‘വിചിത്രം' 14ന്
ഷൈൻ ടോം ചാക്കോ നായകനാകുന്ന വിചിത്രം 14ന് തിയറ്ററിൽ എത്തും. അച്ചു വിജയൻ സംവിധാനംചെയ്യുന്ന ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് നിർമാണം. ലാൽ, ബാലുവർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങിയരാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ: നിഖിൽ രവീന്ദ്രൻ. ഛായാഗ്രഹണം: അർജുൻ ബാലകൃഷ്ണൻ. സംഗീത സംവിധാനം: ജുബൈർ മുഹമ്മദ്.
‘വരാൽ' 14ന്
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന ‘വരാൽ’ 14ന് പ്രദർശനത്തിന്. തിരക്കഥ അനൂപ് മേനോൻ. സണ്ണി വെയ്ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം: ഗോപി സുന്ദർ. ഛായാഗ്രഹണം: രവി ചന്ദ്രൻ.
അർച്ചനാ കവിയുടെ റാണി രാജാ
നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റാണി രാജാ എന്ന മെഗാപരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. വി പുരുഷോത്തമനാണ് സംവിധാനം. 10-ന് രാത്രി എട്ടുമുതൽ സംപ്രേഷണം. രചന: - സി വി ലതീഷ്, മൂലകഥ: - ശ്രീജേഷ് മനോഹർ, ക്യാമറ: - പ്രദീഷ് നെന്മാറ. ഡാരീഷ് ജയശീലൻ, മഞ്ജു സതീഷ്, രാജി മേനോൻ, പൂജിത മേനോൻ തുടങ്ങിയവർ അഭിനയിക്കുന്നു.
"സർദാർ’ 21ന്
കാർത്തി നായകനായെത്തുന്ന സർദാർ 21ന് റിലീസിനെത്തുന്നു. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാഷി ഖന്ന, മലയാളി താരം രജിഷ വിജയൻ എന്നിവരാണ് നായികമാർ. ജി വി പ്രകാശ് കുമാറാണ് സംഗീതം. ജോർജ് സി വില്യംസ് ഛായാഗ്രാഹണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..