രമേയം. ഇന്നസെന്റ്‌, അജു വർഗീസ്‌, സുരാജ്‌ വെഞ്ഞാറമൂട്‌, ജുവൽ മേരി, മാളവിക മേനോൻ, ശോഭ മോഹൻ, ജോജു ജോർജ്‌, സിദ്ധാർഥ്‌ ശിവ എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. ഗാനരചന: സന്തോഷ്‌ വർമ, സംഗീതം: ആനന്ദ്‌ മധുസൂദനൻ. 
 

മുത്തലാഖ്‌ 15ന്‌

കെ ജി വിജയകുമാർ സംവിധാനവും നിർമാണവും നിർവഹിക്കുന്ന മുത്തലാഖ്‌ 15ന്‌ തിയറ്ററിൽ. വർഗീസ്‌ മൊയലൻ, രേണു, രാജീവ്‌ രംഗൻ, നീന കുറുപ്പ്‌ എന്നിവരാണ്‌ പ്രധാന വേഷങ്ങളിൽ. 
 

ഒരുവാതിൽ കോട്ട

ബാബു ഫുട്ട് ലൂസേഴ്സ് നിർമിച്ച്‌  മോനി ശ്രീനിവാസൻ മലയാളത്തിലും തമിഴിലുമായി സംവിധാനംചെയ്യുന്ന ഹൊറർ ചിത്രം  ഒരുവാതിൽ കോട്ടയിൽ സീമ, ശങ്കർ, ഇന്ദ്രൻസ്, സന്തോഷ് പണ്ഡിറ്റ്, സോനാ  നായർ, ജയകുമാർ പരമേശ്വരൻ, നിഥിൻസത്യ, ഗീതാ വിജയൻ തുടങ്ങിയവർ അഭിനയിക്കുന്നു.  ഛായാഗ്രഹണം: ബാബു രാജേന്ദ്രൻ, തിരക്കഥ, സംഭാഷണം: അഖിലൻ വേലപ്പൻ.  
 

പനി

നവാഗതനായ സന്തോഷ‌് മണ്ടൂർ രചനയും സംവിധാനവും നിർവഹിക്കുന്ന പനിയിൽ എം ആർ ഗോപകുമാർ, റോസ‌്‌ലിൻ, നിഷാന്ത‌് സാഗർ എന്നിവർ മുഖ്യവേഷത്തിലെത്തുന്നു. മധു അമ്പാട്ട‌് ഛായാഗ്രഹണം നിർവഹിക്കുന്ന 250ാം ചിത്രമായ പനി നിർമിക്കുന്നത‌് സൗദ ഷെറീഫും ആമിർ ഷെറീഫുമാണ‌്. ഗാനരചന നല്ലൂർ നാരായണൻ, സംഗീതം ജയചന്ദ്രൻ കാവുംതാഴം. 
 

ആനക്കള്ളൻ

സുരേഷ്‌ ദിവാകർ സംവിധാനംചെയ്യുന്ന ആനക്കള്ളനിൽ ബിജു മേനോൻ നായകനാകുന്നു.  സിദ്ദിഖ്‌, സായ്‌കുമാർ, അനുശ്രീ, കനിഹ, ഷംന കാസിം ബാല, സുധീർ കരമന, ഇന്ദ്രൻസ്‌, ഹരീഷ്‌ കണാരൻ എന്നിവർ മുഖ്യവേഷത്തിലെത്തുന്നു. തിരക്കഥ: ഉദയകൃഷ്‌ണ. ഗാനരചന: ഹരിനാരായണൻ, രാജീവ്‌ ആലുങ്കൽ. സംഗീതം: നാദിർഷ. 
 

ജോണി ജോണി യെസ്‌ അപ്പ

സുരേഷ്‌ ദിവാകർ സംവിധാനംചെയ്യുന്ന ആനക്കള്ളനിൽ ബിജു മേനോൻ നായകനാകുന്നു. വെള്ളിമൂങ്ങയ്‌ക്ക്‌ ശേഷം ജോജി തോമസ്‌ തിരക്കഥയെഴുതുന്ന ചിത്രം നിർമിക്കുന്നത്‌ വൈശാഖ്‌ രാജൻ. ഗാനരചന: റഫീഖ്‌ അഹമ്മദ്‌, ഹരിനാരായണൻ.  സംഗീതം: ഷാൻ റഹ്‌മാൻ. 
 

വിശുദ്ധ പുസ്തകം

പപ്പയുടെ സ്വന്തം അപ്പൂസിലെ അപ്പൂസ് ആയി അഭിനയിച്ച ബാദുഷ നായകനായ വിശുദ്ധ പുസ്തകം ഷാബു ഉസ്മാൻ സംവിധാനം ചെയ്യുന്നു. രാജേഷ് കളിയിക്കൽ നിർമിക്കുന്ന ഈ ചിത്രത്തിൽ മനോജ് കെ. ജയൻ, ജനാർദനൻ, ആലിയ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.  തിരക്കഥ ‐ സംഭാഷണം  ജഗദ്ദീപ്കുമാർ, ഷാബു ഉസ്മാൻ, ക്യാമറ ‐രഞ്ജിത്ത് മുരളി, ഗാനങ്ങൾ ‐ എസ്.രമേശൻ നായർ, പൂവച്ചൽ ഖാദർ, ഫെമിന  ബീഗം,  സംഗീതം ‐ സുമേഷ് കൂട്ടിക്കൽ.
പ്രധാന വാർത്തകൾ
 Top